കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ''! രൂക്ഷ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ

Google Oneindia Malayalam News

കൊച്ചി: മഹാരാജാസിലെ അഭിമന്യുവിനെ കേരളം അത്ര പെട്ടെന്നൊന്നും മറക്കില്ല. ഇടുക്കിയിലെ വട്ടവട എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് വലിയ സ്വപ്നങ്ങളുമായി എറണാകുളം നഗരത്തിലെ മഹാരാജാസ് കോളേജിലേക്ക് വന്ന ചെറുപ്പക്കാരൻ. ക്യാംപസ് ഫ്രണ്ടുകാരുടെ കത്തിക്ക് ഇരയായി കൊല്ലപ്പെട്ട അഭിമന്യു മലയാളികളെ ആകെ വേദനിപ്പിക്കുന്ന ഓർമ്മയാണ്.

അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ഒരു വർഷം തികയുകയാണ്. എന്നാൽ അഭിമന്യുവിനെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളേയും ഇതുവരെ പിടികൂടാൻ
പോലീസിന് സാധിച്ചിട്ടില്ല. അഭിമന്യുവിന്റെ ചരമ ദിനം ഇടത് സംഘടനകൾ ആചരിക്കുമ്പോൾ ഏറ്റവും ശക്തമായി ഉന്നയിക്കപ്പെടുന്ന വിഷയവും അതാണ്. ഇടതു പക്ഷത്തെ ഇക്കാര്യത്തിൽ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ.

3കോടി 10ലക്ഷം രൂപ

3കോടി 10ലക്ഷം രൂപ

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ''വർഗീയത തുലയട്ടെ! വിപ്ലവം ജയിക്കട്ടെ!! സഖാവ് അഭിമന്യുവിൻ്റെ രക്തസാക്ഷിത്വ വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്; എസ്എഫ്ഐയും മാർക്സിസ്റ്റ് പാർട്ടിയും ചെയ്യാവുന്നതൊക്കെ ചെയ്തു എന്ന കൃതാർത്ഥതയോടെ. അഭിമന്യുവിൻ്റെ കുടുംബസഹായ ഫണ്ടിൽ 3കോടി 10ലക്ഷം രൂപ പിരിഞ്ഞു.

ഗംഭീര സ്മാരകം പണിയാൻ പോകുന്നു

ഗംഭീര സ്മാരകം പണിയാൻ പോകുന്നു

അതിന്റെ ചെറിയൊരു ഭാഗം കൊണ്ട് വട്ടവടയിൽ 10സെന്റ് സ്ഥലം വാങ്ങി വീടു പണിയിച്ചു കൊടുത്തു. സഹോദരിയുടെ കല്യാണം നടത്തി, സഹോദരന് ജോലി കൊടുത്തു, മാതാപിതാക്കൾക്കളുടെ പേരിൽ 25 ലക്ഷം നിക്ഷേപിച്ചു. ബാക്കി വരുന്ന രണ്ടരക്കോടി ഉപയോഗിച്ച് ഗംഭീര സ്മാരകം പണിയാൻ പോകുന്നു. നമ്മുടെ പോലീസ് ശുഷ്‌കാന്തിയോടെ കേസ് അന്വേഷണം പൂർത്തീകരിച്ചു. 16 പ്രതികൾക്കെതിരെ കുറ്റപത്രം കൊടുത്തു.

ഇന്നല്ലെങ്കിൽ നാളെ

ഇന്നല്ലെങ്കിൽ നാളെ

സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ ഉടൻ ആരംഭിക്കും. അഭിമന്യുവിൻ്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയ പഹയനെ പിടിച്ചിട്ടില്ല. അർജുനെ കുത്തിയവനും മുങ്ങി. രണ്ടുപേർക്കുമെതിരെ പോലീസ്‌ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ, ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം, അതുമല്ലെങ്കിൽ അതിനടുത്ത വർഷം അവരെയും പിടികൂടും.

Recommended Video

cmsvideo
അഭിമന്യു മഹാരാജാസിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍ | Oneindia Malayalam
 രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ

രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ

ഇനി ബൂർഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും. വർഗീയതയെ നമ്മൾ മേലാലും ചെറുക്കും, എതിർത്തു തോല്പിക്കും. കഴിവതും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരു പറയാതെ വിമർശിക്കാൻ എല്ലാ സഖാക്കളും പ്രത്യേകം ശ്രദ്ധിക്കും. രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ'' എന്നാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

6 മാസം കൊണ്ട് മുകേഷ് അംബാനി സമ്പാദിച്ചത് 7.41 ബില്യണ്‍ ഡോളർ, കണ്ണ് തള്ളിക്കുന്ന പണക്കൊയ്ത്ത്!6 മാസം കൊണ്ട് മുകേഷ് അംബാനി സമ്പാദിച്ചത് 7.41 ബില്യണ്‍ ഡോളർ, കണ്ണ് തള്ളിക്കുന്ന പണക്കൊയ്ത്ത്!

ടീം രാഹുലും ടീം സോണിയയും തമ്മിലടി! അധ്യക്ഷൻ ആരായാലും കടിഞ്ഞാൺ സോണിയയുടെ കയ്യിൽ!ടീം രാഹുലും ടീം സോണിയയും തമ്മിലടി! അധ്യക്ഷൻ ആരായാലും കടിഞ്ഞാൺ സോണിയയുടെ കയ്യിൽ!

English summary
Advocate A Jayasankar's facebook post criticising left in Abhimanyu murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X