കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വവ്വാലുകള്‍ കൂട്ടത്തോടെ ചാവുന്നു; ആരോഗ്യ വകുപ്പ് ആശങ്കയില്‍, പരിശോധന തുടങ്ങി

  • By Desk
Google Oneindia Malayalam News

വയാനാട്: കേരളത്തെ നടുക്കിയ നിപ്പാ വൈറസ് ഭീതി ഒഴിഞ്ഞിട്ട് നാളുകള്‍ അധികം ആയിട്ടില്ല. കോഴിക്കോട് പേരാമ്പ്രയില്‍ നിന്ന് തുടങ്ങിയ നിപ്പ വൈറസ് ബാധയേറ്റേ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ അടക്കം 17 പേരായിരുന്നു മരിച്ചത്. രോഗിയെ പരിചരിച്ച നഴ്‌സ് ലിനിയും മരിച്ചവരില്‍പ്പെടുന്നു. ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലിന്റെ ഫലമായിട്ടായിരുന്നു നിപ്പയെ തുടച്ചു നീക്കിയത്.

മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ് മരണത്തിന് വരെ കാരണമാകുന്ന. വവ്വാലുകളാണ് ഈ വൈറസിന്റെ ഉറവിടം എന്നതിനാല്‍ നിപ്പ വൈറസ് ബാധ പടര്‍ന്നു പിടിച്ച കാലത്ത് ഏറെ ഭയപ്പാടോടെയായിരുന്നു ജനങ്ങള്‍ വവ്വാലിനെ കണ്ടത്. ഇപ്പോള്‍ വയനാട്ടില്‍ വവ്വാലുകള്‍ കൂട്ടതോടെ ചാവുന്നതാണ് ജനങ്ങളെ വീണ്ടും ഭയപ്പെടുത്തുന്നത്.

ആശങ്ക

ആശങ്ക

വവ്വാലുകള്‍ ഏറെയുള്ള സ്ഥലമാണ് വയനാട്. പ്രത്യേകിച്ച് മാനന്താവാടി പഴശ്ശിപ്പാര്‍ക്കില്‍ ഇവയെ കൂട്ടത്തോടെ കണ്ടുവരുന്നു. നിപ്പ വൈറസ് ബാധയുടെ ആശങ്ക നിലനില്‍ക്കുന്ന സമയത്ത് ജില്ലാ ഭരണകൂടും പഴശ്ശി പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.

വാകേരിയില്‍

വാകേരിയില്‍

ജനങ്ങളുടെ കുടിയേറ്റത്തിന് മുമ്പ് തന്നെ വ്വാവുലുകളുടെ കേന്ദ്രമായിരുന്നു പനമരം. ഇപ്പോളിവിടെ മനുഷ്യരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വവ്വാലുകള്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവിടെ നിന്ന് ഏറെ അകലെയല്ലാത്ത വാകേരിയില്‍ ആണ് ഇപ്പോള്‍ വവ്വാലുകള്‍ കൂട്ടമായി ചത്തത് കണ്ടെത്തിയത്.

കൂട്ടത്തോടെ

കൂട്ടത്തോടെ

വാകേരി മൂടക്കൊല്ലി ആനക്കുഴി ഭാഗത്താണ് വ്വാലുകള്‍ കൂട്ടത്തോടെ ചത്തത്. വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെ പ്രദേശത്തുകാരില്‍ കനത്ത ആശങ്കയക്ക് ഇടയാക്കിയിട്ടുണ്ട്. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന റിസോര്‍ട്ടിനുള്ളില്‍ പരിസരത്തുമായാണ് വവ്വാലുകള്‍ കൂട്ടതോടെ ചത്തനിലയില്‍ കണ്ടെത്തിയത്.

പരിശോധന

പരിശോധന

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ജനങ്ങള്‍ സ്ഥലത്ത് പ്രവേശിക്കുന്നത് ആരോഗ്യ വകുപ്പ് വിലക്കിയിട്ടുണ്ട്. നിപ്പയ്ക്ക് കാരണം പഴം തീനി വവ്വാലുകളാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിന് പിന്നാലെ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.

ഉറവിടം

ഉറവിടം

നിപ്പ വൈറസ് ബാധയുടെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരണം. ഉണ്ടായത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് നിപ്പ വൈറസിന്റെ ഉറവിടം സ്ഥിരീകരിച്ചത്. നിപ്പാ ബൈറസ് ബാധയുണ്ടായിരുന്ന കോഴിക്കോട് ചങ്ങരോത്ത് നിന്ന് മെയ് മാസം വവ്വാലുകളെ പിടിച്ച് പരിശോധനയ്ക്കയച്ചിരുന്നെങ്കിലും അവയില്‍ വൈറസ് ബാധ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

രണ്ടാം തവണ

രണ്ടാം തവണ

രണ്ടാം തവണ പഴം തീനി വവ്വാലുകളെ പിടിച്ച് പരിശോധനയ്ക്കയച്ചതോടെയാണ് ഉറവിടം വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരണമായത്. ഇതോടെ നിപ്പ് വൈറസിന്റെ ഉറവിടം സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തത നീങ്ങുകയായിരുന്നു. നിപ്പയുടെ ഉറവിടം സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുന്നതിനായി പേരാമ്പ്ര ചങ്ങാരത്ത് നിന്നും പിടിച്ച 21 വവ്വാലുകളെയാണ് ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലേക്ക് അയച്ചത് .

ചങ്ങരോത്ത്

ചങ്ങരോത്ത്

ചങ്ങരോത്ത് നിന്ന് പിടികൂടി അയച്ച വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം ഇല്ലെന്നായിരുന്നു പരിശോധന ഫലം. എന്നാല്‍ ചങ്ങാരോത്ത് നിന്ന് പിടികൂടിയ വവ്വാലുകള്‍ പഴം തീനി വവ്വാലുകള്‍ ആയിരുന്നില്ല. ചെറുപ്രാണികളെ കഴിക്കുന്ന വവ്വാലുകളെ ആയിരുന്നു. ഇവര്‍ നിപ്പ വൈറസ് വാഹകരല്ല. അതിനാലാണ് ആദ്യ പരിശോധനയില്‍ ഫലം ഗെഗറ്റീവായത്.

കേന്ദ്ര ആരോഗ്യമന്ത്രി

കേന്ദ്ര ആരോഗ്യമന്ത്രി

നിപ്പയുടെ ഉറവിടം സംബന്ധിച്ച ആശങ്ക കൂടുതല്‍ ശക്തമായതോടെയാണ് പ്രദേശത്ത് നിന്നും പിടികൂടിയ 51 വവ്വാലുകളെ പരിശോധനയ്ക്കയച്ചത്. ഇവയില്‍ ചിലതില്‍ നിപ്പാ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചു.

പഴം തീനി

പഴം തീനി

പഴം തീനി വവ്വാലുകളാണ് നിപ്പ വൈറസ് പകര്‍ത്തുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന്റെ സ്ഥിരീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വൈറസ് വാഹകരാണെങ്കിലും വവ്വാലുകളില്‍ രോഗം ബാധിക്കാറില്ല. ഇവര്‍ പഴങ്ങള്‍ ഭക്ഷിക്കുമ്പോള്‍ ഉമിനീരിലൂടെ ഇത് പഴത്തിലേക്ക് കടക്കുന്നു.

മലപ്പുറവും കോഴിക്കോടും

മലപ്പുറവും കോഴിക്കോടും

17 പേരാണ് നിപ്പാ വൈറസ് ബാധിച്ച് മലപ്പുറത്തും കോഴിക്കോടുമായി മരിച്ചത്. തുടക്കത്തില്‍ വൈറസ് ബാധ സംബന്ധിച്ച് ചില അവ്യക്തതകള്‍ ഉണ്ടായത് രോഗം പകരാന്‍ കാരണമായി. പിന്നീട് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രയത്‌നഫലമായി വൈറസ് ബാധയെ പിടിച്ച് നിര്‍ത്തുകയായിരുന്നു. നിപ്പ പൂര്‍ണമായും നിയന്ത്രണവിധേയമായതോടെ മലപ്പുറവും കോഴിക്കോടും നിപ്പ വിമുക്ത ജില്ലകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Bats dying in large numbers, Health Department looking forward for immediate measure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X