ഭാഗ്യലക്ഷ്മി മാത്രമല്ല..പാര്‍വ്വതിയേയും തഴഞ്ഞു..! മഞ്ജുവിന്റെ സംഘടനയില്‍ കുടുംബത്തില്‍ പിറന്നവര്‍..!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: മഞ്ജു വാര്യര്‍ അടക്കമുള്ള മലയാള സിനിമയിലെ പ്രമുഖരായ സ്ത്രീകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെ നടി മാല ടി പാര്‍വ്വതി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് പാര്‍വ്വതിയും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. സിപിഎമ്മിനും പിണറായി വിജയനും അനഭിമതരായവരെ ഒഴിവാക്കിയെന്നാണ് ആരോപണം.

ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്..!! പിടികൂടിയത് മോദിയെ വരെ ഞെട്ടിക്കും..!! ഒത്താശ സിനിമാ താരങ്ങൾ!

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

പാർവ്വതിയേയും ഒഴിവാക്കി

വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നതായി ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതേ കാരണത്താലാവാം തന്നെയും ഒഴിവാക്കിയത് എന്ന് മാല ടി പാര്‍വ്വതിയും അഭിപ്രായപ്പെടുന്നത്.

സംഘടനയെപ്പറ്റി അറിയില്ല

സിനിമയിലെ വനിതാ സംഘടനയുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചിരുന്നു. മാധ്യമങ്ങളില്‍ നിന്നുമാണ് സംഘടനയെക്കുറിച്ച് അറിഞ്ഞതെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു. അല്ലാതെയുള്ള ഒരു അറിവും തനിക്ക് ഇ്ല്ലായിരുന്നുവെന്നും പാര്‍വ്വതി പറയുന്നു.

അഭിപ്രായമുള്ളവരെ വേണ്ട

സിനിമയില്‍ ഒരു പുതുമുഖമായ തന്നെ ഒഴിവാക്കിയതില്‍ അത്ഭുതമില്ല. പക്ഷേ ഭാഗ്യലക്ഷ്മിയെ ഒഴിവാക്കിയതില്‍ അത്ഭുതം തോന്നുന്നു. അഭിപ്രായം പറയുന്നവരൊന്നും വേണ്ടെന്ന് അവര്‍ തീരുമാനിച്ചു കാണുമെന്നും മാല പാര്‍വ്വതി പറയുന്നു.

മുഖ്യമന്ത്രിക്ക് അനഭിമതരായവർ

എല്ലാത്തിലും കേറി അഭിപ്രായം പറയുന്നവരൊന്നും വേണ്ടെന്നും കുടുംബത്തില്‍ പിറന്ന കുറച്ച് പേര്‍ മാത്രം മതിയെന്നും അവര്‍ വിചാരിച്ചിരിക്കുമെന്നും പാര്‍വ്വതി പറയുന്നു. സിപിഎമ്മിനും മുഖ്യമന്ത്രിക്കും അനഭിമതരായവരെ അവര്‍ വേണ്ടെന്നു വെച്ചു.

നിലപാടുകൾ വ്യത്യസ്തം

മുഖ്യമന്ത്രിക്ക് തങ്ങളെ സഹകരിപ്പിക്കുന്നതിനോട് വിയോജിപ്പുണ്ടാകും. ചില വിഷയങ്ങളില്‍ താനും ഭാഗ്യലക്ഷ്മിയും എടുത്ത നിലപാടുകളോട് യോജിക്കാത്തത് കൊണ്ടാവാം ഇത്തരമൊരു നിലപാട്. അവര്‍ക്ക് ഇഷ്ടമുള്ളവരെ സംഘടനയില്‍ ചേര്‍ക്കെട്ടെയെന്നും പാര്‍വ്വതി പ്രതികരിച്ചു.

സർക്കാരിനെതിരെ നിലപാട്

സംഘടനാ ഭാരവാഹികള്‍ ആരും ഇതേക്കുറിച്ച് തന്നോട് സംസാരിച്ചിട്ടില്ല. പ്രശസ്തരായവര്‍ മാത്രമാണ് മുഖ്യമന്ത്രിയോട് സംസാരിച്ചിരിക്കുന്നതെന്നും പാര്‍വ്വതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും വടക്കാഞ്ചേരി പീഡനക്കേസിലും സര്‍ക്കാരിനെതിരെ നിലപാട് എടുത്തിരുന്നു ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും.

English summary
Actress Mala T Parvathy against Women in Cinema Collective
Please Wait while comments are loading...