ഒടുവിൽ മഹാത്മാവിന് നേരെയും! കേരളത്തിലും പ്രതിമ തകർക്കൽ; കണ്ണൂരിലെ ഗാന്ധി പ്രതിമ എറിഞ്ഞുതകർത്തു...

  • Written By:
Subscribe to Oneindia Malayalam

കണ്ണൂർ: രാജ്യവ്യാപകമായി തുടരുന്ന പ്രതിമ തകർക്കൽ കേരളത്തിലും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയാണ് കേരളത്തിൽ ആക്രമണമുണ്ടായത്. കണ്ണൂർ തളിപ്പറമ്പിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെ വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം.

ത്രിപുരയിലെ ലെനിൻ പ്രതിമ തകർത്തതോടെയാണ് രാജ്യവ്യാപകമായി പ്രമുഖരുടെ പ്രതിമകൾക്ക് നേരെ ആക്രമണമുണ്ടായത്. ലെനിൻ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിലെ പെരിയാർ, കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി, മീററ്റിലെ അംബേദ്ക്കർ പ്രതിമകളും തകർക്കപ്പെട്ടിരുന്നു.

 തളിപ്പറമ്പിൽ....

തളിപ്പറമ്പിൽ....

കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് വ്യാഴാഴ്ച രാവിലെ ആക്രമണമുണ്ടായത്. രാവിലെ താലൂക്ക് ഓഫീസ് പരിസരത്ത് എത്തിയ അജ്ഞാതനാണ് പ്രതിമയ്ക്ക് നേരെ കല്ലെറിഞ്ഞത്.

കണ്ണടയും...

കണ്ണടയും...

കല്ലേറിൽ പ്രതിമയിൽ ചാർത്തിയിരുന്ന മാലയും കണ്ണടയും തകർന്നു. കാവി വസ്ത്രമണിഞ്ഞെത്തിയ ആളാണ് പ്രതിമയ്ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

രക്ഷപ്പെട്ടു....

രക്ഷപ്പെട്ടു....

താലൂക്ക് ഓഫീസിന് മുന്നിലെത്തി പ്രതിമയ്ക്ക് നേരെ കല്ലെറിഞ്ഞ ഇയാൾ ഉടൻതന്നെ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. ആർടി ഓഫീസ് പരിസരത്ത് വാഹന രജിസ്ട്രേഷന് എത്തിയവരാണ് സംഭവം കണ്ട് പോലീസിൽ വിവരമറിയിച്ചത്.

സൂചന...

സൂചന...

സംഭവസ്ഥലത്തെ പരിശോധന നടത്തിയ പോലീസ് സംഘം പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും, പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് നൽകുന്ന വിവരം.

ത്രിപുരയിൽ....

ത്രിപുരയിൽ....

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ത്രിപുരയിൽ ലെനിൻ പ്രതിമ തകർക്കപ്പെട്ടിരുന്നു. ഇതിനുശേഷമാണ് രാജ്യത്തെ വിവിധഭാഗങ്ങളിൽ പ്രതിമകൾക്ക് നേരെ ആക്രമണമുണ്ടായത്.

 പെരിയാർ...

പെരിയാർ...

ത്രിപുരയിലെ സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലെ പെരിയാർ പ്രതിമയും തകർക്കണമെന്ന് ബിജെപി നേതാവ് എച്ച് രാജ ആഹ്വാനം ചെയ്തിരുന്നു. രാജയുടെ ആഹ്വാനം പുറത്തുവന്ന് മണിക്കൂറുകൾക്കം വെല്ലൂരിലെ പെരിയാർ പ്രതിമയും തകർക്കപ്പെട്ടു.

ജനസംഘം...

ജനസംഘം...

ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ചാണ് കൊൽക്കത്തയിൽ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. ജാദവ്പൂർ സർവകലാശാലയിലെ തീവ്രഇടതു വിദ്യാർത്ഥി സംഘടനയായ റാഡിക്കൽ പ്രവർത്തകരാണ് ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ ആക്രമിച്ചത്.

 അംബേദ്കർ...

അംബേദ്കർ...

കൊൽക്കത്തയിലെ സംഭവം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ മീററ്റിലെ അംബേദ്കർ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് ദളിത സംഘടനകൾ ആരോപിച്ചത്

പ്രതിമ തകർക്കൽ തുടരുന്നു! ജനസംഘം സ്ഥാപകന്റെ പ്രതിമ അടിച്ചുതകർത്ത് കരി ഓയിൽ ഒഴിച്ചു...

പെരിയാറിന് മാത്രമല്ല അംബേദ്കറിനും രക്ഷയില്ല, മീററ്റിലെ പ്രതിമയും തകര്‍ത്തു, ബിജെപി ഇതെന്ത് ഭാവിച്ചാ!

പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
attack against gandhi statue in thalipparamba, kannur.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്