കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്; ആക്രമണം എകെ ആന്റണി ഓഫീസിലിരിക്കെ
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തിന് നേരെ കല്ലേറ്. സി പി ഐ എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഫീസിന് മുന്നിലെ കാറിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി ഓഫീസിലിരിക്കെയായിരുന്നു സംഭവം.

താന്‍ ഓഫീസില്‍ പുസ്തകം വായിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹളം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും ബഹളക്കാര്‍ പോയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രധാന പ്രതിപക്ഷമായിട്ടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആണ് ആക്രമിക്കപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു.
ഇതിനെ കുറിച്ച് മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടി സെക്രട്ടറിയ്ക്കും എന്താണ് പറയാനുള്ളത് എന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നും ആന്റണി പറഞ്ഞു.പത്തനംതിട്ട മല്ലപ്പള്ളിയിലും ഇരിട്ടിയിലും ചവറയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. നീലേശ്വരക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തകര്‍ത്തു.
ഇരിട്ടിയില്‍ ഡി വൈ എഫ് ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നേരത്തെ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു.
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍
ഇതോടെയാണ് സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. അതേസമയം വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജില്ലാ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നിവരാണ് കറുത്ത വസ്ത്രം ധരിച്ച് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ചത്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഈ സമയം മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത് എന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications