Get Updates
Get notified of breaking news, exclusive insights, and must-see stories!

'വൈറൽ ലിപ്പ് ലോക്ക്'; പോസ്റ്റർ പുറത്ത് വിടാൻ കാരണം.., ഉദ്ദേശം നടന്നു '; മറുപടിയുമായി ഗോപി സുന്ദർ

കൊച്ചി: പ്രണയം വെളിപ്പെടുത്തിയത് മുതൽ കടുത്ത സൈബർ ആക്രമണമാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകനായ ഗോപി സുന്ദറും നേരിട്ടത്. അടുത്തിടെ തങ്ങളുടെ പുതിയ ആൽബത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ചപ്പോഴും സൈബർ വെട്ടുകിളി കൂട്ടങ്ങൾ താരങ്ങളെ വെറുതെ വിട്ടിരുന്നില്ല. ഇരുവരും ലിപ് ലോക്ക് ചെയ്യുന്നതായിരുന്നു പോസ്റ്റർ. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്കെല്ലാം ചുട്ട മറുപടി നൽകുകയാണ് അമൃതയും ഗോപി സുന്ദറും. വൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം. വായിക്കാം

Recommended Video

cmsvideo
    Array

    'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

    1

    'ജീവിതത്തിൽ എല്ലാം അനുഭവങ്ങളാണ്. അതിൽ നിന്നാണ് നമ്മൾ പഠിക്കുന്നത്, മുൻപോട്ട് പോകുന്നത്.അമ്മയ്ക്ക് ഒരു പ്രണയം ഉണ്ടെന്ന് മകളോട് അവൾ പറഞ്ഞിരുന്നു. ഞാനുമായി കുഞ്ഞ് പെട്ടന്ന് അടുത്തു. പാപ്പുവോ ഞാനോ അതിന് വേണ്ടി എന്തെങ്കിലും പ്രത്യേകിച്ച് ചെയ്തിട്ടില്ല.നടക്കേണ്ട സംഭവങ്ങളാണ് ഇതൊക്കെ. മഴ പെയ്യുന്നത് പോലെ സ്വാഭാവികമായി നടന്ന കാര്യങ്ങൾ'. പാപ്പു ഞങ്ങളുടെ ബന്ധത്തിൽ വളരെ അധികം സന്തോഷവതിയാണെന്നും ഇരുവരും പറഞ്ഞു.

    2

    'സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ കണ്ടാൽ അവൾ പറയും എനിക്ക് അമ്മയെ അറിയാം, പിന്നെയെന്തിനാണ് അമ്മ ടെൻഷനടിക്കുന്നതെന്നാണ്. ഇപ്പോൾ ഇന്റെർനെറ്റുമായി കുട്ടികൾ കൂടുതൽ ഇടപെടുന്ന സമയമാണ്. പലപ്പോഴും ഞങ്ങളുമായി ബന്ധപ്പെട്ട വാർത്തകളാണ് അവൾക്ക് റെക്കമെന്റേഷൻ കാണിക്കുക. അവൾ ചോദിക്കാറുണ്ട് മമ്മിക്ക് ഒരു വാവയുണ്ടായി എന്നൊക്കെ മമ്മി അറിയുന്നുണ്ടോയെന്ന്. അവൾ അതൊക്കെ വളരെ ഈസിയായി എടുക്കുന്നയാളാണ്',അമൃത സുരേഷ് വ്യക്തമാക്കി.

    3

    പലരും അനാവശ്യമായി കാര്യങ്ങൾ പ്രവചിക്കുകയാണ്. മകളുമായി ഗുരുവായൂർ സന്ദർശിച്ചപ്പോൾ അവളെ തങ്ങൾ പരിഗണിച്ചില്ലെന്ന തരത്തിലൊക്കെയുള്ള തെറ്റായ വാർത്തകൾ വന്നിരുന്നു. എന്തിനെ കുറിച്ചും ഞങ്ങളോട് ചോദിച്ചാൽ മറുപടി പറയാൻ തയ്യാറാണ്. സത്യം എഴുതുന്നതിന് യാതൊരു പ്രശ്നവുമില്ല. എന്നാൽ അതല്ല ഇവിടെ നടക്കുന്നത്', ഇരുവരും വ്യക്തമാക്കി.

    4

    ഇരുവരുടേയും പുതിയ ആൽബത്തിന്റെ ഒരു പോസ്റ്ററിനെതിരെ വലിയ സൈബർ ആക്രമണം ഉയർന്നിരുന്നു. ഇരുവരും ലിപ് ടു ലിപ് മുത്തം വെയ്ക്കുന്നതായിരുന്നു പോസ്റ്റർ. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി പറയുകയാണ് ഗോപി സുന്ദർ.'ആദ്യം നല്ലൊരു പോസ്റ്റർ പങ്കുവെച്ചിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വലിയ റെസ്പോൺസ് ഒന്നും ലഭിച്ചില്ല. ഇതോടെയാണ് കിസ്സിംഗ് സീൻ പോസ്റ്റർ ഇടാൻ തീരുമാനിച്ചത്. അത് ഇട്ട് കഴിഞ്ഞപ്പോഴാണ് തനിക്ക് മനസിലായത് കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഇത്രയും ഗംഭീരമായി നടക്കുന്നുണ്ടെന്ന്'

    5

    'ഒരു സാരി വിൽക്കണമെങ്കിൽ തെങ്ങിന് മുകളിൽ സാരി ചുറ്റണമെന്ന് മനസിലായി.എന്തൊരു സന്തോഷമായിരുന്നു പലർക്കും. അത് കണ്ട് ആസ്വദിക്കുകയും കുറ്റം പറയുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തായാലും എന്റെ ഉദ്ദേശം നടന്നു. റീച്ച് കൂടി'. ഇതെല്ലാം തന്റെ മാർക്കറ്റിംഗ് തന്ത്രമായിരുന്നു എന്നും ഗോപി സുന്ദർ പറഞ്ഞു.

    6

    'പ്രണയം വെളിപ്പെടുത്തുമ്പോൾ തീർച്ചയായും നെഗറ്റീസ് കമന്റുകൾ നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നു. അമ്മയെ കൊന്നാലും രണ്ട് അഭിപ്രായം ഉള്ളവരുടെ നാടാണ്, ഗോപി സുന്ദർ പറഞ്ഞു. അതേസമയം താൻ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങൾ എന്ന് ഫോട്ടോ ഇടുന്നതിന് മുൻപ് അദ്ദേഹം മുന്നറിയിപ്പ് തന്നിരുന്നുവെന്ന് അമൃത സുരേഷും പറഞ്ഞു.

    7

    'പഴനിയിൽ പോയപ്പോൾ അവിടുത്തെ പ്രസാദമാണ് മാല. അത് അണിഞ്ഞ് മാലയിട്ടപ്പോൾ അമൃതയും ഗോപി സുന്ദറും വീണ്ടും വിവാഹിതരായി എന്ന തരത്തിലായിരുന്നു പ്രചരണം. എങ്ങനെയാണ് വീണ്ടും വിവാഹിതരാവുക എന്നാണ് ഞങ്ങൾക്ക് മനസിലാകാത്തത്'. പലപ്പോഴും ഇത്തരം വാർത്തകൾ വരുന്ന കമന്റുകൾ തങ്ങൾ വായിക്കാറുണ്ടെന്നും അമൃത പറഞ്ഞു.

    8

    'ജീവിതത്തിൽ സീറോയിൽ നിന്നപ്പോൾ മാത്രമാണ് ആ അവസ്ഥ എന്തെന്ന് മനസിലാക്കാൻ സാധിച്ചത്. ഒന്നുമില്ലാത്ത കൈകളിലേക്ക് എന്തെങ്കിലും വരുമ്പോൾ അതിന്റെ വില മനസിലാകും എന്ന് പറയാറില്ലേ. അതുകൊണ്ട് സംഭവിച്ചതിലൊന്നും യാതൊരു സങ്കടവും ഇല്ല. ഇപ്പോൾ ഞാൻ അടിപൊളി ഹാപ്പിയാണ്. ലൈവ് ഈസിയാണ്',അമൃത കൂട്ടിച്ചേർത്തു.

    9

    'ഞങ്ങൾ ആരുടേയും വ്യക്തിപരമായ ജീവിതത്തിൽ ഇടപെടാൻ പോകാറില്ല. നമ്മുടെ കാര്യത്തിലും ആരെങ്കിലും ഇടപെടുന്നതിനോട് താത്പര്യമില്ല. എല്ലാവരെ സംബന്ധിച്ചും അത് അങ്ങനെ തന്നെ ആയിരിക്കും. അവരവർ അവരവരുടെ സ്പേസിൽ ഹാപ്പിയായി ഇരിക്കുക. നമ്മൾ ഹാപ്പിയാണോയെന്ന് മാത്രം നോക്കിയാൽ പോരെ.മറ്റുള്ളവർ എന്ത് കരുതും എന്നാലോചിച്ച് ജീവിക്കുന്നത് എന്ന് നമ്മൾ അവസാനിപ്പിക്കുന്നുവോ അന്ന മാത്രമേ നമ്മൾ ജീവിക്കന് തുടങ്ങൂള്ളൂവെന്നും ഇരുവരും വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+