നടിയെ ആക്രമിച്ച സംഭവത്തില്‍ നുണപരിശോധനയ്ക്ക് തയ്യാറെന്ന് ദിലീപ്... ബ്രെയിന്‍ മാപ്പിങ്ങിനും തയ്യാര്‍!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. താന്‍ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും തയ്യാറാണ് എന്നാണ് ദിലീപ് വ്യക്തമാക്കിയിട്ടുള്ളത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ പിന്തുണച്ച സലീം കുമാറിനും അജു വര്‍ഗ്ഗീസിനും നന്ദി പറയാനും ദിലീപ് മറന്നില്ല.

മറ്റാരേയും കുറ്റവാളിയാക്കാനല്ല, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയാണ് താന്‍ ഈ പരിശോധനയ്‌ക്കെല്ലാം തയ്യാറെന്ന് പറയുന്നതെന്നും ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ദിലീപ് ഫേസ്ബുക്കില്‍

ദിലീപ് ഫേസ്ബുക്കില്‍

നടി ആക്രമിക്കപ്പെട്ട കാര്യം ദിലീപിന് അറിയാമായിരുന്നു എന്നാണ് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ആ വാര്‍ത്ത പുറത്ത് വന്നതിന് പിറകെയാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

സലീം കുമാറിനും അജുവിനും നന്ദി

സലീം കുമാറിനും അജുവിനും നന്ദി

സലീം കുമാറിനും അജു വര്‍ഗ്ഗീസിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ദിലീപിന്റെ ഫേസ്ബിക്ക് പോസ്റ്റ് തുടങ്ങുന്നത്.. ഈ അവസരത്തില്‍ അവര്‍ നല്‍കിയ പിന്തുണ വളരെ വലുതാണെന്നും ദിലീപ് പറയുന്നു.

എല്ലാവര്‍ക്കും നല്ലത് വരാന്‍

എല്ലാവര്‍ക്കും നല്ലത് വരാന്‍

ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ എന്നാണ് ദിലീപ് പറയുന്നത്. കേസിന്‍റെ പേരില്‍ തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് ആക്ഷേപിക്കുന്നുണ്ട്.

ഇമേജ് തകര്‍ക്കാന്‍

ഇമേജ് തകര്‍ക്കാന്‍

പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയയിലൂടെ നടക്കുന്നുണ്ട്. ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും തന്‍റെ ഇമേജ്‌ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു എന്നാണ് ദിലീപിന്‍റെ ആക്ഷേപം.

അന്തിച്ചര്‍ച്ചകളില്‍ താറടിച്ച് കാണിക്കാന്‍

അന്തിച്ചര്‍ച്ചകളില്‍ താറടിച്ച് കാണിക്കാന്‍

ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത്‌ പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലാണെന്നാണ് അടുത്ത ആക്ഷേപം. അതിലൂടെ അവരുടെ അന്തിചർച്ചകളിലൂടെ തന്നെ താറടിച്ച്‌ കാണിക്കുക എന്നതാണ് ലക്ഷ്യം എന്നും ദിലീപ് പറയുന്നു.

 പ്രേക്ഷകരെ അകറ്റാന്‍, സിനിമയില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍

പ്രേക്ഷകരെ അകറ്റാന്‍, സിനിമയില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍

ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്‌, തന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ്‌ അകറ്റുക, തന്‍റെ ആരാധകരെ എന്നെന്നേക്കുമായ്‌ ഇല്ലായ്മചെയ്യുക. അതിലൂടെ തന്‍റെ പുതിയ ചിത്രം രാമലീലയേയും,തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, തന്നെ സിനിമാരംഗത്ത്‌ നിന്നുതന്നെ ഇല്ലായ്മചെയ്യുക- ദിലീപ് പറയുന്നു

ഒരുപങ്കും ഇല്ല

ഒരുപങ്കും ഇല്ല

താന്‍ ചെയ്യാത്തതെറ്റിന്‌ ക്രൂശിക്കാൻ ശ്രമിക്കുന്നവരോടും, തന്റെ രക്തത്തിനായ്‌ ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും തനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും പങ്കില്ല- ദിലീപ് തുടരുന്നു.

നുണപരിശോധനയോ, ബ്രെയിന്‍ മാപ്പിങ്ങോ

നുണപരിശോധനയോ, ബ്രെയിന്‍ മാപ്പിങ്ങോ

സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ, നാർക്കോനാലിസിസ്സ്‌ ടെസ്റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ താന്‍ അതിന് തയ്യാറാണ്. അത്‌ മറ്റാരെയും കുറ്റവാളിയാക്കാനല്ല, തന്‍റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രമാണ് എന്നും ദിലീപ് പറയുന്നു.

ഈദാ ആശംകള്‍

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ്‌ ആശംസകൾ എന്ന് പറഞ്ഞാണ് ദിലീപ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സലീം കുമാര്‍ പറഞ്ഞത്

സലീം കുമാര്‍ പറഞ്ഞത്

പള്‍സര്‍ സുനിയേയും ആക്രമിക്കപ്പെട്ട നടിയേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ തീരുന്നതേയുള്ള ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എന്നായിരുന്നു സലീം കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയത്. ദിലീപിനേയും നാദിര്‍ഷായേയും താന്‍ വേണമെങ്കില്‍ നുണപരിശോധനയ്ക്ക് ഹാജരാക്കാം എന്നും സലീം കുമാര്‍ പറഞ്ഞിരുന്നു.

English summary
Attack Against Actress:Ready for Polygraph test, says Dileep
Please Wait while comments are loading...