Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ; പോസ്റ്റൽ റീ കൗണ്ടിം​ഗിന് ശേഷം 684 വോട്ടിന്റെ ജയം

തിരുവനന്തപുരം: ശക്തമായ ത്രികോണ പോരാട്ടം നടന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ ജയം യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് തന്നെ.
പോസ്റ്റൽ റീ കൗണ്ടിം​ഗിന് ശേഷമാണ് അടൂർ പ്രകാശിന്റെ വിജയം പ്രഖ്യാപിച്ചത്. പോസ്റ്റൽ റീ കൗണ്ടിം​ഗിന് ശേഷം 684 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് അടൂർ പ്രകാശ് വിജയിച്ചത്. അതേ സമയം മാറ്റിവെച്ച 984 ബാലറ്റുകൾ എണ്ണണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടു. നിയമ നടപടികളിലേക്ക് പോകാനാണ് എൽ ഡി എഫിന്റെ തീരുമാനം.

വർക്കല എം എൽ എയും സി പി എം നേതാവുമായി വി ജോയിയി ആണ് അടൂർ പ്രകാശ് തോൽപ്പിച്ചത്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് അടൂർ പ്രകാശ് നേടിയത്. വി ജോയിയും അടൂർ പ്രകാശും തമ്മിൽ കടുത്ത മത്സരം ആണ് നടന്നത്. ബി ജെ പി സ്ഥാനാർത്ഥി വി മുരളീധരൻ മൂന്നാം സ്ഥാനത്ത് ആണ്.. 3,28,051 വോട്ടാണ് അടൂര്‍ പ്രകാശ് നേടിയത്. വി ജോയി 3,27,367 വോട്ടും വി മുരളീധരന്‍ 3,11,779 വോട്ടും നേടി.

Attingal Loksabha Election

മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികളായ അഢ്ല. സുരഭി- - 4,524, പ്രകാശ് പി എൽ 1,814, പ്രകാശ് എസ് - 811, സന്തോഷ് കെ 1,204 എന്നിങ്ങനെയാണ് വോട്ട് നേടിയത്. നോട്ട 9,791 വോട്ടും നേടി. വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം.

ഇത്തവണയും കോൺ​ഗ്രസിന് തന്നെയാണ് തിരഞ്ഞെടുപ്പിൽ മേൽക്കൈ കിട്ടിയത്. കാസർ​ഗോഡ് രാജ് മോഹൻ ഉണ്ണിത്താനാണ ജയിച്ചത്. കെ സുധാകരൻ കണ്ണൂരിൽ ജയിച്ചു. രാഹുൽ ​ഗാന്ധി വയനാട് ജയിച്ചു, ഷാഫി പറമ്പിൽ വടകര ജയിച്ചു. എം. കെ രാഘവൻ കോഴിക്കോട്, എം പി അബുദുൾ സമദാനി പൊന്നിയിൽ ജയിച്ചു.

ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്ത് ജയിച്ചു. വി കെ ശ്രീകണ്ഠൻ പാലക്കാട്, കെ രാധാക‍ൃഷ്ണൻ ആലത്തൂർ, സുരേഷ് ​ഗോപി തൃശൂർ, ബെന്നി ബെഹനാൻ ചാലക്കുടി. ഹൈബി ഈഡൻ എറണാകുളം , ഫ്രാൻസിസ് ജോർജ് കോട്ടയം‌, വികെ ശ്രീകണ്ഠൻ (പാലക്കാട്), കെ രാധാകൃഷ്ണൻ (ആലത്തൂർ), സുരേഷ് ​ഗോപി (തൃശൂർ), ബെന്നി ബെഹനാൻ (ചാലക്കുടി), ഡീൻ കുര്യാക്കോസ് (ഇടുക്കി),, ഹൈബി ഈഡൻ (എറണാകുളം), ഫ്രാൻസിസ് ജോർജ് (കോട്ടയം), കെ സി വേണു​ഗോപാൽ ആലപ്പുഴ, കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര, ആന്റോ ആന്റണി പത്തനംതിട്ട, എൻ കെ പ്രേമ ചന്ദ്രൻ കൊല്ലം, അടൂർ പ്രകാശ് ആറ്റിങ്ങൽ, ശശി തരൂർ തിരുവന്തപുരം എന്നീവരാണ് വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+