ശ്രീനാഥ് നിരപരാധി!! പരാതി നല്‍കിയത് അവര്‍ക്കെതിരേ മാത്രം!! കാരണം...നടിയുടെ വെളിപ്പെടുത്തല്‍

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: യുവ സംവിധായകനായ ജീന്‍പോള്‍ ലാലിനെതിരേ പരാതി നല്‍കിയ നടി സത്യമെന്താണെന്ന് വെളിപ്പെടുത്തുന്നു. പ്രതിഫലം ചോദിച്ചപ്പോള്‍ പുതുമുഖ നടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ ജീന്‍പോള്‍, നടനായ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലു പേര്‍ക്കെതിരേ കേസെടുത്തെന്നായിരുന്നു നേരത്തേയുള്ള വാര്‍ത്തകള്‍. നടിയുടെ പരാതിയില്‍ പനങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പുറത്തു വന്ന വാര്‍ത്തകള്‍ പോലെ തന്നോട് മോശമായി പെരുമാറിയതിനല്ല പരാതി നല്‍കിയതെന്ന് പരാതിക്കാരിയായ നടി മേഘ്‌ന നായര്‍ വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട നടിയുമായുള്ള അകല്‍ച്ച...യഥാര്‍ഥ കാരണം!! കാവ്യയുടെ മറുപടി..പോലീസ് കുഴങ്ങി!!

പരാതി നല്‍കിയത്

പരാതി നല്‍കിയത്

തന്റെ അനുമതിയില്ലാതെ ഹണി ബീ 2 വെന്ന സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്നാണ് താന്‍ പരാതി നല്‍കിയതെന്ന് മേഘ്‌ന പറഞ്ഞതായി മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല മൂന്നു പേര്‍ക്കെതിരേ മാത്രമേ പരാതി നല്‍കിയിട്ടുള്ളൂവെന്നും ഇവര്‍ പറഞ്ഞു.

ശ്രീനാഥ് നിരപരാധി

ശ്രീനാഥ് നിരപരാധി

പരാതിയില്‍ യുവനടന്‍ ശ്രീനാഥ് ഭാസിയുടെ പേര് താന്‍ നല്‍കിയിട്ടില്ലെന്നാണ് മേഘ്‌ന വ്യക്തമാക്കിയത്. ശ്രീനാഥിനെതിരേ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. പുറത്തുവന്നത് വ്യാജവാര്‍ത്തകളാണ്. സംവിധായകനായ ജീന്‍പോള്‍, സാങ്കേതിക വിദഗ്ധരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരേയായിരുന്നു പരാതിയെയും നടി പറഞ്ഞു.

പരിഹരിക്കാന്‍ ശ്രമം നടത്തി

പരിഹരിക്കാന്‍ ശ്രമം നടത്തി

സിനിമ റിലീസ് ചെയ്ത ശേഷം പ്രശ്‌നം പരിഹരിക്കാന്‍ താന്‍ ശ്രമം നടത്തിയിരുന്നു. അവരെ പല തവണ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്‌തെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് മേഘ്‌ന വ്യക്തമാക്കി.

സീനുകള്‍ ഡിലീറ്റ് ചെയ്തില്ല

സീനുകള്‍ ഡിലീറ്റ് ചെയ്തില്ല

തന്നോട് സിനിമയില്‍ വിട്ടുപോവാന്‍ പറഞ്ഞ ശേഷം എന്തു കൊണ്ടാണ് തന്റെ കഥാപാത്രത്തിന്റെ സീനുകള്‍ ഡിലീറ്റ് ചെയ്യാന്‍ അവര്‍ തയ്യാറാവാതിരുന്നതെന്ന് മേഘ്‌ന ചോദിച്ചു.

പബ്ലിസിറ്റിക്കുവേണ്ടിയല്ല

പബ്ലിസിറ്റിക്കുവേണ്ടിയല്ല

താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല ഇപ്പോള്‍ ഇങ്ങനെയൊരു പരാതി നല്‍കിയതെന്ന് മേഘ്‌ന പറഞ്ഞു. ദിലീപിന്റെ കേസും അറസ്റ്റുമൊക്കെ നടക്കുന്നതിനു മുമ്പ് തന്നെ താന്‍ നോട്ടീസ് നല്‍കിയിരുന്നു.

സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിച്ചു

സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിച്ചു

പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനാണ് താന്‍ ശ്രമിച്ചത്. ആരെയും മോശക്കാരാക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.

English summary
Actress says she did not give complaint against actor Sreenath Bhasi
Please Wait while comments are loading...