കൈയിൽ കിട്ടിയിരുന്നെങ്കിൽ അവരെയും തീർത്തേനെ... മൂന്നുപേരെ വെട്ടിക്കൊന്നിട്ടും ബാബുവിന് കുലുക്കമില്ല

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ് കഴിഞ്ഞദിവസം അങ്കമാലി മൂക്കന്നൂരിലുണ്ടായത്. ഒരു മരം വെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം കൂട്ടക്കൊലയിൽ കലാശിച്ചതിന്റെ ഞെട്ടൽ ഗ്രാമവാസികളിൽ നിന്ന് ഇനിയും വിട്ടുമാറിയിട്ടില്ല. മൂക്കന്നൂർ എരപ്പിൽ അറയ്ക്കൽ ബാബുവാണ് സ്വന്തം ജ്യേഷ്ഠനടക്കമുള്ള മൂന്നു പേരെ നിഷ്ഠൂരമായി വെട്ടിക്കൊന്നത്.

മുജാഹിദ് ബാലുശേരി കോഴിക്കോട്ടെ ക്ഷേത്രത്തിൽ പ്രസംഗിക്കുന്നു... ആർഎസ്എസിലെ ഒരു വിഭാഗത്തിന് എതിർപ്പ്..

കൃത്യം നടത്തിയതിന് ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ട ബാബുവിനെ മണിക്കൂറുകൾക്കം പോലീസ് പിടികൂടി. ബൈക്കിൽ കയറി കൊരട്ടിയിലെത്തിയ പ്രതി ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പോലീസെത്തി പിടികൂടുകയായിരുന്നു. എന്നാൽ സഹോദരനെയും, സഹോദരന്റെ ഭാര്യയെയും മകളെയും വെട്ടിക്കൊന്നതിൽ ബാബുവിന് യാതൊരുവിധ കുറ്റബോധവുമില്ലെന്നാണ് പോലീസ് പറഞ്ഞത്.

മറ്റുള്ളവരെയും...

മറ്റുള്ളവരെയും...

സഹോദരനടക്കം മൂന്നുപേരെ കൊലപ്പെടുത്തിയിട്ടും ബാബുവിന്റെ മുഖത്ത് പശ്ചാത്താപമോ കുറ്റബോധമോ ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും യാതൊരു കൂസലുമില്ലാതെയാണ് ബാബു പോലീസിനോട് കാര്യങ്ങൾ പറഞ്ഞത്. കൈയിൽ കിട്ടിയിരുന്നെങ്കിൽ മറ്റുള്ളവരെയും തീർത്തുകളഞ്ഞേനെയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

എല്ലാവരെയും...

എല്ലാവരെയും...

സഹോദരങ്ങളുടെ ജീവനെടുക്കാൻ കരുതി തന്നെയാണ് ബാബു തിങ്കളാഴ്ച വൈകീട്ട് ഇറങ്ങിതിരിച്ചത്. കൊല്ലപ്പെട്ട ശിവൻ, വത്സ, സ്മിത എന്നിവരെക്കൂടാതെ മറ്റൊരു സഹോദരനായ ഷിബു, ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മി, മറ്റൊരു സഹോദരൻ ഷാജി, ഷാജിയുടെ ഭാര്യ ഉഷ എന്നിവരെയും കൊലപ്പെടുത്താൻ ബാബു ലക്ഷ്യമിട്ടിരുന്നു.

തിരക്കിയെത്തി...

തിരക്കിയെത്തി...

എന്നാൽ ദൈവകൃപ കൊണ്ട് മാത്രമാണ് മറ്റുള്ളവരെല്ലാം ബാബുവിന്റെ കൊലക്കത്തിയിൽ നിന്നും രക്ഷപ്പെട്ടത്. ബാബു എത്തിയപ്പോൾ ഷിബുവും സേതുലക്ഷ്മിയും വീട്ടിലില്ലായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ഉഷ ഓടിരക്ഷപ്പെട്ടതിനാൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു.

ആലുവയിൽ...

ആലുവയിൽ...

ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനായി സേതുലക്ഷ്മി ആലുവയിൽ പോയ വിവരം ബാബു അറിഞ്ഞിരുന്നില്ല. തുടർന്ന് മൂന്നു പേരെ വെട്ടിക്കൊന്ന ശേഷം സേതുലക്ഷ്മി ജോലി ചെയ്യുന്ന അക്ഷയ സെന്ററിലെത്തിയ ബാബു അവരെ തിരക്കുകയും ചെയ്തു.

 മരം മുറി...

മരം മുറി...

സഹോദരങ്ങളുമായി തർക്കം നിലനിന്നിരുന്ന ഭൂമിയിൽ നിന്ന് ബാബു മരംമുറിക്കാൻ ശ്രമിച്ചതാണ് മൂന്നുപേരുടെ ജീവനെടുത്ത കൂട്ടക്കൊലയിൽ കലാശിച്ചത്. അമ്മ തന്റെ പേരിൽ എഴുതി തന്ന ഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിന് തടസം നിന്നതിനാലാണ് മൂവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് ബാബുവിന്റെ മൊഴി.

 നേരിടാൻ...

നേരിടാൻ...

അമ്മ മരിച്ചതു മുതൽ സഹോദരങ്ങൾ തന്നെ ഉപദ്രവിക്കുകയാണെന്നും ബാബു പോലീസിനോട് പറഞ്ഞു. അതിനാൽ രണ്ടും കൽപ്പിച്ചാണ് തിങ്കളാഴ്ച വൈകീട്ട് മരം മുറിക്കാൻ പോയത്. ആരെങ്കിലും എതിർക്കുകയാണെങ്കിൽ അവരെ നേരിടാൻ തന്നെയായിരുന്നു തീരുമാനം.

വാക്കത്തി...

വാക്കത്തി...

എന്നാൽ മരംവെട്ടുകാരുമായി സ്ഥലത്തെത്തിയപ്പോൾ ജ്യേഷ്ഠനായ ശിവൻ ബാബുവിനെ തടഞ്ഞു. അമ്മ എഴുതിനൽകിയെന്ന് പറയുന്ന രേഖകൾ കാണിക്കാതെ മരം മുറിക്കാൻ അനുവദിക്കില്ലെന്ന് ശിവൻ തറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് തന്റെ കൈയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ശിവനെ വെട്ടിക്കൊന്നത്. തുടർന്ന് അടുക്കള ഭാഗത്തുണ്ടായിരുന്ന വത്സയെയും സ്മിതയെയും തുരുതരാ വെട്ടി. വീട്ടിലുണ്ടായിരുന്ന സ്മിതയുടെ മകൻ അശ്വിനെയും ബാബു ആക്രമിച്ചു.

കണ്ടില്ല...

കണ്ടില്ല...

മൂവരെയും മരണം ഉറപ്പാക്കുന്നതുവരെ വെട്ടിയെന്നാണ് ബാബു പോലീസിന് നൽകിയ മൊഴി. തുടർന്ന് സേതുലക്ഷ്മിയെയും ഷിബുവിനെയും വകവരുത്താനായിരുന്നു പദ്ധതി. എന്നാൽ ഇവരെ അന്വേഷിച്ച് പോയെങ്കിലും കണ്ടെത്താനായില്ല.

പോലീസിനോട്...

പോലീസിനോട്...

ഇതിനുശേഷം ആത്മഹ്യ ചെയ്യാൻ വേണ്ടിയാണ് കൊരട്ടിയിലേക്ക് പോയതും, ക്ഷേത്രക്കുളത്തിൽ ചാടിയതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. അങ്കമാലി കൂട്ടക്കൊല കേസിലെ പ്രതിയായ ബാബുവിനെ പോലീസ് ഇനിയും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.

അമ്മയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടികൾ... ഞെട്ടൽ മാറിയില്ല...

അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി! കണ്ണ് നിറയുന്ന കാഴ്ച...

English summary
angamaly massacre; accused given first statement to police.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്