നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് വൃത്തികെട്ട വാർത്ത! മാധ്യമങ്ങളെ വിമർശിച്ച് മാമുക്കോയ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിൽ മാധ്യമങ്ങളെ വിമർശിച്ച് നടൻ മാമുക്കോയ. കേരളത്തിലെ ചാനലുകളും പത്രങ്ങളുമെല്ലാം ഒരു വൃത്തികെട്ട വാർത്തയുടെ പിറകെയാണെന്നാണ് മാമുക്കോയ പറഞ്ഞത്.

ദിലീപിന് കൊതുകുതിരി വാങ്ങാൻ പോലും പണമില്ല!ഒടുവിൽ 200 രൂപയുടെ മണിയോർഡർ,അയച്ചത് ഏറ്റവും പ്രിയപ്പെട്ട..

2011ൽ ലക്ഷ്യമിട്ടത് രണ്ട് നടിമാരെ!അന്ന് രക്ഷപ്പെട്ടത് മലയാളത്തിലെ പ്രമുഖ നടി!പൾസറിനെതിരെ വീണ്ടുംകേസ്

കോഴിക്കോട് അറേബ്യൻ ഫ്രെയിംസ് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മാമുക്കോയയുടെ പ്രതികരണം. ചാനലുകളും പത്രങ്ങളുമെല്ലാം ഇപ്പോൾ ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെയാണ് , ഇതെല്ലാതെ മറ്റെന്തെല്ലാം കാര്യങ്ങൾ നമുക്ക് അറിയാനുണ്ടെന്നും മാമുക്കോയ ചോദിച്ചു. അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിൽ വിഷമവും പ്രതിഷേധവുമുണ്ടെന്നും, ഇതിൽ ആരെയും പ്രതിരോധിക്കാനോ ന്യായീകരിക്കാനോ താനില്ലെന്നുമായിരുന്നു പ്രശസ്ത തമിഴ് നടൻ നാസറിന്റെ പ്രതികരണം.

കോഴിക്കോട് ചലച്ചിത്രോത്സവം...

കോഴിക്കോട് ചലച്ചിത്രോത്സവം...

കോഴിക്കോട്ടെ അറേബ്യൻ ഫ്രെയിംസ് ഹ്രസ്വ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മാമുക്കോയ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

വൃത്തികെട്ട വാർത്ത...

വൃത്തികെട്ട വാർത്ത...

ചാനലുകളും പത്രങ്ങളുമെല്ലാം ഇപ്പോൾ ഒരു വൃത്തികെട്ട വാർത്തയ്ക്ക് പിന്നാലെയാണെന്നാണ് മാമുക്കോയ തുറന്നടിച്ചത്.

അറിയാൻ എന്തെല്ലാമുണ്ട്...

അറിയാൻ എന്തെല്ലാമുണ്ട്...

ഈ വൃത്തികെട്ട വാർത്തയല്ലാതെ മറ്റെന്തെല്ലാം നമുക്ക് അറിയാനുണ്ടെന്നും മാമുക്കോയ ചോദിച്ചു. രാഷ്ട്രീയ ബോധവും സംസ്ക്കാരവുമുള്ളവരാണ് മലയാളികളെന്ന് പറയാറുണ്ട്. എന്നാൽ എല്ലാവരും ഈ വാർത്തയ്ക്ക് പിറകേ പോകുമ്പോൾ ഇതൊന്നുമില്ലാത്തവരാണ് മലയാളികളെന്ന് തെളിയുകയാണെന്നും മാമുക്കോയ പറഞ്ഞു.

മാധ്യമങ്ങൾക്ക് പരോക്ഷ വിമർശനം...

മാധ്യമങ്ങൾക്ക് പരോക്ഷ വിമർശനം...

നിലവിലെ സാഹചര്യത്തിൽ ദിലീപിന്റെ വാർത്തയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മാധ്യമങ്ങളെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു മാമുക്കോയയുടെ പ്രസംഗം.

ആവർത്തിക്കരുതെന്ന് നാസർ...

ആവർത്തിക്കരുതെന്ന് നാസർ...

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിഷമവവും, പ്രതിഷേധവുമുണ്ടെന്നായിരുന്നു തമിഴ് നടൻ നാസർ പ്രതികരിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി സിനിമാ മേഖലയിൽ ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആരെയും ന്യായീകരിക്കാനില്ല...

ആരെയും ന്യായീകരിക്കാനില്ല...

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമുണ്ടായ ദിലീപിന്റെ അറസ്റ്റിലും മറ്റു കാര്യങ്ങളിലും താൻ ആരെയും പ്രതിരോധിക്കാനോ ന്യായീകരിക്കാനോ ഇല്ലെന്നും നാസർ മാധ്യമങ്ങളോട് വ്യക്തമാക്കി.

എല്ലാവരുടെയും ഉത്തരവാദിത്വം...

എല്ലാവരുടെയും ഉത്തരവാദിത്വം...

നടിമാരുടെയും സഹപ്രവർത്തകരുടെയും സുരക്ഷിതത്വം സിനിമാ മേഖലയിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

English summary
actress case and dileep arrest;actor mamukoya against medias.
Please Wait while comments are loading...