കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'24 മണിക്കൂറും നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാള്‍'; മുഖ്യമന്ത്രിക്ക് സൗരവ് ഗാംഗുലിയുടെ പ്രശംസ

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.നാടിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നയാളാണ് പിണറായി വിജയനെന്ന് ഗാംഗുലി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്ത് ശേഷമാണ് ഗാംഗുലിയുടെ പ്രതികരണം.

'കേരളം മനോഹരമായ നാടാണ്. നല്ല ഓര്‍മകള്‍ മാത്രമാണ് കേരളം നല്‍കിയിട്ടുള്ളത്. താന്‍ ആദ്യമായി ക്യാപ്റ്റനായത് കേരളത്തിലെ മത്സരത്തിലായിരുന്നു. കേരളം മികച്ച സ്റ്റേഡിയങ്ങൾ ഉള്ള നാടാണെന്നും ഗാംഗുലി പറഞ്ഞു.

sourav ganguly

സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് തന്നെ പ്രാധാന്യമുള്ള പ്രചാരണ വിഷയമാണ് നോ ടു ഡ്രഗ്‌സ് ക്യാമ്പയിനെന്നും അദേഹം പറഞ്ഞു. 'ഈ പ്രചാരണത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളും യുവാക്കളും മനസിലാക്കണം. ശരിയായ പാതയില്‍ കുട്ടികളെ നയിക്കാനുള്ള ചുമതല എല്ലാവര്‍ക്കുമുണ്ട്. ആരോഗ്യം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണം. സര്‍ക്കാരിന്റെ ഈ പരിപാടിക്ക് അതീവ പ്രാധാന്യമുണ്ട്' ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

'വെള്ളടിക്കുമ്പോഴൊക്കെയാണ് ഐ മിസ് യു എന്ന് മെസേജിടുക, അയാളെ വിശ്വസിക്കരുതെന്ന് പലരും പറഞ്ഞു'; ആര്യ'വെള്ളടിക്കുമ്പോഴൊക്കെയാണ് ഐ മിസ് യു എന്ന് മെസേജിടുക, അയാളെ വിശ്വസിക്കരുതെന്ന് പലരും പറഞ്ഞു'; ആര്യ

മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, എ കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, വി എന്‍ വാസവന്‍, ജി. ആര്‍ അനില്‍, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവർ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.ചീഫ് സെക്രട്ടറി വി പി ജോയിയും പങ്കെടുത്തു

മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണം സര്‍ക്കാര്‍ നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മാധ്യമങ്ങളും കൈകോര്‍ത്താണ് പ്രചാരണങ്ങളാണ് സംഘടിപ്പിക്കുക. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പ്രചാരണത്തിന് തുടക്കമാകും

ലഹരിക്കെതിരെ പ്രത്യേക കർമ്മ പദ്ധതി മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പറഞ്ഞത്: 'നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും. ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും അടക്കം പൊതു ഇടങ്ങളിൽ ജനജാഗ്രതാ സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വിൽക്ക്ല്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ നമ്പറടക്കം ബോർഡ് വയ്ക്കണം'

'ലഹരി സാമൂഹ്യ വിപത്താണ്. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നു. നാടാകെ അണിനിരന്ന് പ്രതിരോധിക്കണം. ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. ലഹരിയെ പിൻപറ്റിയുള്ള ക്രിമിനൽ പ്രവർത്തനം സമാധാനം തകർക്കുന്നു. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികം. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചു. സർക്കാർ തലത്തില്‍ നിയമം നടപ്പാക്കാൻ നടപടിയെടുക്കും ' മുഖ്യമന്ത്രി പറഞ്ഞു.

കോടീശ്വരന്‍ അനൂപിനോട് മുകേഷിന് ചോദിക്കാനുള്ളതും അത് തന്നെ: വല്ലാത്ത കഷ്ടം തന്നെയെന്ന് മറുപടികോടീശ്വരന്‍ അനൂപിനോട് മുകേഷിന് ചോദിക്കാനുള്ളതും അത് തന്നെ: വല്ലാത്ത കഷ്ടം തന്നെയെന്ന് മറുപടി

English summary
BCCI president Sourav Ganguly praises kerala Chief Minister Pinarayi Vijayan he also said kerala is beautiful
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X