നിരക്കുകൾ പുതുക്കി നിശ്ചയിക്കണം; സംസ്ഥാനത്ത് 30-ന് ഓട്ടോ - ടാക്സി പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവൻ ഓട്ടോ - ടാക്സി തൊഴിലാളികളും ഡിസംബർ 30 - ന് പണിമുടക്കും. ഓട്ടോ - ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കണം എന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വെയ്ക്കുന്നത്.
ഇന്ധന വിലയും മറ്റ് അനുബന്ധ ചെലവുകളും കൂടിയതിന് ആനുപാതികമായി നിരക്കുകൾ പുതുക്കി നിശ്ചയിക്കണം. ഓട്ടോ - ടാക്സി വർക്കേഴ്സ് യൂണിയനാണ് ഇക്കാര്യം അറിയിച്ചത്. വർധിച്ച് വരുന്ന ഇന്ധന വിലയും മറ്റ് അവശ്യ സാധനങ്ങളുടെ വിലയും കുതിച്ചു ഉയരുന്ന സാഹചര്യമാണ്.
ഇത് സാധാരണക്കാരന് പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയും അതിനൊപ്പം പ്രതിസന്ധിയും ആണ്. ഈ സാഹചര്യത്തിലാണ് യൂണിയൻ പണിമുടക്കിന് ആഹ്യാനം ചെയ്തത്. മിനിമം ചാർജ് നിലവിൽ ഉള്ളതിനെക്കാൾ അഞ്ച് രൂപയെങ്കിലും കൂട്ടണം എന്നാണ് തൊഴിലാഴികൾ ആവശ്യപ്പെടുന്നത്.
2018 ഡിസംബറിൽ ആണ് ഇതിന് മുമ്പ് ഓട്ടോ - ടാക്സി നിരക്ക് ഏറ്റവുമൊടുവിൽ കൂട്ടിയത്. ശേഷം പല തവണ പെട്രോളിനും ഡീസലിനും വില വർധിച്ചിരുന്നു. എന്നാൽ, നിരക്കിൽ മാറ്റം ഉണ്ടായില്ല.
അതേസമയം, നിരക്ക് ഉയർത്തണം എന്ന ആവശ്യം ബസ് ഉടമകളും സർക്കാരിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. സമര പ്രഖ്യാപനം നടത്തിയിരുന്നു എങ്കിലും ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം മാറ്റി വെയ്ക്കുകയായിരുന്നു.