നിയമസഭാ കയ്യാങ്കളി കേസ്: ശിവൻകുട്ടിയുടെ രാജിയാവശ്യം തളളി മുഖ്യമന്ത്രി, 'സർക്കാരിന്റെ ഭാഗത്ത് തെറ്റില്ല'
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ല. അതേസമയം കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. ഇതോടെ ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
വി ശിവന്‍കുട്ടി ഇന്ന് നിയമസഭയിലെത്തിയിരുന്നില്ല. ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. പിടി തോമസ് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി, ശിവന്‍കുട്ടിയുടെ രാജിയാവശ്യം തള്ളി. ഇതോടെ പ്രതിപക്ഷം പ്രതിഷേധ സൂചകമായി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ അസാധാരണമായി കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് ലഭിച്ച അപേക്ഷ പരിശോധിക്കുകയും കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജില്ലാ കളക്ടര്‍മാരെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാനുളള അപേക്ഷ സമര്‍പ്പിച്ചത്. വിചാരണ കോടതി അതിന് അനുവദിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചത്. അതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.












Click it and Unblock the Notifications