രാംമാധവുമായി കൂടിക്കാഴ്ച്ച; എഡിജിപിക്കൊപ്പം പങ്കെടുത്തവരുടെ പേര് കേട്ടാല്‍ ഞെട്ടുമെന്ന് വിഡി സതീശന്‍
കോഴിക്കോട്: ആര്‍എസ്എസ് നേതാവ് രാം മാധവും എഡിജിപി എംആര്‍ അജിത് കുമാറുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഒപ്പമുണ്ടായിരുന്നവരുടെ പേരുകള്‍ കേട്ടാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃശൂരിലെ പൂരം കലക്കിയത് എഡിജിപിയാണ്. കൂടിക്കാഴ്ച്ചയില്‍ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാല്‍ ഞെട്ടും. കൂടിക്കാഴ്ച്ചയില്‍ ബിസിനസുകാര്‍ മാത്രമല്ലെന്നും സതീശന്‍ വ്യക്തമാക്കി.
ഒരു കോക്കസ് തന്നെ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന് സ്വര്‍ണക്കള്ളക്കടത്തുമായി അടക്കം ബന്ധമുണ്ടെന്ന് ഭരണകക്ഷിയിലെ തന്നെ എംഎല്‍എയാണ് പറഞ്ഞത്. അത് തെറ്റാണെങ്കില്‍ എംഎല്‍എയ്‌ക്കെതിരെ അല്ലേ നടപടിയെടുക്കേണ്ടത്. എഡിജിപിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ തന്നെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു.

താനൊരിക്കലും കൂടിക്കാഴ്ച്ചയുടെ അജണ്ട തൃശൂര്‍ പൂരം ആണെന്ന് പറഞ്ഞിട്ടില്ല. എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞുവെന്നും സതീശന്‍ അവകാശപ്പെട്ട. തൃശൂരില്‍ സഹായിക്കാം, പകരം ഞങ്ങളെ ഉപദ്രവിക്കരുത് എന്നാണ് ബിജെപിയോടുള്ള സിപിഎം സമീപനം. കേരളത്തില്‍ അക്കൗണ്ട് തുറക്കുകയെന്നത് ബിജെപിയുടെ ദീര്‍ഘകാലമായുള്ള പ്ലാനാണ്.
ഹിന്ദു വികാരം, ആചാരം, അനുഷ്ഠാനം എന്നെല്ലാം ബിജെപി പറയാറുണ്ട്. എന്നാല്‍ ഉത്സവം കലക്കിയാണ് അവര്‍ വിജയിച്ചത്. പൂരം കലക്കിയത് ചെറിയ കാര്യമല്ല. എഡിജിപിക്ക് ഇതില്‍ നേരിട്ട് പങ്കുണ്ട്. ജുഡീഷ്യല്‍ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണ്. തൃശൂര്‍ പൂരത്തിന്റെ കാര്യം ഞാനല്ല പറഞ്ഞത്. അത് ബിജെപി പ്രസിഡന്റ് അങ്ങനെയാക്കി തീര്‍ത്തതാണെന്നും സതീശന്‍ പറഞ്ഞു.
അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി പിവി അന്‍വര്‍ എംഎല്‍എ രംഗത്തെത്തി. അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ മാത്രം പോര, ഇന്റലിജന്‍സ് കൃത്യമായി നിരീക്ഷിക്കണമെന്നും പിവി അന്‍വര്‍ പറഞ്ഞു.
ഇതുവരെ സാമ്പത്തിക മേഖലയിലെ കള്ളക്കളികളാണ് പുറത്തുവന്നതെങ്കില്‍ ഇവര്‍ നടത്തിയ രാഷ്ട്രീയമാ അട്ടിമറികളുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് വരാനിരിക്കുന്നത്. അജിത് ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തുന്ന തന്നെ കുരുക്കാനാണെന്ന് അന്‍വര്‍ ആരോപിച്ചു.
കേരള കാതോര്‍ത്തിരിക്കുന്ന ചില കേസുകള്‍ അജിത് കുമാര്‍ അട്ടിമറിച്ചിട്ടുണ്ട്. അതിന്റെ വക്കും മൂലയില്‍ ഇപ്പോള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ കൈയ്യില്‍ ലഭിക്കുന്നതോടെ പുറത്തുവിടും. കേരളത്തിലെ അതിപ്രമാദമായ രാഷ്ട്രീയ കേസ് ഒരു സര്‍ക്കാരിനെ ഒരു മുന്നണിയെ പോലും ബാധിക്കാന്‍ സാധ്യതയുള്ള ഒരു അന്തം വിട്ടുപോകുന്ന രീതിയിലാണ് അട്ടിമറിച്ചതെന്നും അന്‍വര്‍ പറഞ്ഞു.












Click it and Unblock the Notifications