കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ മർദ്ദിച്ചുവെന്ന് അലൻ ഷുഹൈബ്, കസ്റ്റഡിയിൽ, അലൻ റാഗിംഗ് ചെയ്തുവെന്ന് എസ്എഫ്ഐ

Google Oneindia Malayalam News

കണ്ണൂര്‍: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസ്സില്‍ വെച്ച് മര്‍ദ്ദിച്ചതായി ആരോപിച്ച് അലന്‍ ഷുഹൈബ്. യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിയാണ് അലന്‍ ഷുഹൈബ്. പാലയാട് ക്യാമ്പസ്സില്‍ വെച്ച് പ്രകോപനമില്ലാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാണ് ആരോപണം.

അതേസമയം അലന്‍ ഷുഹൈബ് ക്യാമ്പസ്സിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തത് ചോദ്യം ചെയ്യുകയാണ് ഉണ്ടായത് എന്നാണ് എസ്എഫ്‌ഐ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ അലനെ ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്തു.

1

രണ്ടാം വർഷ വിദ്യാർത്ഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർത്ഥി നിഷാദ് ഊരാ തൊടിയെയും അകാരണമായ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന് അലൻ ആരോപിക്കുന്നു. ബദറുവിനെ മർദ്ദിക്കുന്നത് തടയാൻ അലൻ ശ്രമിച്ചപ്പോൾ അവിടെ ഒരു സംഘർഷം രൂപപ്പെടുകയും പിടിച്ചു മാറ്റാൻ പോയ നിഷാദ് ഊരാ തൊടിയെയും എസ്എഫ്ഐക്കാർ മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

2

സംഭവത്തെ കുറിച്ച് അലൻ ഷുഹൈബിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: പാലയാട് ക്യാമ്പസ്സിലെ sfiയുടെ പൊറാട്ട നാടകങ്ങളെപറ്റി ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്ക് ആരും പറയാതെ തന്നെ അറിയാവുന്നതാണ്. ഇന്നലെ മുതൽ LLB second year വിദ്യാർത്ഥികളായ ബദറുദ്ധീൻ ,മുർഷിദ് എന്നിവരെ sfi ഫസ്റ്റ്ഇയർ വിദ്യാർത്ഥികൾ റാഗിങ് കേസിലോട്ടെത്തികാൻ പ്രകോപിപ്പിച്ചിരുന്നു . പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞു മാറാനായി ബസ്സിൽ കയറിയ ഇവരെ ചിറക്കുനിവരെ ഇവർ ടുവീലറിൽ follow ചെയ്തിരുന്നു.

3

അതിന്റെ തുടർച്ചയായി ഇന്ന് ബുധനാഴ്ച ക്യാമ്പസ്സിൽ ബദറുവിനെ കയ്യേറ്റം ചെയ്യാൻ വന്ന sfi ക്കാരെ allan ഷുഹൈബ് തടയാൻ ശ്രമിക്കുകയും തുടർന്ന് sfi കൂട്ടമായി ഇവരെ ആക്രമിക്കാനാരംഭിച്ചു .ഇത് കണ്ട 5ത് ഇയർ വിദ്യാർത്ഥി nishad urathodi പ്രശ്നം പരിഹരിക്കാൻ നിൽക്കവേ sfi ക്കാർ കയ്യേറ്റം ചെയ്തു കണ്ണിൽ സാരമായി പരിക്കേൽപ്പിച്ചു . കഴിഞ്ഞ കൊല്ലം മുകളിൽ പറഞ്ഞ മുർഷിദിനെ ബാത്റൂമിൽ വെച്ചു കയ്യേറ്റം ചെയ്യുകയും കണ്ണിലും ചെവിക്കും ഫോട്ടോയിൽ കാണും വിധം പരിക്കേൽപ്പിച്ചിരുന്നു . അന്നത്തെ റാഗിങ് കേസിന് ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല .

4

ഈ വ്യാജ റാഗിങ് കേസിന്റെ പിന്നിലും നമ്മുടെ sfi ചേട്ടന്മാരുടെ പങ്കും പ്ലാനിങ്ങും വളരെ വിലപ്പെട്ടതായതുകൊണ്ട് തന്നെ പോലീസിനും ഡിപ്പാർട്മെന്റിനും നല്ല കേറിങ്ങാണ് ഉള്ളത് . ഇന്നത്തെ സംഭവത്തിൽ ഡിപ്പാർട്മെന്റിന്റെയും പോലീസിന്റെയും ചായ്‌വ് നമ്മൾ അറിഞ്ഞതാണ്. കാലങ്ങളായി തുടരുന്ന ഈ പാലയാട് തറവാടിന്റെ ,ചേട്ടൻമാരുടെയും അമ്മാവൻമാരുടെയും ഫാസിസ്റ്റു നയങ്ങളെ ഇനിയും കണ്ടുനിൽക്കാൻ പാലയാടിന്റെ പുതുവിദ്യാർത്ഥികൾ അനുവദിക്കില്ല'.

5

ക്യാമ്പസ്സില്‍ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് ചേരികളായി തിരിഞ്ഞ് സംഘര്‍ഷത്തിലാണ്. അഥിന്‍ എന്ന വിദ്യാര്‍ത്ഥിയെ അലന്‍ റാഗ് ചെയ്തുവെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. പരിക്കേറ്റ അഥിന്‍ ചികിത്സയില്‍ ആണെന്നും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് വാക്ക് തര്‍ക്കവും സംഘര്‍ത്തിലേക്കും കാര്യങ്ങള്‍ പോയതെന്നും എസ്എഫ്‌ഐ പറയുന്നു.

English summary
Allan Shuaib allegedly beaten by SFI in Palayad Campus and taken into police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X