കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മനുഷ്യന്‍ എത്ര നിസാരനാണെന്ന് അന്ന് എനിക്ക് തോന്നി', വേദിയില്‍ വാക്കുകള്‍ ഇടറി നവ്യ നായരുടെ പ്രസംഗം

Google Oneindia Malayalam News

പത്തനാപുരം : പത്തനാപുരം ഗാന്ധി ഭവനില്‍ എത്തി നടന്‍ ടി പി മാധവനെ കണ്ടുമുട്ടിയതിനെ കുറിച്ച് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞ് നടി നവ്യാ നായര്‍. നിരവധി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് നവ്യ നായര്‍ പറഞ്ഞു . അദ്ദേഹം നാളുകളായി ഇവിടെയാണ് താമസമെന്ന കാര്യം തനിക്ക് അറിയില്ലെന്നും നവ്യ നായര്‍ പറഞ്ഞു. ഗാന്ധിഭവന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പുരസ്‌കാരധാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് നവ്യ ഇക്കാര്യം വ്യക്തമാക്കിയത് .

1

ഇവിടെ എത്തിയപ്പോള്‍ മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെയാണ് താമസം എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്ന് പറയുന്നത് എത്ര സലത്യമാണെന്ന് തോന്നിപ്പോയെന്ന് നവ്യ നായര്‍ പറഞ്ഞു.

2

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായ ശാരീരിക അസ്വസ്ഥതകളെ കുറിച്ചും നവ്യ വേദിയില്‍ തുറന്നു പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദനയും നാക്ക് കുഴയുന്നത് പോലെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളത് പോലെയും തോന്നി. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് കൂടി. നമ്മളൊക്കെ ഇത്രയേ ഉള്ളുവെന്ന് അന്ന് കൂടെ നിന്ന ആളോട് ഞാന്‍ പറഞ്ഞിരുന്നു.

3

നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതാകുന്നത് എത്ര പെട്ടെന്നാണ്. അന്നത്തെ ആ ദിവസത്തിന് മുമ്പ് ഞാന്‍ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്. നല്ല രീതിയില്‍ വ്യയാമം ചെയ്യും. ജിമ്മില്‍ പോകുമ്പോല്‍ ഏറ്റവും കൂടുതല്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ഞാനാണ്. ഡാന്‍സ് കളിക്കുമ്പോള്‍ നല്ല സ്റ്റാമിന ഉണ്ടെന്ന് തോന്നിയിരുന്നു.

4

പക്ഷേ, അതൊന്നും ഒന്നുമല്ല, മനുഷ്യന്‍ എത്ര നിസാരനാണെന്ന് ഒരു ചെറിയ പനി വരുമ്പോള്‍ മനസിലാകും. കൊറോണ വന്നപ്പോല്‍ ഈ ലോകത്തിന് മൊത്തം അത് മനസിലായി. ഒരു പനിക്കോ അല്ലെങ്കില്‍ കൊറോണയ്ക്കോ വെള്ളപ്പൊക്കത്തിനോ നമ്മളെക്കാള്‍ ശക്തമാണ് പ്രകൃതി എന്ന് കാണിച്ചു താരം സാധിക്കും. എന്നാല്‍ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും പഴയ ആളുകളാകുമെന്നും നവ്യ പറയുന്നു.

5

മാതാപിതാക്കളെക്കാള്‍ മുകളിലായി ആരെയും ഞാന്‍ കണക്കാക്കിയിട്ടില്ല. അങ്ങനെയിലല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛന്‍- അമ്മമാര്‍ ഉണ്ട്. തന്റേതായ കാരണത്താല്‍ അല്ലാതെ അനാഥരായ കുട്ടികളുണ്ട്. അവര്‍ക്കായി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവര്‍ക്കായി ഒരു നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിയ്ക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാമെന്നും നവ്യ വേദിയില്‍ വച്ച് പറഞ്ഞു.

6

അതേസമം, മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍ ആമുഖ പ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ അവാര്‍ഡിന് അര്‍ഹരായ ഹരിഹരന്‍, ജയരാജ്, സുധീര്‍ കരമന, നവ്യ നായര്‍ , റഫീക്ക് അഹമ്മദ് , സിദ്ധാര്‍ഥ് ശിവ , രമേശ് നാരായണന്‍ , നജീം അര്‍ഷാദ് , നഞ്ചിയമ്മ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി, മധു നീലകണ്ഠന്‍ എന്നിവരുടെ പ്രതിനിധികള്‍ പുരസ്‌കാരം സ്വീകരിച്ചു.

 'പാല് തന്നു വളര്‍ത്തിയ അമ്മ മരിച്ചാല്‍ വേവിച്ചു തിന്നുമോ?'; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം 'പാല് തന്നു വളര്‍ത്തിയ അമ്മ മരിച്ചാല്‍ വേവിച്ചു തിന്നുമോ?'; നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

English summary
Actress Navya Nair talks about meeting senior actor TP Madhavan at Pathanapuram Gandhi Bhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X