ദിലീപ് എന്താ പറയുന്നത്? അറിയില്ലെന്ന് അന്വേഷണ സംഘം

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയാണ് പള്‍സര്‍ സുനി. ഇയാള്‍ ജയിലിലായ വേളയില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഫോണില്‍ വിളിച്ചിരുന്നു. ഇക്കാര്യം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ കുറിച്ച് അറിയില്ലെന്ന് അന്വേഷണ സംഘത്തിലുള്ള ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു.

05

ഡിജിപി ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും എസ്പി പറഞ്ഞു. പള്‍സര്‍ സുനി വിളിച്ചത് റെക്കോഡ് ചെയ്തിരുന്നു. ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ ഡിജിപിയുടെ സ്വകാര്യ നമ്പറിലേക്ക് വാട്‌സ് ആപ്പ് വഴി അയച്ചിരുന്നുവെന്നാണ് ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. ഏപ്രില്‍ 10നാണ് അയച്ചതെന്നും വിശദീകരിക്കുന്നു.

സുനി വിളിച്ച കാര്യം ദിലീപ് മറച്ചുവെച്ചുവെന്നും രണ്ടാഴ്ചയ്ക്ക് ശേഷം പള്‍സര്‍ സുനിയുടെ കത്ത് വാട്‌സ് ആപ്പ് വഴി അപ്പുണ്ണിക്ക് ലഭിച്ച ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത് എന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്, തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് നേരത്തെ ഡിജിപിയെ അറിയിച്ചിരുന്നുവെന്നാണ്. പോലീസിന്റെ വാദം തള്ളുന്നതാണ് ദിലീപിന്റെ ജാമ്യഹര്‍ജിയിലെ പരാമര്‍ശങ്ങള്‍.

English summary
Actress Attack case: Rural SP rejects Dileep's argument
Please Wait while comments are loading...