ഉമ്മന്‍ചാണ്ടിയെ വീഴ്ത്തി തിരുവഞ്ചൂര്‍?: കോട്ടയത്ത് ഡിസിസി അധ്യക്ഷനാവാന്‍ ഈ നേതാവ്
കോട്ടയം: ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ വലിയ അസ്വാരസ്യങ്ങളാണ് ഉരുണ്ട് കൂടുന്നത്. പലയിടത്തും നേതാക്കളും ഗ്രൂപ്പുകളും തമ്മിലുള്ള അതൃപ്തി പരസ്യമായ ചേരിപ്പോരിലേക്ക് വരെ എത്തി നില്‍ക്കുകയാണ്. മലപ്പുറത്ത് വിഎസ് ജോയി അധ്യക്ഷനായേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ആര്യാടന്‍ ഷൗക്കത്ത് അനുകൂലികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും പ്രതിഷേധവുമായി എത്തി. സമാനമായ അവസ്ഥയാണ് കോട്ടയം ജില്ലയിലും രൂപപ്പെട്ടിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയം പരമ്പരാഗതമായി എ ഗ്രൂപ്പിന്‍റെ ശക്തി കേന്ദ്രമാണ്. പതിവ് വീതംവെയ്പ്പ് പ്രകാരം ഇത്രയും കാലം ജില്ലയിലെ ഡിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനായിരുന്നു ലഭിക്കാറുണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടിയായിരുന്നു അവസാന വാക്ക്. എന്നാല്‍ സംസ്ഥാനത്ത് ഉടനീളം എന്ന പോലെ കോട്ടയത്തും കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞു.

മൂന്ന് പേരാണ് ഇത്തവണ കോട്ടയം ജില്ലയില്‍ നിന്നും ഡിസിസി അധ്യക്ഷന്‍മാരുടെ സാധ്യത പട്ടികയില്‍ ഇടം പിടിച്ചത്. മൂന്ന് പേരും എ ഗ്രൂപ്പില്‍ നിന്നും ഉള്ളവരാണെങ്കിലും പ്രബല നേതാക്കളാണ് എല്ലാവരുടേയും പിന്നിലുള്ളത്. ഡിസിസി ജനറല്‍ സെക്രട്ടറിയായ യൂജിന്‍ തോമസായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നോമിനി. ഹൈക്കമാൻഡിന്റെ ഭാഗമായ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഇദ്ദേഹത്തിന്റെ കാര്യത്തിൽ താൽപര്യമെടുക്കുന്നുണ്ട്.

കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷിന് പിന്നിലുള്ളത് എ ഗ്രൂപ്പില്‍ നിന്ന് തന്നെയുള്ള പ്രമുഖനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെയും പിന്തുണ ഇദ്ദേഹത്തിന് ഉള്ളതായിട്ട് സൂചനയുണ്ട്. സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നു മറ്റൊരു പേര് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഫിൽസൺ മാത്യുവിന്റേതാണ്.

തുടക്കത്തില്‍ ഐ ഗ്രൂപ്പ് ജോസഫ് വാഴക്കന്‍റെ പേരുമായി മുന്നോട്ട് വന്നെങ്കിലും പിന്നീട് അതിന് വേണ്ടത്ര ഊന്നല്‍ കൊടുത്തില്ല. കോട്ടയത്തെ പ്രസിഡന്റിന്റെ പേരു മാത്രം നിർദേശിക്കാനാണ് ഹൈക്കാമാൻഡും കെപിസിസി പ്രസിഡന്റും ഉമ്മൻചാണ്ടിയോട് നിർദേശിച്ചത്. ഇത് മുതിര്‍ന്ന നേതാവിനോടുള്ള കടുത്ത അവഹേളനമായിട്ടാണ് അദ്ദേഹത്തിന്‍റ അനുയായികള്‍ കാണുന്നത്.

ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം മറികടന്ന് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നാട്ടകം സുരേഷിനെ തിരഞ്ഞെടുത്തേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അങ്ങനെയെങ്കില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടിയുടെ ഒരു നോമിനിയും പട്ടികയില്‍ ഇടം പിടിക്കാതെ പോവുന്ന ആദ്യ ഡിസിസി ഭാരവാഹി പ്രഖ്യാപനമാവും ഇത്തവണത്തേത്.

ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് തന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ പോസ്റ്റര്‍ വന്നതും അദ്ദേഹത്തിന്‍റെ അനുയായികളെ ഞെട്ടിച്ചിരുന്നു. 'ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ' എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകളായിരുന്നു കോട്ടയത്ത് പ്രത്യക്ഷപ്പെട്ടത്. കോട്ടയം ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ജില്ലാ കോണ്‍ഗ്രസ് ക്മ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തും ചൂതാട്ട കേന്ദ്രവും നടത്തുന്നവനുമോ...?' എന്ന ചോദ്യവും പോസ്റ്ററില്‍ ഉയര്‍ത്തുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കെസി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വലിയ നീക്കങ്ങള്‍ നടത്തി പരാജയപ്പെട്ട ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല പരിഗണിച്ചെങ്കിലും അതും പാളിയിരുന്നു. അതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്‍റ് നിയമനത്തിലും തിരിച്ചടിയുണ്ടാവുന്നത്.

ദില്ലിയിലെത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി നടത്തുന്ന അവസാന വട്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ചയോടെ പട്ടിക പുറത്ത് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 9 ജില്ലകളുടെ കാര്യത്തില്‍ ഇതിനോടകം തന്നെ തീരുമാനമായിട്ടുണ്ടങ്കെലും 5 ഇടത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതും കൂടെ പരിഹരിച്ച് പ്രഖ്യാപനം നടത്താനാണ് നീക്കം.
Recommended Video
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും












Click it and Unblock the Notifications