ദിലീപിന് പിന്നാലെ നാദിർഷയും ജയിലിലേക്ക്? അപ്പുണ്ണിയും നാദിർഷയും പ്രതികളാകും,ദിലീപിന്റെ സഹോദരനും...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകനായ നാദിർഷയും ദിലീപിന്റെ മാനേജർ അപ്പുണിയും പ്രതികളാകും. ഗൂഢാലോചനയിൽ ഇവർക്ക് പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെങ്കിലും, കേസിലെ പ്രതിയായ ദിലീപിനെ സഹായിക്കാൻ ശ്രമിച്ചതാകും ഇവർക്കെതിരെയുള്ള കുറ്റം.

കള്ളപ്പണത്തിലും ദിലീപ് കുടുങ്ങി! ദിലീപിന്റെ സ്വത്തും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും;ദുബായ് മാഫിയ

കൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടും അത് ഒളിച്ചുവെയ്ക്കാൻ ശ്രമിച്ചു, സംഭവത്തിലെ തെളിവ് നശിപ്പിക്കാനും, കേസിലെ പ്രതിയായ ദിലീപിനെ രക്ഷപ്പെടുത്താനും ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാകും ഇരുവർക്കുമെതിരെ ചുമത്തുക. അതേസമയം, നാദിർഷയെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിനെയും പ്രതി ചേർക്കാൻ സാധ്യതയുണ്ട്. അനൂപിനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

പയ്യന്നൂരിൽ കലാപം!ബിജെപി ഓഫീസുകൾ കത്തിച്ചു;സിപിഎം പരിപാടിക്ക് നേരെ ബോംബേറ്,ബിജെപി ഹർത്താൽ

നാദിർഷയ്ക്കും രക്ഷയില്ല...

നാദിർഷയ്ക്കും രക്ഷയില്ല...

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ പോലീസ് പിടികൂടിയിരുന്നില്ല.

മാപ്പ് സാക്ഷിയാക്കിയേക്കുമെന്നും...

മാപ്പ് സാക്ഷിയാക്കിയേക്കുമെന്നും...

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തായ നാദിർഷായെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ അതുണ്ടാകില്ലെന്നാണ് നിലവിലെ സൂചനകളിൽ നിന്നും വ്യക്തമാകുന്നത്.

തെളിവില്ല...

തെളിവില്ല...

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ നാദിർഷയ്ക്കും അപ്പുണ്ണിയ്ക്കും പങ്കുണ്ടായിരുന്നതായി പോലീസിന് കണ്ടെത്താനായിട്ടില്ല. ക്വട്ടേഷൻ നൽകിയതും ആസൂത്രണം ചെയ്തതും ഒറ്റയ്ക്കാണെന്നാണ് ദിലീപ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

നാദിർഷയും പ്രതി...

നാദിർഷയും പ്രതി...

എന്നാൽ നടിയെ ആക്രമിച്ച കേസിൽ നിന്നും നാദിർഷയ്ക്കും ദിലീപിന്റെ മാനേജർ അപ്പുണ്ണിയ്ക്കും രക്ഷപ്പെടാനാകില്ലെന്നാണ് പോലീസ് നൽകുന്ന സൂചന. തെളിവ് നശിപ്പിക്കലടക്കമുള്ള കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തുക.

രക്ഷപ്പെടാൻ സഹായിച്ചു...

രക്ഷപ്പെടാൻ സഹായിച്ചു...

നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നും, ദിലീപിനെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹായിച്ചു, കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും വിവരം മറച്ചുവെയ്ച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തുക.

സഹോദരനിലേക്കും...

സഹോദരനിലേക്കും...

കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും പ്രതി ചേർക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ദിലീപിനെ രക്ഷപ്പെടുത്താനും, തെളിവ് നശിപ്പിക്കാനും അനൂപും കൂട്ടുനിന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

വീണ്ടും ചോദ്യം ചെയ്യും...

വീണ്ടും ചോദ്യം ചെയ്യും...

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി, സഹോദരൻ അനൂപ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

English summary
actress attack case;nadirsha and appuni will be accused.
Please Wait while comments are loading...