നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ താനൂരില്‍ എസ്ഐയെ ആക്രമിച്ച പ്രതി അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ എസ്ഐയെ ആക്രമിച്ച പ്രതി അറസ്റ്റില്‍. കഴിഞ്ഞ മാസം താനൂര്‍ അഡീഷണല്‍ എസ്ഐ പ്രദീപിനെ ആക്രമിച്ച കേസിലെ പ്രതിയും താനൂര്‍ ചാപ്പപ്പടി സ്വദേശിയും എടക്കടപ്പുറം താമസക്കാരനുമായ നിസാര്‍ (28) ആണ് അറസ്റ്റിലായത്. ഇന്നലെ തിരൂര്‍ താഴെപ്പാലത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മംഗളൂരുവില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഉപ്പള, മഞ്ചേശ്വരം സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

താനൂരില്‍ നിന്ന് തിരൂരിലേക്ക് ബസില്‍ പോകുകയായിരുന്ന പ്രതിയെ താഴെപ്പാലത്ത് വെച്ച് താനൂര്‍ എസ്.ഐ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. താനൂര്‍ ചാപ്പപ്പടിയില്‍ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പ്രതി അഡീഷണല്‍ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

nisar

അറസ്റ്റിലായ പ്രതി നിസാര്‍(28)

രാഷ്ട്രീയപരമായ ഏറ്റുമുട്ടല്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മേഖലയാണ് താനൂര്‍. രണ്ടുമാസം മുമ്പ് മേഖലയില്‍ സംഘര്‍ഷമുണ്ടായ സമയത്ത് പണ്ടാരക്കടപ്പുറത്ത് നൈറ്റ് പട്രോളിംഗിനിടെ റോഡരികിലിരിക്കുന്ന യുവാക്കളോട് പോലീസ് കാര്യം തിരക്കിയപ്പോഴാണു അക്രമിച്ചത്.

അന്നു അക്രണത്തിനിരയായ പോലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ സ്ഥലംമാറിപ്പോയിട്ടുണ്ട്. പ്രതിയെ കുറിച്ചു വിവരം ലഭിച്ച പോലീസ് രഹസ്യമായെത്തിയാണു കസ്റ്റഡിയിലെടുത്തത്. അന്ന് അക്രമത്തിനിരയായ പോലീസുദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്നു പ്രതി മുങ്ങുകയായിരുന്നു. കണ്ടാലറിയാവുന്ന പ്രതിയെ വീട്ടില്‍ അടക്കം പോലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടയിലാണ് ഇന്നലെ പോലീസ് പിടികൂടിയത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Arrested men for attacking si during night petroling

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്