'ഞാനൊരു മോദി ഫാൻ', തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേർന്ന് ഊർമ്മിള ഉണ്ണി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബിജെപിയില്‍ ചേര്‍ന്ന് നടി ഊര്‍മ്മിള ഉണ്ണി. കൊച്ചിയില്‍ വെച്ച് നടന്ന ബിജെപി കള്‍ച്ചറല്‍ സെല്‍ പരിപാടിയിലാണ് ഊര്‍മ്മിള ഉണ്ണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന് ഷാള്‍ അണിയിച്ച് ബിജെപിയിലേക്ക് ഔദ്യോഗികമായി ഊര്‍മ്മിള ഉണ്ണിയെ സ്വീകരിച്ചു.
ചലച്ചിത്ര നിര്‍മ്മാതാവും ബിജെപി നേതാവുമായ ജി സുരേഷ് കുമാറും പരിപാടിയില്‍ പങ്കെടുത്തു. താന്‍ 35 വര്‍ഷത്തോളമായി ബിജെപി അംഗമാണെന്നും എന്നാല്‍ തീരെ ആക്ടീവ് ആയിരുന്നില്ലെന്നും ഊര്‍മ്മിള ഉണ്ണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒ രാജഗോപാലില്‍ നിന്നായിരുന്നു അന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.

കലകളുമായി ബന്ധം ഉളളത് കൊണ്ട് കള്‍ച്ചറല്‍ വിംഗ് താല്പര്യമുളള കാര്യമാണ്. മോദി ഫാന്‍ ആയത് കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞു. സിനിമ-സീരിയല്‍ അഭിനയ രംഗത്ത് സജീവമായിരുന്ന ഊര്‍മിള ഉണ്ണി അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. തദ്ദേശ തിരഞ്ഞെടുപ്പും അത് കഴിഞ്ഞ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ പ്രമുഖരെ എത്തിക്കാനുളള നീക്കത്തിലാണ് ബിജെപി.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications