അറ്റ്‌ലസ് രാമചന്ദ്രന്റെ അവസ്ഥ എന്താണ്.. ?? ജനപ്രിയനായ പ്രവാസി വ്യവസായി ജയില്‍ മോചിതനായോ..??

  • By: Anamika
Subscribe to Oneindia Malayalam

റിയാദ്: പ്രമുഖ പ്രവാസി മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ നാളുകളായി ദുബായിലെ ജയിലില്‍ കഴിയുകയാണ്. ബാങ്ക് വായ്പ തിരിച്ചടവ് വന്നതിനെ തുടര്‍ന്നാണ് ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി എന്ന തരത്തില്‍ വാര്‍ത്തകള്‍ ഏറെ പ്രചരിക്കുന്നത്. ഇത്തരം പ്രചരണങ്ങളുടെ സത്യാവസ്ഥ ഇതാണ്.

ദിലീപിനെ പൂട്ടാനുള്ള താക്കോല്‍ കാവ്യയുടെ കയ്യില്‍..! പോലീസ് വല മുറുകുന്നു..! രക്ഷപ്പെടില്ല..?

അടുത്തത് റിമി ടോമി..?? നടി ആക്രമിക്കപ്പെട്ട രാത്രിയിലെ ആ ഫോണ്‍വിളി..! വിദഗ്ദമായ കെണി...!

ജയിൽ മോചിതനായോ

ജയിൽ മോചിതനായോ

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി എന്ന വാര്‍ത്തയ്ക്ക് അദ്ദേഹത്തോട് ബന്ധപ്പെട്ടവരോ ഇന്ത്യന്‍ കോണ്‍സുലേറ്റോ സ്ഥിരീകരണം നല്‍കിയിട്ടില്ല. അതേസമയം അദ്ദേഹത്തിനെതിരെ കേസ് കൊടുത്ത ബാങ്കുകളുമായി സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വായ്പ തിരിച്ചടച്ചില്ല

വായ്പ തിരിച്ചടച്ചില്ല

2015ലാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയുടെ പുറത്തായിരുന്നു അറസ്റ്റ്.

മകളും ഭര്‍ത്താവും ജയിലിൽ

മകളും ഭര്‍ത്താവും ജയിലിൽ

34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകളാണ് വായ്പ എടുത്ത ബാങ്കുകള്‍ മടക്കിയത്. 22 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഒരു മകളും ഭര്‍ത്താവും ഇതേ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നു.

സമവായത്തിലെത്തി

സമവായത്തിലെത്തി

കേസ് കൊടുത്ത ബാങ്കുകളില്‍ ചിലതുമായി അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിഭാഷകര്‍ സമവായത്തിലെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 19 ബാങ്കുകളാണ് ഒത്തുതീര്‍പ്പിന് തയ്യാറായിരിക്കുന്നത്. ബാക്കി 3 ബാങ്കുകളുമായി ചര്‍ച്ച നടക്കുന്നു.

മോചിതനാവാൻ സാധ്യത

മോചിതനാവാൻ സാധ്യത

മുഴുവന്‍ ബാങ്കുകളും സമവായത്തിന് തയ്യാറാവുകയാണ് എങ്കില്‍ ജനപ്രിയനായ പ്രവാസി വ്യവസായിക്ക് പുറത്ത് വരാനാകും എന്നാണ് കരുതുന്നത്. ജയില്‍ മോചിതനായാല്‍ കടബാധ്യത തീര്‍ക്കാനാവും എന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നത്.

ആശുപത്രി വിൽപന

ആശുപത്രി വിൽപന

അറ്റ്‌ലസ് ഗ്രൂപ്പിന്റെ മസ്‌ക്കറ്റിലുള്ള ആശുപത്രി അടുത്തിടെ വില്‍പന നടത്തിയിരുന്നു. പ്രമുഖ വ്യവസായി ആയ ബിആര്‍ ഷെട്ടി ആണ് ആശുപത്രി വാങ്ങിയത്. ഈ പണം ഉപയോഗിച്ച് കടം വീട്ടാനാവും എന്നാണ് കരുതുന്നത്.

Atlas Ramachandran Released As Per Report
സ്ഥാപനങ്ങൾ പൂട്ടി

സ്ഥാപനങ്ങൾ പൂട്ടി

അറസ്റ്റിലായതിന് പിന്നാലെ അറ്റ്‌ലസ് ഗ്രൂപ്പിന്റെ നാ്ട്ടിലും വിദേശത്തുമുള്ള സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതായി വന്നിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റേയും തന്റെയും അവസ്ഥ തുറന്ന് പറഞ്ഞ് ഭാര്യ ഇന്ദിരയുടെ വീഡിയോ അടുത്തിടെ പുറത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു.

English summary
News on Atlas Ramachandran's release from jail is not confirmed
Please Wait while comments are loading...