Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം നഗരസഭയിൽ നാടകീയരംഗങ്ങൾ; ബിജെപി കൗൺസിലർമാർ വഴിയിൽ കിടന്ന് പ്രതിഷേധിച്ചു

തിരുവനന്തപുരം: നഗരസഭയിലെ നികുതി ക്രമക്കേടിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. നാടകീയ രംഗങ്ങളാണ് തിരുവനന്തപുരം നഗരസഭയിൽ അരങ്ങേറിയത്. ബിജെപി കൗൺസിലർമാർ ഹാളിൻ്റെ കവാടത്തിൽ കിടന്ന് പ്രതിഷേധിച്ചു. മേയർ വരുന്ന വഴിയിൽ കിടന്ന് പ്രതിഷേധിച്ച് കൗൺസിൽ അംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.അതേ സമയം, പ്രതിഷേധം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്നും കൗൺസിൽ യോഗം വിജയകരമായിരുന്നുവെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കൗൺസിൽ യോഗത്തിൽ മുഴുവൻ അജണ്ടകളും പാസായതായും മേയർ അറിയിച്ചു.

1

തിരുവനന്തപുരം നഗരസഭയിൽ നടന്ന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22 ദിവസത്തോളമായി ബിജെപി പ്രതിഷേധം നടത്തിവരികയാണ്. മൂന്ന് ദിവസത്തോളമായി നിരാഹാരസമരവും അനുഷ്ഠിക്കുകയാണ്. സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ മേയർ കടന്നു വരുന്ന വഴിയിൽ ബിജെപി കൗൺസിലർമാർ കിടന്ന് പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ചവരെ മറികടന്നാണ് മേയർ ഡയസിലെത്തിയത്. ബിജെപി കൗൺസിലർമാരെ കൂടാതെ കോൺഗ്രസ് അംഗങ്ങളും പ്രതിഷേധിച്ചു. നാടകീയ രംഗങ്ങളാണ് നഗരസഭയിൽ അരങ്ങേറിയത്.

2

പ്രതിഷേധങ്ങളെത്തുടർന്ന് കൗൺസിൽ യോഗം അവസാനിപ്പിച്ചു. തുടർന്ന് മാധ്യമങ്ങളെ കണ്ട മേയർ രാജേന്ദ്രൻ പ്രതിഷേധം രാഷ്ട്രീയ ലാഭത്തിനാണെന്നാണ് ആരോപിച്ചത്. സംഭവത്തിൽ നഗരസഭ സ്വീകരിച്ച നടപടിക്രമങ്ങൾ ആവർത്തിക്കുകയും കുറ്റം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തതായും മേയർ വ്യക്തമാക്കി.എന്നാൽ, നികുതിപ്പണം കൊള്ളയടിച്ചവരെ ഭരണകൂടം പിന്തുണക്കുകയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ആരോപിച്ചു.

അതേസമയം, നാട്ടുകാര്‍ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയത് അക്കൗണ്ടില്‍ വരവു വയ്ക്കാതെയുമായിരുന്നു കോര്‍പ്പറേഷനിലെ വന്‍ വെട്ടിപ്പ്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ആദ്യം ക്രമക്കേടു കണ്ടെത്തിയത്. സോണല്‍ ഓഫിസുകളില്‍ പൊതുജനം അടച്ച നികുതിപ്പണം ഉദ്യോഗസ്ഥര്‍ തട്ടിച്ചതിലൂടെ കോര്‍പറേഷന് 32,96,954 രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്.

3

സോണല്‍ ഓഫിസുകളില്‍ ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുന്‍പോ വികാസ് ഭവനിലെ എസ്ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണ് നിര്‍ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാര്‍ പണം ബാങ്കില്‍ അടയ്ക്കാതെയാണ് 33.54 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയത്.

തുക നഷ്ടപ്പെട്ട ദിവസങ്ങളില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ പണം അടയ്ക്കാന്‍ ബാങ്കില്‍ പോയെങ്കിലും ബാങ്കില്‍ നിന്നുള്ള കൗണ്ടര്‍ ഫോയിലുകള്‍ വ്യാജമായി ചമച്ചാണ് തട്ടിപ്പു നടത്തിയിരിക്കുന്നതെന്ന് നഗരകാര്യ ഡയറക്ടര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നഗരസഭ വ്യക്തമാക്കി. ശ്രീകാര്യം സോണലില്‍ നിന്നു 5,12,785 രൂപയും നേമത്തു നിന്നു 26,74,333 രൂപയും ആറ്റിപ്ര സോണലില്‍ നിന്നു 1,09,836 രൂപയുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഉദ്യോഗസ്ഥരെ നഗരസഭ സസ്പെൻഡ് ചെയ്യുകയും ആരോപണ വിധേയർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+