വിജിലന്‍സ് കേസില്‍ ഉന്നതര്‍ രക്ഷപ്പെടുന്നു; ബെഹ്‌റക്കെതിരേ കേന്ദ്രത്തെ സമീപിക്കുമെന്ന് ബിജെപി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്നതിനെതിരേ ബിജെപി രംഗത്ത്. ബെഹ്‌റയുടെ നിയമനത്തിലും നടപടികളും ദുരൂഹതയുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും.

Behra

ബെഹ്‌റ വിജിലന്‍സ് ഡയറക്ടറുടെ ചുമതല ഏറ്റെടുത്ത കഴിഞ്ഞ 11 മാസത്തിനിടെ പ്രമുഖര്‍ ഉള്‍പ്പെട്ട നിരവധി കേസുകളില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉന്നതര്‍ പ്രതികളായ 13 കേസുകളിലാണ് ഇങ്ങനെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ബെഹ്‌റയുടെ നടപടികളില്‍ സംശയമുണ്ടെന്നാണ് ബിജെപി പറയുന്നത്.

വിജിലന്‍സ് കേസെടുക്കുന്നത് കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നേര്‍പകുതിയായി കുറഞ്ഞു. അഴിമതി കേസുകളില്‍പ്പെട്ട പോലീസുകാരടക്കം 30 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഉന്നതര്‍ ആരോപണ വിധേയരായ കേസുകളില്‍ അന്വേഷണം മുറുകുമ്പോള്‍ പ്രതികളെ മാറ്റുന്നതും പതിവായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.

അതേസമയം, ബെഹ്‌റ വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍ തുടരുന്നത് ചട്ടവിരുദ്ധമായിട്ടാണെന്ന ആരോപണവുമുണ്ട്. ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ തന്നെ കേഡര്‍ പദവിയിലുള്ള വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ്. അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എക്‌സ് കേഡര്‍ പദവിയാക്കി മാറ്റാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ക്രമസമാധാന ചുമതലയുള്ള ഡിജിപി, വിജിന്‍സ് ഡയറക്ടര്‍ എന്നീ തസ്തികകളാണ് കേന്ദ്രം അംഗീകരിച്ച കേഡര്‍ പദവി. ഇപ്പോള്‍ ഇത് രണ്ടും ഒരാളാണ് വഹിക്കുന്നത്. അത് ചട്ടവിരുദ്ധമാണ്.

English summary
BJP attacked DGP Loknath Behra, to approach the Center

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്