കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീല്‍ ഒറ്റപ്പെട്ടു; വകുപ്പ് മന്ത്രിയും സിപിഎമ്മും തള്ളി, അവസരം മുതലാക്കാന്‍ ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറത്തെ എആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്ന കെടി ജലീല്‍ എംഎല്‍എ ഇടതുചേരിയില്‍ ഒറ്റപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കെടി ജലീലിനെ തള്ളിയതിന് പിന്നാലെ സഹകരണ വകുപ്പ് മന്ത്രിയും സമാനമായ നിലപാടെടുടുത്തു. വ്യക്തി വിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം നില്‍ക്കില്ല എന്നാണ് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചത്. ബാങ്കില്‍ ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിന് ഇവിടെ സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോടികളുടെ തിരിമറി നടന്നുവെന്നും ഇഡി അന്വേഷിക്കണമെന്നുമായിരുന്നു കെടി ജലീലിന്റെ ആവശ്യം. ജലീലിന്റെ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട് എന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ജലീലിനെ ഇക്കാര്യം അറിയിച്ചുവത്രെ. ജാഗ്രതയോടെ പ്രതികരിക്കണമെന്നും നിര്‍ദേശിച്ചു. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ശരിയല്ലെന്നാണ് സിപിഎം നിലപാട്.

p

ജലീലിന്റെ ഇഡി പരാമര്‍ശങ്ങളോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചിരുന്നു. ഇഡി ചോദ്യം ചെയ്തതോടെ കെടി ജലീലിന് ഇഡിയില്‍ വിശ്വാസ്യത കൂടിയിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ സഹകരണ മേഖല ഇഡിയല്ല കൈകാര്യം ചെയ്യേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ നടപടി എടുത്തിരുന്നു. കോടതിയുടെ സ്‌റ്റേ വന്നതാണ് തുടര്‍നടപടികള്‍ തടസപ്പെടാന്‍ കാരണം. ബാങ്ക് ക്രമക്കേടില്‍ ഇഡിയുടെ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ല. കേരളത്തില്‍ മതിയായ എല്ലാ ഏജന്‍സികളുമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

താലിബാന്റെ 5 മന്ത്രിമാര്‍ക്ക് പുറംലോകം കാണാനാകില്ല; ഇതാണ് കാരണം, യുഎസ് നിലപാട് നിര്‍ണായകംതാലിബാന്റെ 5 മന്ത്രിമാര്‍ക്ക് പുറംലോകം കാണാനാകില്ല; ഇതാണ് കാരണം, യുഎസ് നിലപാട് നിര്‍ണായകം

എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കോടികളുടെ കള്ളപ്പണമുണ്ടെന്നും ഇതിന് പിന്നില്‍ മുസ്ലിം ലീഗ് എംഎല്‍എ കുഞ്ഞാലിക്കുട്ടിയും അദ്ദേഹവുമായി ബന്ധമുള്ളവരുമാണ് എന്നാണ് കെടി ജലീലിന്റെ ആരോപണം. ഇഡിക്ക് മൊഴി നല്‍കിയ ജലീല്‍ മാധ്യമങ്ങളോടും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെ, മുഖ്യമന്ത്രിക്ക് തന്നെ ഉപദേശിക്കാനുള്ള അധികാരമുണ്ടെന്നാണ് ജലീല്‍ പ്രതികരിച്ചത്. എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കം ശരിയല്ല എന്ന് സിപിഎം നിലപാടെടുത്തത്.

1000ത്തിലധികം കോടി രൂപയുടെ കള്ളപ്പണ ഇടപാട് എആര്‍ നഗര്‍ ബാങ്കില്‍ നടന്നതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു എന്നാണ് കെടി ജലീല്‍ പറയുന്നത്. ബാങ്കിനുണ്ടായ നഷ്ടം കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഈടാക്കണം. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വികെ ഹരികുമാര്‍ വ്യാജമായി സൃഷ്ടിച്ചിട്ടുള്ളതാണ് 862 അക്കൗണ്ടുകള്‍ എന്നും കെടി ജലീല്‍ ആരോപിക്കുന്നു.

ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍

അതേസമയം, അവസരം മുതലെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങി. കേന്ദ്ര ധനമന്ത്രാലയത്തിനും സഹകരണ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. ലാവലിന്‍ കേസില്‍ കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. അതേസമയം, കെടി ജലീലിനുള്ള മറുപടി മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട് എന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്.

എആന്‍ നഗര്‍ ബാങ്കില്‍ 10 വര്‍ഷത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ജലീല്‍ പറയുന്നത്. താനൂര്‍ മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് 50 ലക്ഷം രൂപയുടെ വായ്പ നല്‍കിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. മതിയായ ഈട് നല്‍കി ഞാന്‍ പല ഘട്ടങ്ങളിലും ലോണ്‍ എടുത്തിട്ടുണ്ട്, തിരിച്ചടച്ചിട്ടുമുണ്ട്, അതിനു ഒരു പൗരനെന്ന നിലയില്‍ തകരാറുമില്ല എന്നാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി ജലീലിന് നല്‍കിയ മറുപടി.

Recommended Video

cmsvideo
നിപക്ക് കേരളത്തിൽ കരിമ്പനിയും സ്ഥിരീകരിച്ചു | Oneindia Malayalam

English summary
After Chief Minister Pinarayi Vijayan, CPM and Minister VN Vasavan Also rejected KT Jaleel Stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X