കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി നൽകിയത് പോലെ യതീഷ് ചന്ദ്രയ്ക്ക് പുരസ്ക്കാരം നൽകും, ഭീഷണിയുമായി എഎൻ രാധാകൃഷ്ണൻ

  • By Anamika Nath
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ ക്രമസമാധാനം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിച്ചതില്‍ എസ്പി യതീഷ് ചന്ദ്ര അടക്കമുളള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പങ്കുണ്ട്. 15 ദിവസം ശബരിമലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ചതിന് യതീഷ് ചന്ദ്രയടക്കമുളളവര്‍ക്ക് സര്‍ക്കാര്‍ അനുമോദന പത്രം നല്‍കിയിരുന്നു. യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് അഭിനന്ദിച്ച് കൊണ്ടുളള സര്‍ക്കാര്‍ നീക്കം.

രാഹുൽ ഗാന്ധിയും എംജെ അക്ബറും.. പെൺകരുത്തിൽ മേരി കോമും മിതാലിയും, 2018ലെ വാർത്താതാരങ്ങൾരാഹുൽ ഗാന്ധിയും എംജെ അക്ബറും.. പെൺകരുത്തിൽ മേരി കോമും മിതാലിയും, 2018ലെ വാർത്താതാരങ്ങൾ

പിണറായി വിജയന്‍ അനുമോദന പത്രം നല്‍കിയതിന് പിന്നാലെ യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത് പോലെ യതീഷ് ചന്ദ്രയ്ക്ക് പുരസ്‌ക്കാരം നല്‍കുമെന്നും അത് എന്താണെന്ന് പിന്നീട് പറയുമെന്നുമാണ് എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവന.

bjp

ശബരിമലയിലെ നടപടികള്‍ക്ക് യതീഷ് ചന്ദ്രയ്ക്ക് താമ്രപത്രം നല്‍കുകയും ശശികലെ അറസ്റ്റ് ചെയ്തതിന് പോലീസുകാര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി. ശബരിമലയില്‍ നിന്നും പോലീസിനെ പൂര്‍ണമായും പിന്‍വലിക്കണമെന്നും എഎന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. കേരളത്തിലെ ഡിജിപി മുഖ്യമന്ത്രിയുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുകയാണ്. പിണറായിയെ കാണുമ്പോള്‍ തൊഴുത് നില്‍ക്കുന്ന ഡിജിപി കേരളത്തിന് അപമാനമാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സുരേന്ദ്രന് മേല്‍ ചുമത്തിയിരിക്കുന്ന കേസുകള്‍ വലിയ അപകടമാണ് വിളിച്ച് വരുത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നാല്‍ മുഖ്യമന്ത്രിക്കാണ് ഉത്തരവാദിത്തമെന്നും എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

English summary
BJP Leader AN Radhakrishnan against SP Yatheesh Chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X