Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് തമാശയാണോ? വ്യാജവാര്‍ത്തയുടെ പേരില്‍ അവസരം നഷ്ടമായെന്ന് മാലാ പാര്‍വതി

കൊച്ചി: താന്‍ മരിച്ചെന്ന പേരില്‍ വ്യാജ പ്രചരണം നടക്കുന്നതായി നടി മാലാ പാര്‍വതി. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്റെ മരണം സംബന്ധിച്ച് വാര്‍ത്തകള്‍ കൊടുത്ത വെബ്‌സൈറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കം മാലാ പാര്‍വതി പുറത്തുവിട്ടു. ഈ വ്യാജ വാര്‍ത്തകളുടെ പേരില്‍ തനിക്ക് രണ്ട് പരസ്യം പോലും നഷ്ടമായെന്നും മാലാ പാര്‍വതി പറഞ്ഞു. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണെന്ന് മാലാ പാര്‍വതി പറഞ്ഞു.

വാട്ട്‌സാപ്പില്‍ പ്രൊഫൈല്‍ ചിത്രം മാറിയത് കൊണ്ടാണ് കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി തന്നെ വിളിച്ചതെന്നും അങ്ങനെയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. വ്യാജ വാര്‍ത്ത മൂലം രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ നഷ്ടപ്പെട്ടെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

MAALA

മാലാ പാര്‍വതിയുടെ മരണത്തിന്റെ കാരണം എന്താണ്, അവര്‍ക്ക് സംഭവിച്ചതെന്ന പേരിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നടിയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ചില വെബ്‌സൈറ്റുകളില്‍ വാര്‍ത്ത വ്യാജമാണെന്ന് മാലാ പാര്‍വതി തന്നെ നേരിട്ട് കമന്റ് ചെയ്തിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി.

ഞാന്‍ മരിച്ചിട്ടില്ല എന്ന് സ്വയം പറയേണ്ടിവരുന്ന അവസ്ഥ ഭീകരമാണെന്നാണ് മറ്റ് വേറെ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനായ രണ്ടാണ് പാര്‍വതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മമ്മൂട്ടിയുടെ റിലീസാകാന്‍ ബിഗ് ബജറ്റ് ചിത്രം ഭീക്ഷ്മപര്‍വത്തില്‍ മാലാ പാര്‍വതി ഒരു ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. പത്മ, പ്രകാശന്‍, എഫ് ഐ ആര്‍, ജ്വാലാമുഖി, പാപ്പന്‍, ഗ്രാന്‍ഡ് മാ എന്നിവയാണ് മാലയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

A casting agent sent me this from Hyderabad. It seems they were confused because of the reports coming in. This is more grave.. I am losing work because they think I am dead.

മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല.
പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്‌സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ മിസ്സായി!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+