ബേഡഡുക്ക ആശുപതിയിൽ കിടത്തി ചികിത്സ മുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

മുന്നാട്: മലയോര മേഖലയിലെ പ്രധാന ചികിത്സാ കേന്ദ്രത്തിൽ മുടങ്ങി. രോഗികൾക്ക് ചികിത്സ മുടങ്ങുന്നതും നാട്ടുകാരും ആശുപത്രി ജീവനക്കാരും ഏറ്റുമുട്ടുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി ചികിത്സ തേടിയെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചു എന്നാരോപിച്ച് രോഗിയുടെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരെ പൂട്ടിയിട്ടു. അത്യാസന്ന നിലയിൽ എത്തിയ രോഗിക്കാണ് ചികിത്സ നിഷേധിച്ചത്.

ദിലീപിന് പോലീസിന്റെ 'മുട്ടൻ പണി'; ജാമ്യവ്യവസ്ഥ ലംഘിച്ചു, വീണ്ടും കുരുക്ക്!!

കാറഡുക്ക ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രൻ, സി.രാമചന്ദ്രൻ, ബേഡടുക്കം പോലീസ് എന്നിവർ സ്ഥലത്തെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി ഡോക്ടർമാരുടെ അഭാവം മൂലമാണ് കിടത്തി ചികിത്സ നിർത്തിയത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ശനിയാഴ്ച്ച മുതൽ കിടത്തി ചികിത്സ ആരംഭിക്കാമെന്നും കൂടുതൽ ഡോക്ടർമാരെ നിയമിക്കാമെന്നും ആശുപത്രി അധികൃതർ ഉറപ്പ് നൽകി.

hospital

മലയോര പ്രദേശമായതിനാൽ തന്നെ അസുഖം കൂടിയാൽ പോകാൻ വേറെ ആശുപത്രിയില്ലാത്ത സ്ഥിതിയാണ് ഇവിടെ ഉള്ളവർക്ക്.

English summary
bedadukka general hospital facilities increased
Please Wait while comments are loading...