Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിന്റെ വഴി ചോദിച്ചു വരുന്ന കോളുകള്‍... മിണ്ടാതിരിക്കുന്നത് ജീവഭയം കാരണം; തുറന്ന് പറഞ്ഞ് പാര്‍വതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ കത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. സിനിമാ മേഖലയിലെ അശ്ലീലതയിലേക്ക് വിരല്‍ ചൂണ്ടുന്ന ചില ഭാഗങ്ങളും അതിലുണ്ട്. മലയാള സിനിമാ രംഗത്ത് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന സൂചനയും കത്തിലുണ്ടായിരുന്നു. എന്തുകൊണ്ട് നടിമാര്‍ ഇക്കാര്യം തുറന്നുപറയുന്നില്ല എന്ന ചോദ്യം പ്രധാനമാണ്.

ഡബ്ല്യുസിസി എന്ന വനിതാ കൂട്ടായ്മ സിനിമാ രംഗത്ത് രൂപീകരിച്ചിട്ടും വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടില്ല. ബോള്‍ഡായി നിലപാടുകള്‍ പറയുന്ന നടിമാര്‍ വരെ ഇക്കാര്യം പരസ്യമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ പ്രതികരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്....

1

സിനിമാ മേഖലയിലെ ഇത്തരം രീതികളെ കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന് മുമ്പാകെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു. ഏതൊക്കെ വ്യക്തകളാണ് ഇതിന് പിന്നിലുള്ളത്. അവര്‍ ചെയ്യുന്നത് എന്തൊക്കെ, കുറ്റകൃത്യം ചെയ്ത ശേഷം നടിമാരെ ഭയപ്പെടുത്തി നിര്‍ത്തുന്നത് എങ്ങനെ.... തുടങ്ങി എല്ലാ കാര്യങ്ങളും കമ്മീഷന് മുമ്പാകെ വിശദീകരിച്ചിട്ടുണ്ടെന്ന് പാര്‍വതി തിരുവോത്ത് പറഞ്ഞു.

2

ഈ പ്രമുഖരുടെ പേരുകള്‍ നിങ്ങള്‍ക്ക് പുറത്തുപോയി വെളിപ്പെടുത്തിക്കൂടെ എന്ന് ജസ്റ്റിസ് ഹേമ കാഷ്വലായി പറഞ്ഞിരുന്നു. പാര്‍വതി ബോള്‍ഡാണ് എന്നാണ് പലരും പറയുന്നത്. എന്തിന് പാര്‍വതിയെ പോലുള്ളവര്‍ വരെ മിണ്ടാതിരിക്കുന്നു എന്ന് ചോദിക്കുന്നവരോട്, ജീവഭയം ഉള്ളത് കൊണ്ടു മാത്രമാണ് എന്നാണ് മറുപടി. ഇര പറഞ്ഞ പോലെ വീടിന്റെ വഴി ചോദിച്ചുള്ള വിളികള്‍, ഇതൊന്നും നല്ലതിനല്ല എന്ന ഭീഷണി കോളുകള്‍ ഞങ്ങള്‍ക്കും വരുന്നുണ്ടെന്നും പാര്‍വതി തുറന്നുപറഞ്ഞു.

3

ജോലി ചെയ്യുക, വീട്ടില്‍ പോകുക എന്നത് ഇവിടെ അനുവദനീയമായ കാര്യമല്ല. സെക്‌സ് റാക്കറ്റിന് സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ സിനിമാ ഇന്‍ഡസ്ട്രിയിലുണ്ട്. ഇതേപറ്റിയെല്ലാം വിശദമായി ജസ്റ്റിസ് ഹേമ കമ്മീഷന് മുമ്പാകെ പറഞ്ഞിരുന്നു. പ്രൊഡ്യൂസേഴ്‌സ്, ഡയറക്ടേഴ്‌സ്, കണ്‍ട്രോളേഴ്‌സ് എന്നിവരൊക്കെ ആയാലും സെക്‌സ് റാക്കറ്റിന് ഫെസിലിറ്റേറ്റ് ചെയ്യുന്നുണ്ട്. കോംപ്രമൈസ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്.

4

നിങ്ങളൊന്ന് അവരെ പോയി കാണണം, ഒറ്റയ്ക്ക് പോയാല്‍ മതി എന്ന കോളുകള്‍ നടിമാര്‍ക്ക് മാത്രമല്ല, സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന മറ്റു സ്ത്രീകള്‍ക്കും വരുന്നുണ്ടെന്നും പാര്‍വതി വിശദീകരിച്ചു. പള്‍സര്‍ സുനിയുടെ കത്തിലെ വിവരങ്ങള്‍ തള്ളുകയോ ശരിവയ്ക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ സെക്‌സ് റാക്കറ്റ് സംബന്ധിച്ച വിവരം എനിക്ക് ആശ്ചര്യകരമായി തോന്നുന്നില്ല.

5

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാത്തതില്‍ ചില കളികള്‍ നടക്കുന്നുണ്ടാകാം. കമ്മീഷന് മുമ്പാകെ പറഞ്ഞ പേരുകള്‍ പുറത്തുവരാതിരിക്കാനാണത്. 17 വയസുള്ളപ്പോഴാണ് ഞാന്‍ സിനിമാ രംഗത്ത് വരുന്നത്. കലയോടുള്ള സ്‌നേഹവും ടാലന്റുമാണ് എന്നെ ഇവിടെ പിടിച്ചുനിര്‍ത്തുന്നത്. ആരുടെയും ഔദാര്യത്തിലല്ല സിനിമാ മേഖലയില്‍ നില്‍ക്കുന്നെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.

6

സിനിമാ മേഖലയിലെ വനിതകളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. മോശമായി പെരുമാറിയവരുടെ പേരുകള്‍ ഒരുമിച്ച് പുറത്തുപറഞ്ഞൂടെ എന്ന് ചോദിച്ചിരുന്നു. പക്ഷേ ജീവന് ഭയമുള്ളത് കൊണ്ടാണ് മിണ്ടാത്തത്. എങ്കിലും നീതിക്ക് വേണ്ടി പോരാടി ഇവിടെ തന്നെയുണ്ടാകും. ഡബ്ല്യുസിസി രൂപീകരിക്കുന്ന വേളയില്‍ അവസരങ്ങള്‍ക്ക് പിന്നാലെ പോകണമോ അന്തസോടെ ജീവിക്കണമോ എന്ന ചോദ്യം ആദ്യമേ ഞങ്ങള്‍ ചോദിച്ചിരുന്നു. അതിന് ശേഷമാണ് ഇത്തരം നിലപാടിലേക്ക് എത്തിയത്.

ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം

7

എല്ലാവര്‍ക്കും ജീവിക്കണം. അന്തസോടെ ജീവിക്കണം. ഇപ്പോള്‍ സെറ്റില്‍ പോയാല്‍ തന്നെ ഡബ്ല്യുസിസി വന്നിട്ടുണ്ട് എന്ന് പലരും പറയും. ആ ഭയം നല്ലതാണ്. ഇന്‍ഡസ്ട്രിയില്‍ പരാതി പരിഹാര സമിതി വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ എന്തിനാണ് അതിനെ എതിര്‍ക്കുന്നതെന്നും നടി പാര്‍വതി തിരുവോത്ത് ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+