കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം; ത്രിപുരയില്‍ പുതിയ ബദല്‍ സഖ്യം വിജയിക്കുമെന്ന് ദിയോ

Google Oneindia Malayalam News

അഗര്‍ത്തല: സംസ്ഥാനം രൂപീകൃതമായ 1967 ല്‍ വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞ സംസ്ഥാനായിരുന്നു ത്രിപുര. അടുത്ത തവണയും (1972) അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍ 1977 ല്‍ ആദ്യമായി സംസ്ഥാനത്ത് സിപിഎം അധികാരം പിടിച്ചു. 1983 ലും അവര്‍ ഭര​ണം തുടര്‍ന്നെങ്കില്‍ 1988 ല്‍ കോണ്‍ഗ്രസ് അധികാരം തിരിച്ച് പിടിച്ചു. അതായിരുന്നു ത്രിപുരയിലെ അവസാന കോണ്‍ഗ്രസ് സര്‍ക്കാര്‍.

1993 മുതല്‍ 2013 വരെയുള്ള രണ്ട് പതിറ്റാണ്ട് അധികാരത്തില്‍ തുടര്‍ന്ന സിപിഎമ്മിനെ പരാജയപ്പെടുത്തി 2018 ല്‍ ബിജെപി ആദ്യമായി ത്രിപുരയില്‍ ഭരണത്തിലേത്തുകയും ചെയ്തു. എന്നാല്‍ ബിപ്ലബ് കുമാർ ദേബിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെതിരായി വലിയ വികാരം സംസ്ഥാനത്ത് ശക്തമാണ്. ഇത് മുതലെടുത്ത് 2023 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തന്ത്രം മെനയുകയാണ് കോണ്‍ഗ്രസ്.

സാരിയിലും ഹോട്ട് ആയി പ്രിയ താരി ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

ത്രിപുര

താരതമ്യേന വളരെ ചെറിയ സംസ്ഥാനമാണെങ്കിലും ബിജെപി അധികാരത്തില്‍ എത്തിയതോടെ ത്രിപുരയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ദേശീയ തലത്തിലും വലിയ പ്രധാന്യമാണ് ലഭിച്ചിരിക്കുന്നത്. അധികാരം നിലനിര്‍ത്തുക എന്നുള്ളത് ബിജെപി സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. എന്നാല്‍ അധികാരത്തില്‍ നിന്നും അവരെ ഏതുവിധേനയും പുറത്താക്കുമെന്ന ഉറച്ച വാശിയിലാണ് പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍.

സിപിഎം മാത്രം

നിലവില്‍ പ്രതിപക്ഷ നിരയില്‍ നിയമസഭയില്‍ അംഗത്വം ഉള്ളത് സിപിഎമ്മിന് മാത്രമാണ്. എന്നാല്‍ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അത്യുജ്വല വിജയത്തിന്‍റെ ആവേശത്തില്‍ നില്‍ക്കുന്ന മമത ബാനര്‍ജി തന്‍റെ അടുത്ത ലക്ഷ്യം ത്രിപുരയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തൃണമൂലിന്‍റെ ബംഗാളിന് പുറത്തേക്ക് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മമത ത്രിപുരയിലേക്കും കടന്ന് വരുന്നത്.

മമത

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോറിന്‍റെ ഐ-പാക് ടീം കഴിഞ്ഞയാഴ്ച അഗര്‍ത്തലയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാനത്ത് എത്തി. ബിജെപിക്കെതിരായ വിശാല പ്രതിപക്ഷം രൂപീകരിക്കാന്‍ കഴിയുമോയന്നാണ് തൃണമൂല്‍ ഉറ്റു നോക്കുന്നത്. സിപിഎം സഖ്യത്തിലേക്ക് വന്നില്ലെങ്കിലും കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദേശീയ തലത്തില്‍ നടക്കുന്ന സഖ്യ നീക്കങ്ങളും ഇതിന് ബലം നല്കിയേക്കും.

സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദവിയിലേക്ക്? ഡികെ രാജസ്ഥാനില്‍ എത്തിയത് അനുനയ നീക്കവുമായിസച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി പദവിയിലേക്ക്? ഡികെ രാജസ്ഥാനില്‍ എത്തിയത് അനുനയ നീക്കവുമായി

സ്വാഗതം ചെയ്യുന്നു

ത്രിപുര രാഷ്ട്രീയത്തിലേക്കുള്ള ടിഎംസിയുടെ കടന്ന് വരവിനെ ത്രിപുര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് പിജുഷ് കാന്തി ബിശ്വാസ് കഴിഞ്ഞയാഴ്ച സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കോൺഗ്രസുമായി സഖ്യമില്ലാതെ ടിഎംസിക്ക് ഇവിടെ ബിജെപി ദുർഭരണത്തിനെതിരെ കാര്യമായൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോൺഗ്രസും ടിഎംസിയും

ത്രിപുരയിൽ കോൺഗ്രസും ടിഎംസിയും തമ്മിൽ സഖ്യത്തിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോൾ, "സഖ്യം സോണിയ ജിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു, ഒരു കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ നിലവിലെ സംസ്ഥാന സര്‍ക്കാറിന്‍റെ തോൽവി ഉറപ്പുവരുത്താൻ എല്ലാ ബിജെപി വിരുദ്ധ കക്ഷികളെയും ഒരുമിച്ച് വരുന്നതിൽ ഞാൻ സ്വാഗതം ചെയ്യുന്നു. "- എന്നായിരുന്നു പിജുഷ് കാന്തി ബിശ്വാസിന്‍റെ മറുപടി.

ബിജെപിക്ക്

മുതിർന്ന കോൺഗ്രസ് നേതാവ് ടിഎസ് സിംഗ് ദിയോയും കോണ്‍ഗ്രസിന്‍റെ സഖ്യ സാധ്യതകളെ കുറിച്ച് തന്നെയാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ത്രിപുരയിൽ ബിജെപിക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയാണെന്നും വരാനിരിക്കുന്ന 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ഉൾപ്പെടുന്ന ബദൽ കൂട്ടുകെട്ട് വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐസിസി

"അവിനാഷ് പാണ്ഡേയോടൊപ്പം ത്രിപുര സന്ദർശിക്കാൻ എഐസിസി നിർദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിലവിലെ സാഹചര്യം മനസ്സിലാക്കാൻ ഞങ്ങൾ ത്രിപുരയിലേക്ക് പോയി. ബിജെപി കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണ്. രണ്ട് മുന്ന് തിരഞ്ഞെടുപ്പുകളില്‍ ടിഎംസി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ത്രിപുരയിൽ കോൺഗ്രസും ടിഎംസിയും നിലവില്‍ സഖ്യത്തിലല്ലാത്തതിനാൽ ടിഎംസി അവരുടെ പാർട്ടി വിപുലീകരിക്കാനുള്ള അവസരങ്ങൾ തേടുന്നത് സ്വാഭാവികമാണ്"-ഡിയോ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ തന്ത്രം വിജയിക്കുമോ? എല്ലാവരോടും ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രംപ്രിയങ്ക ഗാന്ധിയുടെ തന്ത്രം വിജയിക്കുമോ? എല്ലാവരോടും ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം

വാഹനവ്യൂഹം

ത്രിപുരയിൽ ബിജെപിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അവർ ഒരു ടിഎംസി നേതാവിന്റെ വാഹനവ്യൂഹം ആക്രമിച്ചു. ട്രൈബൽ ഏരിയ ഡെവലപ്‌മെന്റ് കൗൺസിലിൽ അധികാരം ഉണ്ടായിട്ടും ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചില്ല. 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ഇടതുമുന്നണിയും വിജയിക്കില്ല. ഒരു ബദൽ കോമ്പിനേഷൻ വിജയിക്കും, കോൺഗ്രസ് ആ ബദൽ കോമ്പിനേഷന്റെ ഭാഗമാകുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ടിഎംസി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ വ്യക്തമായ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

അഭിഷേക് ബാനർജി

ടിഎംസി എംപി അഭിഷേക് ബാനർജിയുടെ ത്രിപുര സന്ദർശനത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഡിയോയുടെ പരാമർശം. സന്ദര്‍ശത്തിനിടെ അഭിഷേക് ബാനര്‍ജിയുടെ വാഹനവ്യൂഹത്തെ ബിജെപി ആക്രമിച്ചതായി അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ത്രിപുരയിലെ നിരവധി എംഎൽഎമാർ ടിഎംസിയുമായി ബന്ധപ്പെടുക മാത്രമല്ല അവരുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്തിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവരുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ബാനർജി അവകാശപ്പെട്ടു. മുൻ മന്ത്രി പ്രകാശ് ചന്ദ്ര ദാസ് ഉൾപ്പെടെ കഴിഞ്ഞയാഴ്ച ത്രിപുരയിൽ നിന്നുള്ള ഏഴ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ടിഎംസിയിൽ ചേരുകയും ചെയ്തിരുന്നു.

2107 ല്‍

സംസ്ഥാനത്ത് ആകെയുള്ള അറുപത് സീറ്റില്‍ 43 ഉം നേടിയായിരുന്ന 2017 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം ഭരണത്തിലെത്തിയത്. സഖ്യത്തില്‍ ബിജെപി 36 ഉം ഐപിഎഫ്ടി 7 സീറ്റുകളിലും വിജയിച്ചു.മണിക് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ മത്സരിച്ച സിപിഎം 16 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു. ഏറ്റവും വലിയ തിരിച്ചടിയേറ്റ പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു. 2013 ലെ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടിയിരുന്ന കോണ്‍ഗ്രസിന് 2018 ല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ നിന്നും തൃണമൂല്‍ ഉള്‍പ്പടേയുള്ള പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് വലിയ തിരിച്ച് വരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

Recommended Video

cmsvideo
Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

English summary
Alternative Front will win the 2023 Assembly elections in Tripura; Congress leader TS Singh Deo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X