Get Updates
Get notified of breaking news, exclusive insights, and must-see stories!

''എല്ലാവരും കൂടി ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കാവ്യയ്ക്ക് കൊടുത്തു'', ആരോപണവുമായി ബാലചന്ദ്ര കുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ രംഗത്ത്. അന്വേഷണ സംഘത്തിനും കോടതിക്കും നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ആണ് ബാലചന്ദ്ര കുമാര്‍ പുറത്ത് വിട്ടിരിക്കുന്നത്.

Recommended Video

cmsvideo
    Balachandra Kumar alleges that Dileep handed over the Tab with footage to Kavya Madhavan

    നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണ് എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍.

    1

    2017ല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യം ദിലീപ് കണ്ടു എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്. വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട ആള്‍ ആണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ദിലീപിന് വീട്ടില്‍ എത്തിച്ച് നല്‍കിയത് എന്നും ബാലചന്ദ്ര കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

    ഫ്രോക്കിൽ ഗ്ലാമർ നൃത്തം, ഇൻസ്റ്റഗ്രാമിൽ വരവറിയിച്ച് മീരാ ജാസ്മിൻ, ചിത്രങ്ങൾ

    2

    ഈ ദൃശ്യങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് കണ്ടതിന് ശേഷം ടാബ് ഭാര്യയായ കാവ്യാ മാധവന് ദിലീപ് കൈമാറി എന്ന് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: ''അന്ന് ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഒരു നടി വിവാഹം ക്ഷണിക്കാന്‍ അവിടെ വന്നിരുന്നു. അതിന് ശേഷമാണ് ശരത് കാറില്‍ നിന്ന് ടാബ് എടുത്ത് കൊണ്ട് വന്നത്''.

    3

    ''തുടര്‍ന്ന് എല്ലാവരും കൂടി ഇരുന്ന് ദൃശ്യങ്ങള്‍ കണ്ടു. അതിനിടയില്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. ഏകദേശ് പതിനഞ്ച് മിനുറ്റോളമാണ് ഈ ടാബിലെ ദൃശ്യങ്ങള്‍ അവര്‍ കണ്ടത്. എട്ട് ക്ലിപ്പുകളാണ് ഉളളത് എന്നാണ് അവര്‍ പറയുന്നതില്‍ നിന്നും താന്‍ മനസ്സിലാക്കിയത്. ദിലീപ് ടാബ് കാവ്യയുടെ കയ്യില്‍ കൊടുത്ത് അകത്ത് കൊണ്ട് വെയ്ക്കാന്‍ പറഞ്ഞു''.

    4

    ''ദൃശ്യങ്ങള്‍ കാണുന്ന സമയത്ത് കാവ്യ ആ ഭാഗത്തേക്ക് വന്നിട്ടുണ്ടായിരുന്നില്ല. കണ്ട് തീര്‍ന്ന് പോകാനായി എല്ലാവരും എഴുന്നേറ്റപ്പോള്‍ കാവ്യ വന്നിരുന്നു. പിന്നേറ്റ് പോകേണ്ടതിനുളള പെട്ടിയൊരുക്കുന്ന കാര്യങ്ങളൊക്കെ പറയാനായി പല തവണ അവിടേക്ക് വന്നിരുന്നു. ആ സമയത്തൊക്കെ താന്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ദിലീപ് പറഞ്ഞു വിട്ടു. അതിനിടെ 'പെട്ടി റെഡിയായോ' എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു''.

    5

    ''ടാബില്‍ എന്താണ് എന്ന് കാവ്യയ്ക്ക് അറിയാമോ എന്ന് തനിക്ക് അറിയില്ല. ഒരു പത്ത് ഇഞ്ചോളം സൈസ് വരുന്ന ടാബ് ആയിരുന്നു. ബ്രാന്‍ഡ് ഏതാണെന്ന് തനിക്ക് ഓര്‍മ്മയില്ല. എല്ലാവര്‍ക്കും കാണുന്നതിന് വേണ്ടി ടാബ് ഉയര്‍ത്തിപ്പിടിച്ചാണ് ദൃശ്യങ്ങള്‍ കണ്ടത്. അതിനിടെ വോളിയം ഉയര്‍ത്തിയ കാര്യമൊക്കെ പറയുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പോലീസിനോട് പറയുകയും കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്'', ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

    6

    അതേസമയം ബാലചന്ദ്ര കുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് ദിലീപ് ആരോപിക്കുന്നത്. ജാമ്യം ലഭിക്കുന്നതിന് വേണ്ടി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടു എന്ന് പറഞ്ഞു ബാലചന്ദ്ര കുമാര്‍ പണം ആവശ്യപ്പെട്ടതായി ദിലീപ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ പണം നല്‍കില്ലെന്ന് പറഞ്ഞതോടെ ബാലചന്ദ്ര കുമാര്‍ ശത്രുവായി മാറിയെന്നും ദിലീപ് പറയുന്നു.

    7

    എന്നാൽ ദിലീപിന്റെ ആരോപണം ബാലചന്ദ്ര കുമാര്‍ നിഷേധിച്ചു. നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേര് പറഞ്ഞ് ദിലീപിനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ മതസ്പര്‍ധ വളര്‍ത്തുന്നതിന് വേണ്ടി ഉണ്ടാക്കിയ വാദമാണിത്. താന്‍ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തുവെങ്കില്‍ എന്തുകൊണ്ട് ദിലീപ് അന്ന് തന്നെ പോലീസിനെ സമീപിച്ചില്ലെന്നും ബാലചന്ദ്ര കുമാര്‍ ചോദിക്കുന്നു. മാത്രമല്ല ദിലീപിന്റെ സിനിമ വേണ്ടെന്ന് വെച്ചതാണ് താനാണെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+