പരാതിക്കാരിയെ പിന്തിരിപ്പിക്കാന് നീക്കം; സിനിമ രംഗത്തുള്ളവരെ വിജയ് ബാബു സ്വധീനിക്കുന്നു, തെളിവുകള്‍
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബു പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പരാതിക്കാരിയെ പിന്തിരിപ്പിക്കാന് സിനിമ രംഗത്തെ പലരെയും വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായാണ് വിവരം ലഭിച്ചത്. എന്നാല്‍ ഇതിനിടെ, രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റര്‍ പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കേരള പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തെളിവുകള്‍ ലഭിച്ചതോടെയാണ് പൊലീസ് അറസ്റ്റ് നീക്കം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ലഭിച്ച അറസ്റ്റ് വാറന്റ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായ് പൊലീസിനും കൈമാറും. ദുബായില്‍ വിജയ് ബാബു ഉപയോഗിക്കാനുള്ള ഫോണ്‍ നമ്പറുകള്‍ എല്ലാം സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊലീസ് നീക്കം. ഇയാള്‍ എവിടെയാണെന്ന് കണ്ടെത്തി അറിയിക്കുന്നതിനാണ് വാറന്റ് ദുബായ് പൊലീസിന് കൈമാറുന്നത്. മറുപടി ലഭിച്ചാല്‍ ഉടന്‍ തന്നെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കും.

അതേസമയം, പരിചയമില്ലാത്ത ചില നമ്പറുകളില്‍ നിന്ന് വിജയ് ബാബു ഫോണില്‍ വിളിച്ച് പുതുമുഖ നടിയെ സ്വാധീനിക്കാന്‍ സഹായം തേടിയെന്ന സാക്ഷി മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാന് സിനിമ രംഗത്തെ പലരെയും സ്വാധീനിക്കുന്നതായും വിവരമുണ്ട്.

വിജയ് ബാബു ഒളിവില്‍ പോയതോടെ താരത്തിനെതിരെ മൊഴി നല്കാന് കൂടുതല്‍ പേര് മുന്നോട്ട് വരുന്നുണ്ട്. പ്രതിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് മൊഴി നല്‍കുന്നതിന് വേണ്ടിയാണ് കൂടുതല്‍ പേര് രംഗത്തെത്തുന്നത്. അതേസമയം, വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ 18ന് ആണ് ഹൈക്കോടതി പരിഗണിക്കുന്നത്.

താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്കിയ ഇയാള്‍ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു.

വേനല്‍ അവധിക്ക് ശേഷം ഈ മാസം 18ന് മാത്രമാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാന്‍ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്. എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസായതിനാല്‍ സമയം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്.

താരം ഗോവയില്‍ നടനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ലഹരി വസ്തുക്കള്‍ നല്ക്ി അബോധാവസ്ഥയിലാക്കിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവനടി നല്കിയ പരാതിയില്‍ പറയുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിനിമയില്‍ കഥാപത്രങ്ങള്‍ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിജയ് ബാബു പീഡനം തുടര്‍ന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
'സവർക്കർ കുട നീക്കി': സ്വാതന്ത്ര്യ സമര സേനാനികളോട് കമ്യൂണിസ്റ്റുകാർക്ക് പുച്ഛമെന്ന് ബിജെപി