കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിരിജ ടീച്ചറുടെ പോസ്റ്റിന് പിന്നാലെ അതുലിനെ തേടി ആ സ്‌നേഹമെത്തി; 500 അല്ല അരക്കോടി കവിഞ്ഞ് സഹായം

Google Oneindia Malayalam News

കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു അധ്യാപിക ഇട്ട പോസ്റ്റ് എല്ലാവർക്കും ഹൃദയത്തിൽ ഒരു വേദന നൽകിയിരുന്നു. താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ സഹോദരനെക്കുറിച്ചായിരുന്നു ആ അധ്യാപികയുടെ പോസ്റ്റ്. കുറഞ്ഞ സമയം കൊണ്ട് തന്നെ ആ പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു.

വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ അധ്യാപിക ഗിരിജ ഹരികുമാർ ആണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.തന്റെ വിദ്യാർത്ഥിയായ അഭിഷേകിന്റെ സഹോദരനായ അതുൽ രാജിന് സെറിബ്രൽ പാൾസി ബാധിച്ചിരിക്കുകയാണ്. ആ കുടുംബത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്.. അഞ്ഞൂറ് രൂപ ചോദിച്ച് അഭിഷേകിന്റെ അമ്മ തന്നെ വിളിച്ച കാര്യം ​ഗിരിജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇപ്പോൾ ആ കുടുംബത്തിനെ തേടിയെത്തിയ വലിയ സന്തോഷം അധ്യാപിക പങ്കിവെച്ചിരിക്കുകയാണ്...

1

പോസ്റ്റിട്ട് നാൽപ്പത്തെട്ട് മണിക്കൂറിനുള്ളിൽ അൻപത്തൊന്ന് ലക്ഷത്തിലധികം രൂപ അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റായതായി അധ്യാപിക പറഞ്ഞു..സ്ക്രീൻഷോർട്ട് സഹിതമാണ് അധ്യാപിക പോസ്റ്റ് ചെയ്തത്. നിരവധിപേരാണ് കുട്ടിയെ സഹായിക്കാൻ രം​ഗത്തെത്തിയത്.

2


ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം
അഞ്ഞൂറ് രൂപ ചോദിച്ചവർക്ക് അൻപത്തൊന്ന് ലക്ഷംകൊടുത്ത നിങ്ങളോട് എങ്ങനെയാണ് നന്ദി പറയേണ്ടത് ...?എങ്ങനെയാണ് സ്നേഹമറിയിക്കേണ്ടത്..? ആ പോസ്റ്റിടുമ്പോൾ മനസിലുണ്ടായിരുന്നത് രണ്ടു കാര്യങ്ങളാണ്...
1.ആ കുഞ്ഞുങ്ങളെ പണി തീരാത്ത വീട് പൂർത്തിയാക്കി മാറ്റി താമസിപ്പിക്കണം.

2.മക്കളുടെ ആഹാരത്തിനും വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ആ അമ്മക്കിനി ആരെയും വിളിച്ച് കെഞ്ചേണ്ടി വരരുത്...

3

പോസ്റ്റിട്ട് നാൽപ്പത്തെട്ട് മണിക്കൂറിനുള്ളിൽ അൻപത്തൊന്ന് ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ ക്രെഡിറ്റായിട്ടുണ്ട്...(സ്ക്രീൻ ഷോട്ട് താഴെ ചേർക്കുന്നു) വീടുപണിയും കഴിഞ് അവരുടെ ലൈഫ് തന്നെ സെറ്റിൽ ചെയ്യാൻ പാകത്തിനൊരു എമൗണ്ട് വന്ന സ്ഥിതിക്ക് ഞാൻ ഈ പോസ്റ്റ് ഇവിടെ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നു...കാരണം ഈ പോസ്റ്റ് ഇനിയും വലിച്ച് നീട്ടുമ്പോൾ മറ്റൊരു കുഞ്ഞിനോ കുടുംബത്തിനോ കിട്ടേണ്ട സഹായം ഇല്ലാതാകുന്നതിന് കാരണമായേക്കും...അതുകൊണ്ട് പോസ്റ്റ് ഷെയർ ചെയ്തും കോപ്പി ചെയ്തും ലക്ഷ കണക്കിനാളുകളിലേക്കെത്തിച്ച് അവരെ സഹായിക്കാൻ കൂട്ടുനിന്ന എല്ലാവരും ഈ വിവരം കൂടി എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യർഥിക്കുന്നു...

4

നാളെ അവർക്ക് അക്കൗണ്ടുള്ള കൂറ്റനാട് SBI യിൽ പോയി മാനേജരെ കണ്ട് കിട്ടിയ അത്രയും തുകയിൽ നിന്നും വീടുപണിക്കുള്ളതൊഴിച്ച് അവരുടെ നാല് പേരുടെയും പേരിൽ തോന്നുമ്പോഴൊക്കെ ഓടിചെന്നെടുക്കാൻ പറ്റാത്ത രീതിയിൽ...എന്നാൽ അവർക്ക് മാസം കൃത്യമായി ഒരു എമൗണ്ട് കിട്ടുന്ന രീതിയിൽ സേവ് ചെയ്യാനുള്ള കാര്യങ്ങൾ സംസാരിച്ച് ക്ലിയറാക്കണം എന്ന് കരുതുന്നു...വീടു പണിയുടെയും ബാങ്കിങ്ങ് ഇടപാടിൻറെയും കാര്യങ്ങൾ കൃത്യമായി നിങ്ങളെ അറിയിക്കുന്നതാണ്....

5

ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ നൽകിയ പ്രിയപ്പെട്ടവരേ...നിങ്ങളെ കുറിച്ചോർക്കുമ്പോഴാണ് മനസറിഞ്ഞ് നന്മയുള്ള ലോകമേ...എന്ന് പാടുവാൻ തോന്നുന്നത്.. കൂടെ നിന്നതിന്...സഹായിച്ചതിന്...ഒത്തിരിയൊത്തിരി, നന്ദി...സ്നേഹം..

English summary
After Girija teachers socialmedia post went viral, Athul received financial assistance of Rs 51 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X