കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലങ്ങളില്‍ മതപഠന കേന്ദ്രം; ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ത് ?

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ ക്ഷേത്രങ്ങളിലും മതപഠന കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ബിജെപി. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും നേരത്തെ മതപഠന കേന്ദ്രങ്ങളുണ്ടായിരുന്നത്രേ. ഇവ പുനഃസ്ഥാപിക്കണമെന്നാണ് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ പറയുന്നത്. അടുത്തകാലത്ത് കേരളത്തില്‍ നടന്ന മതപരിവര്‍ത്തനങ്ങളാണ് ബിജെപിയെ ഇത്തരമൊരു നിലപാടിലെത്തിച്ചതെന്നാണ് വിവരം.

ക്ഷേത്രങ്ങളിലെ മതപഠനകേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ കാരണം രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ്. മതപ്രബോധനം ദേവസ്വം ബോര്‍ഡിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഒന്നാണെന്നുമാണ് ബിജെപി വാദിക്കുന്നത്.. സംസ്ഥാനത്ത് ഹൈന്ദവ മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ബിജെപിയുടെ പുതിയ നീക്കത്തിന് കാരണം.

bjp-flag

സംസ്ഥാനത്ത് നൂറുകണക്കിന് യുവതീയുവാക്കളെയാണ് ഓരോ വര്‍ഷവും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ ഹൈന്ദവ സംഘടനകള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. രണ്ട് ദിവസം മുമ്പ് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ സലഫി സെന്ററിലേക്കും മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ സത്യസരണി എന്ന മതപഠന കേന്ദ്രത്തിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

Read Also: എല്‍കെജി പിള്ളേര്‍ക്കും വോട്ടോ? തിരഞ്ഞെടുപ്പ് നടത്തിയത് ഇലക്ഷന്‍ കമ്മീഷന്‍ നേരിട്ട് !!!

ഹിന്ദു സ്ത്രീകള്‍ മുസ്ലീം തീവ്രവാദികളാകാനുള്ളവരല്ല എന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായായിരുന്നു സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ മാര്‍ച്ച് നടത്തിയത്. വിശ്വഹിന്ദു പരിഷത്തിന്റെ മാര്‍ച്ച് തടയാനായി എസ്ഡിപിഐ പ്രവര്‍ത്തകരും എത്തിയതോടെ പ്രശ്‌നം മറ്റൊരു തലത്തിലേക്കെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി ക്ഷേത്രങ്ങളില്‍ മതപഠനകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് അടക്കം ആര്‍എസ്എ് നേതൃത്വത്തോടും ബിജെപിയോടും ഇക്കാര്യം അവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുമതത്തില്‍ പെട്ട യുവതി യുവാക്കളെ ചതിയില്‍പ്പെടുത്തി മതതീവ്രവാദ സംഘടനകളിലേക്ക് എത്തിക്കുകയാണ് ചില മുസ്ലീം മതപഠന കേന്ദ്രങ്ങള്‍ ചെയ്യുന്നതെന്നാണ് ഹൈന്ദവ സംഘടകള്‍ ആരോപിക്കുന്നത്.

അടുത്തിടെ തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷയെന്ന പെണ്‍കുട്ടി ഐസിസില്‍ ചേര്‍ന്നതായാണ് വിവരം. സൈനിക ഉദ്യോഗസ്ഥയുടെ മകളെവരെ നിര്‍ബനന്ധിത മതപരിവര്‍ത്തനിരയാക്കിയതായി ഹൈക്കോടതിയില്‍ പരാതി എത്തി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് ഹൈന്ദവ സംഘടനകള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതപഠനം ശക്തമാക്കാന്‍ നീക്കം നടത്തുന്നത്.

Read Also: കേരളത്തില്‍ പഠിച്ചിട്ടെന്ത് കാര്യം; എഞ്ചിനിയറിംഗ് സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതിന് കാരണമറിയാമോ?

മതപ്രഭാഷണത്തിനായി ദേവസ്വം ബോര്‍ഡ് പണം നല്‍കി പ്രഭാഷകരെ നിയോഗിച്ചിരുന്നെന്നാണ് എംഎസ് കുമാര്‍ അവകാശപ്പെടുന്നത്. മുടങ്ങിക്കിടക്കുന്ന മതപ്രഭാഷണങ്ങള്‍ പുനരാരംഭിക്കാന്‍ ദേവസ്വംബോര്‍ഡ് തയ്യാറാകണം. അനാവശ്യ വിവാദങ്ങളുണ്ടാക്കുകയല്ല വേണ്ടത്. സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ടുണ്ടാ വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശബരിമലയെ തര്‍ക്കാനുള്ള നീക്കമാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും എംഎസ് കുമാര്‍ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
All temples in Kerala should begin religious classes, says BJP Spoke person MS Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X