വിനായകന്റെ പരാമര്‍ശത്തില്‍ ഞാനും ക്രൂശിക്കപ്പെട്ടു; അന്ന് പ്രതികരിക്കാനായില്ല; ക്ഷമ ചോദിച്ച് നവ്യ നായര്‍
കൊച്ചി: ഒരുത്തീ സിനിമയുടെ പ്രമോഷനിടെ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വീണ്ടും പ്രതികരണവുമായി നടി നവ്യ നായര്‍ രംഗത്ത്. വിനായകന്റെ പരാമര്‍ശത്തില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നും അദ്ദേഹം പറഞ്ഞത് തെറ്റായിപ്പോയെന്നും നവ്യ നായര്‍ പറഞ്ഞു. സംവിധായകന്‍ വി കെ പി, നവ്യ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിനായകന്റെ പ്രതികരണം.
Recommended Video


ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുകയാണ് തന്റെ രീതി എന്നായിരുന്നു വിനായകന്റെ വാക്കുകള്‍. മീടു കാമ്പയിന്‍ എന്താണെന്ന് എനിക്കറിയില്ല എന്നും വിനായകന്‍ പറഞ്ഞിരുന്നു. പത്ത് സ്ത്രീകളുമായി സെക്സ് ചെയ്തിട്ടുണ്ടെന്നും എല്ലാവരോടും ഞാന്‍ അങ്ങോട്ട് ചോദിക്കുകയായിരുന്നുവെന്നും വിനായകന്‍ പറഞ്ഞിരുന്നു. കൂടാതെ വേദിയിലുണ്ടായ മാധ്യമപ്രവര്‍ത്തകയോടും വിനായകന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു.

വിനായകന്‍ പറഞ്ഞത് തെറ്റായിപ്പോയെന്നാണ് നവ്യ നായര്‍ പറയുന്നത്. വിനായകന്റെ പരാമര്‍ശത്തില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ സാധിച്ചില്ല. അവിടെ ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയെയാണ് ക്രൂശിക്കുന്നത്. അന്ന് ഉണ്ടായ മുഴുവന്‍ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കുകയാണെന്നും നടി വ്യക്തമാക്കി.

അന്നത്തെ പത്ര സമ്മേളനത്തില്‍ നവ്യ നായര്‍ എന്തുകൊണ്ട് മൗനം പാലിച്ചു എന്ന് ചോദ്യം പലരും ഉയര്‍ത്തിയിരുന്നു. നേരത്തെ ഇന്‍സ്റ്റഗ്രാം ലൈവിലും ഇതേ കുറിച്ച് പ്രതികരിച്ച് നവ്യ എത്തിയിരുന്നു. വിനായകനോട് പ്രതികരിക്കാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല എന്നാണ് നവ്യ പറഞ്ഞത്. നവ്യയുടെ ആര്‍ജവമില്ലാത്ത നിലപാടിനെ ദീദി ദാമോദരനും വിമര്‍ശിച്ചിരുന്നു.

കൂടാതെ സംവിധായകന്‍ വി കെ പി വിനായകന്റെ പ്രതികരണം കേട്ട് ചിരിച്ചതാണ് തന്നെ അലോസരപ്പെടുത്തിയതെന്നും ദീദി പറഞ്ഞിരുന്നു. വിനായകന്‍ മഹാ അപമാനം എന്നാണ് എഴുത്തുകാരി ശാരദകുട്ടി പറഞ്ഞത്. വിനായകന്‍ സുഹൃത്താണ്, എങ്കിലും അദ്ദേഹം പറഞ്ഞത് സ്ത്രീവിരുദ്ധതാണ് എന്നായിരുന്നു വിധു വിന്‍സെന്റിന്റെ പ്രതികരണം. അതേസമയം, മാധ്യമപ്രവര്‍ത്തകയോട് ഖേധം പ്രകടിപ്പിച്ച് വിനായകന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.












Click it and Unblock the Notifications