കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട: യുവതി ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിമരുന്ന വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് മാവൂര്‍ റോഡിലെ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് സിന്തറ്റിക് ലഹരി മരുന്ന് പിടികൂടിയത്. സംഭവത്തില്‍ യുവതി ഉള്‍പ്പടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എംഡിഎം ലഹരിമരുന്നുമാണ് നടക്കാവ് പൊലീസ് പിടികൂടിയത്. എക്‌സൈസ് സംഘം കൂടി പരിശോധനയുടെ ഭാഗമായിരുന്നു. പിടിയിലായവർ എല്ലാവരും കോഴിക്കോട് സ്വദേശികൾ. പിടിയിലായവര്‍ എല്ലാവരും ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
ലഹരി വില്‍പ്പനയ്ക്ക് വേണ്ടിയാണ് പ്രതികള്‍ നഗരത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇത്രയധികം ലഹരി മരുന്ന് ഇവര്‍ക്ക് ലഭിച്ചു എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അന്തര്‍ സംസ്ഥാന ബന്ധം വരെ അന്വേഷിക്കുന്നു. മാവൂര്‍ റോഡിലെ ലോഡ്ജില്‍ മാത്രമല്ല, നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ലഹരി വസ്തുകള്‍ സൂക്ഷിച്ചതായി സൂചനയുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ നഗരത്തിലെ കൂടതല്‍ സ്ഥലങ്ങളില്‍ റെയിഡ് ഉണ്ടാവാനും സാധ്യതയുണ്ട്.

(പ്രതീകാത്മ ചിത്രം)
പെരുവയല്‍ സ്വദേശി പി വി അര്‍ഷാദ് (28 ) എലത്തൂര്‍ സ്വദേശി പി അഭിജിത്ത് (26) ചേളന്നൂര്‍ സ്വദേശി എം എം മനോജ് (22) വെങ്ങാലി അരഞ്ഞിക്കല്‍ സ്വദേശി കെ അഭി (26) ബേപ്പൂര്‍ നടുവട്ടം സ്വദേശി എം മുഹമ്മദ് നിഷാം (26) പെരുമണ്ണ സ്വദേശി കെ എം അര്‍ജുന്‍ (23) മാങ്കാവ് സ്വദേശി ടി ടി തന്‍വീര്‍ അജ്മല്‍ (24) മേലാറ്റൂര്‍ സ്വദേശി ടി പി ജസീന (22) എന്നിവരാണ് പിടിയിലായത്.
പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൂല്യമുണ്ടെന്നും കണക്കാക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ ലോഡ്ജില്‍ മുന്ന് റൂമുകളിലായി താമസിച്ച് വരികയായിരുന്നു. അതേസമയം മുറിയിലേക്ക് അതിക്രമിച്ച് കയറിയ പൊലീസ് ലഹരി വസ്തുകള്‍ തങ്ങളുടെ മുറിയില്‍ കൊണ്ട് വെക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായ പ്രതികള്‍ പറയുന്നത്. വീടെടുക്കുന്നതിന് വേണ്ടിയാണ് നഗരത്തില്‍ എത്തിയത്. രണ്ട് മൂന്ന് ദിവസമായി നിരീക്ഷിച്ച് പൊലീസ് തങ്ങളെ കേസില്‍ കുടുക്കുകയായിരുന്നു.
പേഴ്സ് ഉള്‍പ്പടേയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഹരി മരുന്ന് ഞങ്ങള്‍ കൊണ്ടു വന്നതല്ല,ഞങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നും പ്രതികള്‍ പറയുന്നു. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടയില്‍ പൊലീസ് വാഹനത്തില്‍ നിന്നായിരുന്നു പ്രതികളുടെ പ്രതികരണം. എന്നാല്‍ ഇവരുടെ വാദം പൊലീസ് കണക്കിലെടുത്തില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.
അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. പൂച്ച അര്‍ഷാദ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ആളുകളെ ലോഡ്ജിലേക്ക് എത്തിച്ച് ലഹരി പാര്‍ട്ടി നടത്തിയിരുന്നോയെന്ന കാര്യങ്ങള്‍ ഉള്‍പ്പടെ അന്വേഷണത്തിന്‍റെ പരിധിയില്‍ ഉണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ബിഗ് ബോസില്‍ കണ്ട ആളേയല്ലാലോ ഇത് , വൈറലായി ഷെഹനാസിന്‍റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications