ബാങ്കുകള്‍ക്ക് പോസ്റ്റ് ഓഫീസിന്റെ ചുട്ട മറുപടി!! ഇനിയതു നടക്കില്ല...പരിധി കഴിഞ്ഞാല്‍ പണി കിട്ടും

  • Written By:
Subscribe to Oneindia Malayalam

പാലക്കാട്: ബാങ്ക് എടിഎമ്മുകളില്‍ തപാല്‍ റൂപേ കാര്‍ഡ് ഉപയോഗിക്കുന്നതിന് നിയന്ത്രമേര്‍പ്പെടുത്തിയതിനു പിറകെ ഇതിനു ചുട്ട മറുപടിയുമായി തപാല്‍ വകുപ്പും രംഗത്തുവന്നു. പോസ്റ്റ് ഓഫീസിന്റെ എടിഎമ്മുകളില്‍ ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാണ് തപാല്‍ വകുപ്പും തിരിച്ചടിച്ചത്.

1

ബാങ്കിന്റെ എടിഎം കാര്‍ഡുകള്‍ അഞ്ചില്‍ കൂടുതല്‍ തവണ തപാല്‍ എടിഎം വഴി ഉപയോഗിക്കുകയാണെങ്കില്‍ 23 രൂപ സേവന നികുതി ഈടാക്കും. എന്നാല്‍ തപാല്‍ വകുപ്പിന്റെ എടിഎമ്മുകളില്‍ തപാല്‍ റൂപേ കാര്‍ഡ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ടാവില്ല.

2

നേരത്തേ തപാല്‍ റുപേ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് എടിഎമ്മുകളില്‍ നിന്നു എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നു. പിന്നീടാണ് ബാങ്കുകള്‍ ഇതിനു നിയന്ത്രണം കൊണ്ടുവന്നത്. പരിധിയില്‍ കൂടുതല്‍ ഇടപാടുകള്‍ തപാല്‍ വകുപ്പ് എടിഎം കാര്‍ഡ് ഉപയോഗിച്ച് നടത്തുന്നവരില്‍ നിന്നു 23 രൂപയാണ് ബാങ്കുകള്‍ സേവന നികുതിയായി ഈടാക്കിയത്. ഇതിനു പിന്നാലെ തപാല്‍ വകുപ്പും ബാങ്ക് എടിഎം ഉപയോഗത്തിനു നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു.

English summary
Post office will charge service tax for bank atm transactions.
Please Wait while comments are loading...