ബാലകൃഷ്ണ പിള്ളയുടെ നിയനം നിയമവിരുദ്ധം
തിരുവനന്തപുരം:മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയെ നിയമിച്ചത് നിയമം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. കമ്പനി നിയമത്തിലെ ചട്ടങ്ങള്‍ മറികടന്നാണ് നിയമനം എന്ന് ഇന്ത്യവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമ സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
കെബി ഗണേഷ് കുമാര്‍ രാജിവച്ചതിന് ശേഷം കേരള കോണ്‍ഗ്രസ് ബിക്ക് മന്ത്രിസഭയില്‍ സാന്നിധ്യമില്ലാത്ത അവസ്ഥയായിരുന്നു. ഗണേഷിന്റെ മന്ത്രിസഭ പ്രവേശനം വൈകുന്ന സാഹചര്യത്തിലാണ് ക്യാബിനറ്റ് റാങ്കോടെ ബാലകൃഷ്ണ പിള്ളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ച് അതിന്റെ ചെയര്‍മാനായി നിയമിച്ചത്. 2013 മാര്‍ച്ച് 23 നായിരുന്നു ഇത്.

പിള്ളയുടെ നിയമനം വലി വിവാദത്തിന് വഴിവച്ചിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാളെ ഇത്തരം ഒരു സ്ഥാനത്ത് നിയമിക്കാമോ എന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഹൈക്കോടതിയിലും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
കമ്പനി നിയമ പ്രകാരം ഏതെങ്കിലും കേസില്‍ ആറ് മാസം വരെ തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുകള്‍ക്ക് ഡയറക്ടറോ ചെയര്‍മാനോ ഒന്നും ആകാന്‍ യോഗ്യതയില്ല. അല്ലെങ്കില്‍ ശിക്ഷ അനുഭവിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടുണ്ടാകണം. പിള്ളയുടെ കാര്യത്തില്‍ ഇത് രണ്ടും പ്രശ്‌നമാണ്.
പിള്ളയുടെ നിയമനം സംബന്ധിച്ച് ലഭിച്ച വക്കീല്‍ നോട്ടീസിന് മറുപടി തയ്യാറാക്കുന്നതിന് മുന്നോടിയാണ് ഈ വിവരങ്ങള്‍ നിയമ സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. നോട്ടീസിന് മറുപടി നല്‍കും മുമ്പ് ഭരണ വകുപ്പ് അഡ്വക്കറ്റ് ജനറലുമായി ഈ വിഷയം ചര്‍ച്ച ചെയ്യണം എന്നും നിയമ സെക്രട്ടറി ആവശ്യപെടുന്നുണ്ട്.












Click it and Unblock the Notifications