അമ്പലക്കുളങ്ങര വട്ടക്കണ്ടിപ്പാറ റോഡിന് ശാപമോക്ഷമാവുന്നു

  • Posted By:
Subscribe to Oneindia Malayalam

കക്കട്ടിൽ: ദീർഘകാലമായി പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുസ്സഹമായി മാറിയ അമ്പലക്കുളങ്ങര വട്ടക്കണ്ടിപ്പാറ റോഡിന് ശാപമോക്ഷം.നാലര കിലോമീറ്റർ നീ ളത്തിൽ കുന്നുമ്മൽ, കുറ്റ്യാടി, വേളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.

റോഡ് പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട് ജനങ്ങൾ നിരന്തരമായി മുറവിളി കൂട്ടിയിട്ടും അധികൃതർ അവഗണിക്കുകയായിരുന്നു.

road

കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ പാറക്കൽ അബ്ദുല്ല മണ്ഡലത്തിലെ പ്രധാന റോഡെന്ന പരിഗണനയിൽ ഉൾപെടുത്തി പൊതുമരാമത്ത് വകുപ്പിൽ നിന്ന്അഞ്ചരക്കോടി രൂപ ലഭ്യമാക്കിയതോടെയാണ് റോഡിന്റെ പുനരുദ്ധാരണ പ്രവർവർത്തി സാധ്യമായത്.

റോഡ്‌ പുനരുദ്ധാരണ പ്രവർത്തി നടത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ എം എൽ എ യുടെ അധ്യക്ഷതയിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫിസിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ബ്ലോക്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ യോഗം ചേർന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി എൻ ബാലകൃഷ്ണൻ, വി കെ അബ്ദുല്ല ബ്ലോക്പഞ്ചായത്ത് മെമ്പർമാരായ തായന ബാലാമണി, ബീന എലിയറ, ശ്രീനിജ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി വി അഷറഫ്, ബിന്ദു കെ സി, ജമീല കെ വി ,ദാമോദരൻ ടി കെ, ഹാജറടിവി, സലീമ കെ പി, രജിത എം പി, ഏരത്ത് ബാലൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ഷിറാജ് കെ കെ ,രാജേഷ് പി. എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ജി ബാബു പദ്ധതി വിശദീകരിച്ചു.

സൗദിയില്‍ അപൂര്‍വ സംഗമം; ശ്രദ്ധാകേന്ദ്രമായി പാകിസ്താന്‍കാരന്‍!! കടുത്ത തീരുമാനങ്ങള്‍ക്ക് സാധ്യത

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ambalakulangara-vandippara road renovation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്