ചുരത്തിലെ കുഴിയടച്ച് കണ്ണില്‍പൊടിയിടാനുള്ള നീക്കം വിലപ്പോവില്ല: ബിഷപ്പ്

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി: മാസങ്ങളായി ചുരത്തില്‍ തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി താല്‍ക്കാലികമായി കുഴിയടച്ച് കണ്ണില്‍പൊടിയിടാനുള്ള നീക്കം വിലപ്പോവില്ലെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ചുരം റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ സി മോയിന്‍കുട്ടിയുടെ നേതൃത്വത്തില്‍ അടിവാരത്ത് ആരംഭിച്ച സത്യഗ്രഹ സമരപ്പന്തലിലെത്തി സമരത്തെ ആശീര്‍വദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡബ്ല്യൂസിസിയെ വെല്ലുവിളിക്കാൻ അമ്മയുടെ വനിതാ സംഘടന.. കെപിഎസി ലളിത പ്രതികരിക്കുന്നു

സി മോയിന്‍കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ജനങ്ങളുടെ അഭിലാഷങ്ങള്‍ അറിഞ്ഞുള്ള സമരമാണ്. മാസങ്ങളായി ചുരം റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായിട്ടും പരിഹാരം കാണാന്‍ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ ഉത്തരവാദിത്വമുള്ള പൊതുപ്രവര്‍ത്തകനെ നിലയില്‍ സി മോയിന്‍കുട്ടി മുന്നോട്ടുവന്നതില്‍ സന്തോഷമുണ്ടെന്നും ലക്ഷ്യം കാണുന്നതുവരെ കൂടെയുണ്ടാവുമെും ബിഷപ്പ് ഉറപ്പു നല്‍കി. സമരസമിതി ചെയര്‍മാന്‍ വിഡി ജോസഫ് അധ്യക്ഷത വഹിച്ചു.

churam

അടിവാരത്തെ സത്യഗ്രഹ സമരപ്പന്തലിലേക്ക് സമരനായകന്‍ സി.മോയിന്‍കുട്ടിയെ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിന്റെ നേതൃത്വത്തില്‍ ആനയിക്കുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bishop saying about traffic in churam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്