കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്ത് ബിജെപി വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയോടെയെന്ന് ആർക്കും മനസ്സിലാവും: വേണുഗോപാലിനോട് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിച്ചുകൊണ്ടിരിക്കേ രാഷ്ട്രീയ വിവാദങ്ങളും കേരളത്തില്‍ ശക്തമാവുന്നു. രാഹുലിന്റെ യാത്ര സീറ്റ് ജോഡോ യാത്രയാണെന്ന് സി പി എം വിമർശനത്തിന് മറുപടിയുമായി ജയറാം രമേശും കെ സി വേണുഗോപാലും അടക്കമുള്ള നിരവധി നേതാക്കളാണ് രംഗത്ത് എത്തിയത്. യാത്രക്ക് കിട്ടുന്ന സ്വീകരണത്തിൽ സിപിഎമ്മിനും ബിജെപിക്കും അസ്വസ്ഥതയാണെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.

കേരളത്തില്‍ ബിജെപിയുമായി സഹകരിച്ചാണ്‌ സി പി എം പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തിന് പുറത്ത് മറ്റെവിടെയെങ്കിലും ഈ പാർട്ടിയുണ്ടോയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണത്തിന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ രംഗത്ത് എത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്

കേരളത്തില്‍ ബി ജെ പിയുമായി സഹകരിച്ചാണ്‌ സി പി ഐ എം

കേരളത്തില്‍ ബി ജെ പിയുമായി സഹകരിച്ചാണ്‌ സി പി ഐ എം പ്രവര്‍ത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്‌താവന ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിലൂടെ പ്രതികരിക്കുന്നത്. സംഘപരിവാർ രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ്‌ നിലപാടിനെ തിരുത്തിക്കുന്നതിന് ഇടപെടല്‍ നടത്തുകയാണ്‌ അടിയന്തിരമായി വേണ്ടതെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു. സി പി എം പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍

കേരളത്തില്‍ ബി ജെ പിയുമായി സഹകരിച്ചാണ്‌ സി പി ഐ എം

കേരളത്തില്‍ ബി ജെ പിയുമായി സഹകരിച്ചാണ്‌ സി പി ഐ എം പ്രവര്‍ത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്‌താവന ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും. കേരളത്തില്‍ ബി ജെ പിക്കും സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കും എതിരായി ഏറ്റവും ശക്തമായ നിലപാട്‌ സ്വീകരിക്കുന്നത് സി പി ഐ എം ആണെന്നത് ഏവർക്കും അറിയാവുന്നതാണ്‌. കഴിഞ്ഞ 6 വര്‍ഷ കാലയളവിനുള്ളില്‍ 17 സഖാക്കളാണ്‌ കേരളത്തിൽ ആര്‍ എസ്‌ എസിന്റെ കൊലക്കത്തിക്ക്‌ ഇരയായി രക്തസാക്ഷിത്വം വരിച്ചത്‌.

ആ നിറമാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ നിങ്ങള്‍ റൊമാന്റിക്കാണ്: ഇഷ്ട നിറം പറയൂ.. സ്വഭാവം അറിയാം

ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍ ഡി എഫ്‌

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ അമിതാധികാര വാഴ്‌ചയ്‌ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്നത്‌ സിപിഐ എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്‌. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബി ജെ പി അജണ്ടകള്‍ക്ക്‌ എല്ലാ ഒത്താശകളും നല്‍കുകയാണ്‌ കോണ്‍ഗ്രസ്സ് ചെയ്‌തത്‌. കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍ ഡി എഫ്‌ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിന്‌ ഓശാന പാടുകയാണ്‌ കോണ്‍ഗ്രസ്സ് ചെയ്‌തത്‌.

ബി ജെ പിയുമായി യു ഡി എഫ്‌ ഉണ്ടാക്കിയ കോ-ലി-ബി

ബി ജെ പിയുമായി യു ഡി എഫ്‌ ഉണ്ടാക്കിയ കോ-ലി-ബി സംഖ്യം കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ്‌. നിയമസഭയില്‍ പോലും ശക്തമായ നിലപാട്‌ ബി ജെ പിക്കെതിരെ സ്വീകരിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ്സ്‌ തയ്യാറായിട്ടില്ല. ആര്‍ എസ്‌ എസിന്റെ വര്‍ഗ്ഗീയ അജണ്ടകളെ തുറന്ന്‌ എതിര്‍ക്കുന്നതിനും കോണ്‍ഗ്രസ്സ്‌ തയ്യാറായിട്ടില്ല.

കേരളത്തില്‍ ബി ജെ പിക്ക് നേരത്തെ അക്കൗണ്ട്‌ തുറക്കാനായത്‌

കേരളത്തില്‍ ബി ജെ പിക്ക് നേരത്തെ അക്കൗണ്ട്‌ തുറക്കാനായത്‌ കോണ്‍ഗ്രസ്സ്‌ പിന്‍ബലത്തോടെയാണെന്നത് കേരള രാഷ്‌ട്രീയം മനസ്സിലാക്കുന്ന ആര്‍ക്കും വ്യക്തമാകുന്നതാണ്‌. സംഘപരിവാർ രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ്‌ നിലപാടിനെ തിരുത്തിക്കുന്നതിന് ഇടപെടല്‍ നടത്തുകയാണ്‌ അടിയന്തിരമായി വേണ്ടത്‌. വസ്‌തുത ഇതായിരിക്കെ കെ സി വേണുഗോപാൽ ഇപ്പോള്‍ നടത്തുന്ന പ്രസ്‌താവന ബി ജെ പിയുമായുള്ള കോണ്‍ഗ്രസ്സിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധത്തെ മറിച്ചുവെക്കാനാണ്.

 സുധാകരന്‍ അധ്യക്ഷനായി തുടരുമോ? ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പിന്തുണ നിർണ്ണായകം സുധാകരന്‍ അധ്യക്ഷനായി തുടരുമോ? ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പിന്തുണ നിർണ്ണായകം

English summary
Anyone can understand that BJP won in nemom with support of Congress: CPM's reply to kc Venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X