ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണം, മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി ബിന്ദു അമ്മിണി
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതി ബിന്ദു അമ്മിണി. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധിക്ക് ശേഷം ക്ഷേത്ര ദർശനത്തിന് എത്തി ബിന്ദു അമ്മിണി വിവാദത്തിലായിരുന്നു.
അയ്യപ്പസംഗമത്തിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രതിനിധികൾ ആയി സർക്കാർ പങ്കെടുപ്പിക്കാത്തത് ദുഖകരമാണെന്നും താനടക്കമുളള സ്ത്രീകൾക്ക് ശബരിമല പ്രവേശനത്തിനുളള ക്രമീകരണം ഒരുക്കണമെന്നും ബിന്ദു അമ്മിണി പങ്കുവെച്ച തുറന്ന കത്തിൽ ആവശ്യപ്പെടുന്നു.
''ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്. വിഷയം : കേരള ഗവണ്മെന്റ് 2025 സെപ്റ്റംബർ 20 നു പമ്പാ തീരത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ അനുവദിക്കണം എന്ന അപേക്ഷ.
ബഹു: ശ്രീ പിണറായി വിജയൻ
കേരളാ മുഖ്യമന്ത്രി.
സർ,
അങ്ങയുടെ ഗവണ്മെന്റ്, ആഗോള അയ്യപ്പ സംഗമം നടത്തുവാനിരിക്കുന്ന വാർത്ത പത്രമാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു.. സുപ്രീം കോടതിയുടെ ഐതിഹാസികമായ, ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടർന്ന് അവിടെ ദർശനം നടത്താൻ കഴിഞ്ഞ അപൂർവം ഭാഗ്യവതികളിൽ ഒരാൾ ആണ് ഈ ഞാനും. എന്നെപ്പോലെ, ശബരിമല ദർശനം നടത്താനാഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവതികൾ, കേരളത്തിനകത്തും, പുറത്തുമുണ്ട്.

സുപ്രീം കോടതി വിധിയെ തുടർന്ന് മഹാരാഷ്ട്രയിലെ ശനി ക്ഷേത്ത്തിലും സ്ത്രീ പ്രവേശനം നടക്കുകയുണ്ടായി. ആ സംസ്ഥാനത്തെ സർക്കാർ അതിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തുകയും ആയിരക്കണക്കിന് സ്ത്രീകൾ അവിടെ ദർശനം നടത്തിക്കഴിഞ്ഞിട്ടുമുണ്ട്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴനാട് ചരിത്രപരമായ മാറ്റം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകൾ ആയി ദളിതർക്ക് പ്രവേശനം നിഷേധിച്ചിരുന്ന പല ക്ഷേത്രങ്ങളും പടിപടി ആയി തുറന്നു കൊടുക്കുകയും ഭരണഘടനാ വിഭാവനം ചെയ്യുന്ന തുല്യത നടപ്പാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
"സ്ത്രീ വിരുദ്ധവും, ഭരണഘടനാ വിരുദ്ധവും" എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി കണ്ടെത്തിയ ഒരു അനാചാരത്തിന്റെ പേരിലാണ്, യുവതികൾക്ക് അവിടെ ദർശനം നിഷേധിക്കപ്പെട്ടിരുന്നത് എന്ന് താങ്കൾക്കറിയാമല്ലോ. അങ്ങയുടെ ഗവണ്മെന്റ് സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചത് കൊണ്ടും , സുരക്ഷ ഒരുക്കിയത് കൊണ്ടുമാണ് അന്നെനിക്ക് ദർശനം നടത്താൻ കഴിഞ്ഞത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കാൻ കേരള ഗവണ്മെന്റ് തയ്യാറായി എങ്കിലും പിന്നീട് ആ വിധി നടപ്പാക്കുന്നതിൽ ഗവണ്മെന്റ് പരാജയപ്പെടുകയാണ് ഉണ്ടായത്.
സ്ത്രീ സമത്വവും സ്ത്രീ സുരക്ഷയും ഉയർത്തപ്പിടിക്കുന്നുഎന്നു അവകാശപ്പെടുന്ന കേരള ഗവണ്മെന്റ് സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ ജാഗ്രത കാണിക്കും എന്നാണ് പുരോഗമന കേരളം പ്രതീക്ഷിക്കുന്നത്. കേരള ഗവണ്മെന്റ് ഇപ്പോൾ 2025 സെപ്റ്റംബർ 20 നു പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ അയ്യപ്പ ഭക്തയും സുപ്രീം കോടതി ഉത്തരവിലൂടെ ശബരിമല പ്രവേശനം നടത്തിയവരിൽ ഒരാളും ആയ എന്നെ പങ്കെടുക്കാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു.
അയ്യപ്പ സംഗമം നടക്കുന്ന പമ്പയിൽ സംഗമത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്കൊപ്പം വേദി പങ്കിട്ടു സ്ത്രീപക്ഷത്തു നിന്നു എന്റെ നിലപാട് വ്യക്തമാക്കാൻ എനിക്ക് പ്രതിനിധി ആയി അവസരം അനുവദിച്ചു തരണം. പമ്പാ നദിയുടെ തീരത്താണ് സംഗമം സംഘടിപ്പിക്കുന്നത്. അവിടെ നിലവിൽ സ്ത്രീകൾ കച്ചവടവും മറ്റും നടത്തി വരുന്നുണ്ട്. പമ്പാ നദിക്കരയിൽ നടത്താനിരിക്കുന്ന സംഗമത്തിൽ പോലും പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രതിനിധികൾ ആയി പങ്കെടുപ്പിക്കാൻ ഗവണ്മെന്റ് തയാറല്ല എന്നത് വലിയ ദുഖകരവും സ്ത്രീ എന്ന നിലയിൽ എന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതും ആണ്.
തുടർന്നും, എനിക്കും, ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന മറ്റെല്ലാ സ്ത്രീകൾക്കും കേരളാ ഗവണ്മെന്റ് സുരക്ഷ യും, മറ്റെല്ലാ ക്രമീകരണവും ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു.. രാജ്യത്ത്, സാമൂഹ്യ നീതിയിലും, സാർവ്വത്രിക വിദ്യാഭ്യാസത്തിലും, പൗരാവകാശ സംരക്ഷണത്തിലുമൊക്കെ എന്നും മുൻപന്തിയിലുള്ള കേരളം, സ്ത്രീ ശാക്തീകരണത്തിലും, രാജ്യത്തിന് മുഴുവൻ മാതൃകയാക്കാൻ, അങ്ങയുടെ നേതൃത്വം കാരണമാകട്ടെ എന്ന് ആശംസിക്കുന്നു.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications