കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജ് അധികൃതരുടെ നടപടിയില്‍ തൃപ്തി, ലോ കോളേജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നുവെന്ന് അപര്‍ണ

Google Oneindia Malayalam News
aparna balamurali

കൊച്ചി: എറണാകുളം ലോ കോളേജിലെ സംഭവത്തില്‍ ആദ്യ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. ലോ കോളേജില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് അപര്‍ണ പറഞ്ഞു. അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്നും നടി പറഞ്ഞു.

തന്റെ പുതിയ ചിത്രമായ തങ്കത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. താന്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. ലോ കോളേജില്‍ നടന്നതെന്ന് അപര്‍ണ പറഞ്ഞു. അവിടെ അങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കരുതായിരുന്നു.

ഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനംഇലോണ്‍ മസ്‌ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനം

കോളേജിന് ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. അവര്‍ അതുപോലെ തന്നെ ചെയ്തിട്ടുമുണ്ട്. ആ കോളേജിലെ എല്ലാ കുട്ടികളും മാപ്പുപറഞ്ഞു. താന്‍ ആ കോളേജിനെ ബഹുമാനിക്കുന്നുവെന്നും അപര്‍ണ പറഞ്ഞു.

നേരത്തെ ലോ കോളേജിലെ വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി അപര്‍ണ പറഞ്ഞിരുന്നു. പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്ക് എത്തിയപ്പോള്‍ വേദിയില്‍ കയറിയ വിദ്യാര്‍ത്ഥി കൈയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും, തോളില്‍ കൈയ്യിട്ട് സെല്‍ഫിയെടുക്കാനുമായി ശ്രമിക്കുകയുമായിരുന്നു.

കാലുകള്‍ നഷ്ടമായി, ജീവിതം വീല്‍ചെയറില്‍, വയോധികനെ തേടിയെത്തി ബംപര്‍, ഇനി ജീവിതം ട്രക്കില്‍!!കാലുകള്‍ നഷ്ടമായി, ജീവിതം വീല്‍ചെയറില്‍, വയോധികനെ തേടിയെത്തി ബംപര്‍, ഇനി ജീവിതം ട്രക്കില്‍!!

ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവെക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളേജ് വിദ്യാര്‍ത്ഥി മനസ്സിലാക്കിയില്ലെന്നത് ഗുരുതരമായ വിഷയമാണ്. കൈപ്പിടിച്ച് എഴുന്നേല്‍പ്പിച്ചത് തന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്ത് വെക്കാന്‍ നോക്കിയതെന്നും അപര്‍ണ പറഞ്ഞിരുന്നു.

അതേസമയം അപര്‍ണയോട് യുവാവ് ഇത്തരത്തില്‍ പെരുമാറുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ എസ്എഫ്‌ഐ നയിക്കുന്ന കോളേജ് യ.ൂണിയന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷ്ണുവിനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ച്ചത്തേക്കാണ് സസ്‌പെന്‍ഡ്. വിദ്യാര്‍ത്ഥിയില്‍ നിന്ന് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണവും തേടിയിരുന്നു. വിദ്യാര്‍ത്ഥി ഈ വിഷയത്തില്‍ ക്ഷാമപണം നടത്തിയിരുന്നു. എന്നാല്‍ യൂണിയന്‍ ഇത് തള്ളിയിരുന്നു.

ഇതൊക്കെ മലേഷ്യ തന്നെ; പോയാല്‍ തിരിച്ചുവരാന്‍ തോന്നില്ല; ഈ സ്ഥലങ്ങള്‍ ഉറപ്പായും കാണണം

തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഘാടകരോട് തനിക്ക് എതിര്‍പ്പില്ലെന്നും, അവര്‍ ക്ഷമ ചോദിച്ചതാണെന്നും അപര്‍ണ പറഞ്ഞിരുന്നു.

English summary
aparna balamurali says this kind of misbehaviour never should happen in a law college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X