കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തവനൂരില്‍ ജലീലിനും ഇഫ്തിക്കാറുദ്ദീനും ഒരു പോലെ... എന്ത്? പ്രതീക്ഷ തന്നെ!!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ എല്‍ഡിഎഫ് സിറ്റിംഗ് സീറ്റായ തവനൂരില്‍ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. സിറ്റിംഗ് എല്‍എല്‍എയായ കെടി ജലീല്‍തന്നെ വീണ്ടും സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി അങ്കത്തിനിറക്കുന്പോള്‍ കന്നിക്കാരനായ പി ഇഫ്ത്തിക്കാറുദ്ദീനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

മുസ്ലീം ലീഗിന്‍റെ എല്ലാമെല്ലാമായ പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെ അടിയറവു പറയിച്ചു തുടങ്ങിയ കെടി ജലീലെന്ന പോരാളിയുടെ തേരോട്ടത്തെ പിടിച്ചുകെട്ടാന്‍ കന്നിയങ്കക്കാരന് കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അതോടൊപ്പം മേഖലയിലെ സിപിഎം വിഭാഗീയതയും തങ്ങള്‍ക്ക് ഗുണമാകുമെന്ന് യുഡിഎഫ് പ്രതീക്ഷിയ്ക്കുന്നു.

Jaleel

രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇഫ്ത്തിക്കാറുദ്ദീന് തവനൂരില്‍ നറുക്ക് വീണത്. മത്സരം കടുപ്പിയ്ക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് രവി തേലത്തും ഉണ്ട്. മൂന്ന് മുന്നണികളുടേയും വോട്ടില്‍ ഭിന്നിപ്പുണ്ടാക്കി സാന്നിധ്യമുറപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ടിയുടെ മുഹമ്മദ് പൊന്നാനിയും പിഡിപിയുടെ അലി കാടാമ്പുഴയും പ്രചരണ രംഗത്ത് സജീവമാണ്.

അഞ്ചുവര്‍ഷം മുന്‍പ് രൂപീകൃതമായ മണ്ഡലത്തില്‍ പശ്ചാത്തല സൗകര്യമുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നതാണ് യുഡിഎഫിന്‍റെ പ്രധാന പ്രചാരണ വിഷയം. കഴിഞ്ഞ അഞ്ചുവര്‍ഷം പരമാവധി വികസനം എത്തിക്കാനായെന്ന് പട്ടിക നിരത്തി എല്‍ഡിഎഫ് വാദിയ്ക്കുന്പോള്‍, പാഴായ അഞ്ചുവര്‍ഷമെന്ന ആക്ഷേപത്തോടെയാണ് യുഡിഎഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. ഇത്രയും കാലം തവനൂരിന് ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഇനിയെന്തെങ്കിലും ചെയ്യാനാകുമോയെന്നതില്‍ പ്രതീക്ഷക്ക് വകയില്ലെന്നാണ് ബിജെപിയുടെ പക്ഷം.

Congress

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും തവനൂര്‍ മണ്ഡലം വന്‍ഭൂരിപക്ഷത്തോടെ ഒപ്പം നിന്നുവെന്നതാണ് എല്‍ഡിഎഫിന് നല്‍കുന്ന ശുഭപ്രതീക്ഷ. മണ്ഡലത്തിനനുവദിച്ച സര്‍ക്കാര്‍ കോളജിന് സ്വന്തമായി സ്ഥലമോ, സൗകര്യമോ ലഭ്യമാക്കാതെ വികസന മുരടിപ്പിലേക്ക് മണ്ഡലത്തെ ഒതുക്കിയെന്ന പ്രചരണം ഗുണകരമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.

6854 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2011ല്‍ കെ.ടി ജലീല്‍ തവനൂരില്‍ നിന്ന് വിജയിച്ചത്. വിവി പ്രകാശിനെയായിരുന്നു പരാജയപ്പെടുത്തിയത്. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 9170 ആയി ഉയര്‍ന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 8500 ലെത്തി. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചും എല്‍ഡിഎഫിനൊപ്പമാണ്. എടപ്പാള്‍, വട്ടംകുളം, കാലടി, പുറത്തൂര്‍, തൃപ്രങ്ങോട് പഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഭരണത്തിലുള്ളത്. യുഡിഎഫ് ഭരണത്തില്‍ മംഗലം പഞ്ചായത്ത് മാത്രമാണുള്ളത്. തവനൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് വിമതന്റെ പിന്തുണയിലാണ് ഭരണം.

Rahul Gandhi

തവനൂരില്‍ ജലീലിനെ മാറ്റി, ഇക്കുറി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മില്‍ ഒരുവിഭാഗം ചരടുവലിച്ചിരുന്നു. എന്നാല്‍, പിണറായിയുമായി അടുത്തബന്ധമുള്ള ജലീലിന്റെ വഴിമുടക്കാനായില്ല. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് എല്‍ഡിഎഫ്. പ്രതീക്ഷിക്കുന്നു. 15,000 വോട്ടിന്റെ ഭൂരിപക്ഷമാണു നോട്ടം.

English summary
Assembly Election 2016: Thavanoor will face a strong battle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X