സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം!!!പുറത്തിറങ്ങിയാല്‍ എന്താകും!! ജാമ്യാപേക്ഷക്കെതിരെ പ്രോസിക്യൂഷന്‍

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു പ്രോസിക്യൂഷന്‍ .പോലീസ് കസ്റ്റഡിയിലുള്ളപ്പോൾ തന്നെ ദിലീപിനായി സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയില് അറിയിച്ചു‍. കസ്റ്റഡിയില്‍ ഉളളപ്പോള്‍ ഇങ്ങനെയാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകും സ്ഥിതി. ദിലീപ് പുറത്തിറങ്ങിയാൽ നടിയെ വീണ്ടും അപായപ്പെടുത്താൻ ശ്രമിക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപിനെതിരെയുളളത് ഒരു കൊടും കുറ്റവാളിയുടെ മൊഴിമാത്രമാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ അത് മാത്രം വിശ്വിസിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളതെല്ലാം കള്ളമാണെന്നും പ്രതിഭാഗം കോടതിയിൽ ആരോപിച്ചു. ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന വേണം. പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും അ ദിലീപിന് വേണ്ടി ഹാജരായ അഡ്വ.രാം കുമാര്‍ വാദിച്ചു.

ദിലീപിന് പണിയായത് സോഷ്യൽ മീഡിയ ക്യംപെയ്ൻ

ദിലീപിന് പണിയായത് സോഷ്യൽ മീഡിയ ക്യംപെയ്ൻ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പണിയായത് സോഷ്യൽ മീഡിയയിലെ അനുകൂല പ്രചാരണ ക്യംപെയ്ൻ. ദിലീപ് പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

സമൂഹ മാധ്യമത്തിൽ ദിലീപ് തരംഗം

സമൂഹ മാധ്യമത്തിൽ ദിലീപ് തരംഗം

സമൂഹ മാധ്യമങ്ങളിൽ ദിലീപന് അനുകൂലിച്ച് നിരവധിപേർ രംഗത്തെത്തിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് ഏജന്‍സികളുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ശ്രമം നടക്കുന്നതെന്ന് റിപ്പേർട്ട്.

മലക്കം മറിഞ്ഞ് താരങ്ങൾ

മലക്കം മറിഞ്ഞ് താരങ്ങൾ

ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം പ്രതികൂലിച്ച് സംസാരിച്ച പല താരങ്ങളും ഇപ്പോള്‍ വാക്ക് മാറ്റിയിട്ടുണ്ട്. അതിനെല്ലാം പിറകില്‍ ഈ ദിലീപ് വിഭാഗത്തിന്റെ രഹസ്യ കൈകടത്തലാണെന്നാണ് വിവരം.

അനുകൂല ഫേസ്ബുക്ക് പോസ്റ്റുകൾ

അനുകൂല ഫേസ്ബുക്ക് പോസ്റ്റുകൾ

ദിലീപിനെ അറസ്റ്റ് ചെയ്ത് ഇത്രയും ദിവസമായിട്ടും പ്രതികരിക്കാതിരുന്നവര്‍ക്കും ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയകള്‍ വഴി പോസ്റ്റ് ഇടാന്‍ സമ്മര്‍ദ്ദമുണ്ട്.

പോലീസ് അന്വേഷിക്കുന്നു

പോലീസ് അന്വേഷിക്കുന്നു

ദിലീപിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടാക്കുന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിർണ്ണായക വിവരങ്ങൾ

നിർണ്ണായക വിവരങ്ങൾ

ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒളിവില്‍ പോയ അപ്പുണ്ണിക്കായി തിരച്ചില്‍ തുടരുകയാണ്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്.

അപ്പുണ്ണി ഒളിവിൽ

അപ്പുണ്ണി ഒളിവിൽ

പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്. അന്വേഷണ സംഘം രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയെ നിലവില്‍ കിട്ടിക്കൊണ്ടിരുന്ന അഞ്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

English summary
social medai support dileep Prosecution against dileep bail.
Please Wait while comments are loading...