കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൃഹദ് പ്ലാനുമായി സുധാകരന്‍; ബിജെപി നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍, കൂടെ നൂറോളം പേരും

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി നേതാവ് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനില്‍ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കൊടകര കുഴല്‍പ്പണ കേസില്‍ നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച ഋഷി പല്‍പ്പു പിന്നീട് ബിജെപിയല്‍ നിന്ന് രാജിവെക്കുകയായിരുന്നു.

ഋഷി പല്‍പ്പുവിനൊപ്പം നൂറോളം പേരാണ് ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുന്നത്. ഇവര്‍ക്ക് തൃശൂരില്‍ സ്വീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. കെ സുധാകരന്‍ അധ്യക്ഷനായ ശേഷം കോണ്‍ഗ്രസ് അടിമുടി മാറുന്നു എന്ന സൂചനയാണുള്ളതെന്ന് നേരത്തെ പല്‍പ്പു പറഞ്ഞിരുന്നു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലം ഓയൂരില്‍ സിപിഎമ്മില്‍ ചേര്‍ന്നതും ഇന്നുതന്നെയാണ്. ബിജെപിക്ക് കനത്ത തിരിച്ചടിയാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ....

സുധാകരന്‍ ഇഫക്ട്; യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍, പണിയെടുക്കാത്തവര്‍ പടിക്ക് പുറത്ത്സുധാകരന്‍ ഇഫക്ട്; യൂത്ത് കോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍, പണിയെടുക്കാത്തവര്‍ പടിക്ക് പുറത്ത്

1

ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഋഷി പല്‍പ്പു ഇനി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കും. സമൂഹത്തില്‍ നല്ലപ്രവര്‍ത്തനം നടത്തിയ ബഹുജന അടിത്തറയുള്ള നേതാവാണ് ഋഷിയെന്നും അദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് മുല്‍ക്കൂട്ടാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഋഷി പല്‍പ്പുവിനോടൊപ്പം ബിജെപിയില്‍ നിന്നും രാജിവെച്ച നൂറോളം പ്രവര്‍ത്തകര്‍ക്ക് തൃശ്ശൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

2

വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വരാന്‍ ഒരുപാട് നേതാക്കളും പ്രവര്‍ത്തകരും തയ്യാറായി നില്‍ക്കുന്നു. കോണ്‍ഗ്രസിന്റെ മതേതര, ജനാധിപത്യ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറായി വരുന്നവരെ സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, വിഎസ് ശിവകുമാര്‍, കെകെ കൊച്ചു മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

3

കേരളത്തില്‍ രൂപീകൃതമാകുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ്റാശ്ശേരിയില്‍ ഈ മാസം 30ന് കെ സുധാകരന്‍ നിര്‍വഹിക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ 14 ജില്ലകളില്‍ 1500 ഓളം കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് നവംബര്‍ 14ന് 25000ല്‍പ്പരം യൂണിറ്റ് കമ്മറ്റികളും ഡിസംബര്‍ 28ന് ഒരു ലക്ഷത്തോളം യൂണിറ്റ് കമ്മറ്റികളും നിലവില്‍ വരുമെന്നും സുധാകരന്‍ അറിയിച്ചു.

4

ഓരോ ജില്ലയിലും പൈലറ്റായി രൂപീകരിച്ച 1500 കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളില്‍ ഉപയോഗിക്കാനുള്ള പൂര്‍ണ്ണമായും ഖാദിയില്‍ നെയ്തെടുത്ത ചര്‍ക്കാംഗിത ത്രിവര്‍ണ്ണപതാകയുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിര്‍വഹിച്ചു. പാലക്കാട് കൈമ്പടം തെരുവിലെ വീട്ടമ്മമാരാണ് ചര്‍ക്കാംഗിത ത്രിവര്‍ണ്ണപതാക ഖാദയില്‍ നെയ്തെടുത്തത്.

പ്രവാസി പണം ഒഴുകിയെത്തിയതിന്റെ രഹസ്യം അറിഞ്ഞുതുടങ്ങി... കേരളം പാടുപെടും, വന്‍ പ്രതിസന്ധിപ്രവാസി പണം ഒഴുകിയെത്തിയതിന്റെ രഹസ്യം അറിഞ്ഞുതുടങ്ങി... കേരളം പാടുപെടും, വന്‍ പ്രതിസന്ധി

5

അതേസമയം, കൊല്ലത്ത് നിരവധി ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു. ഓടനാവട്ടം സൊസൈറ്റിമുക്ക് ജങ്ഷനില്‍ 24 ബിജെപി പ്രവര്‍ത്തകരും കുടുംബങ്ങളുമാണ് സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇവിടെ നടന്ന യോഗം മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലേക്ക് കടന്നുവന്നവരെ മന്ത്രി മാല അണിയിച്ച് സ്വീകരിച്ചു.

6

ബിജെപിയില്‍ നിന്ന് നിരവധി പേരാണ് സിപിഎമ്മില്‍ ചേരുന്നത്. അടുത്തിടെ മലപ്പുറം ജില്ലാ നേതാവ് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. താനൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന വിവേകാനന്ദനാണ് ബിജെപി വിട്ടതും സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതും. ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്നു വിവേകാനന്ദന്‍. നാല് തവണ താനൂര്‍ നഗരസഭാംഗമായിട്ടുണ്ട്. താനൂരിലെ ബിജെപിയുടെ ശക്തനായ നേതാവ് കൂടിയായിരുന്നു ഇദ്ദേഹം.

ഇതേതാ അങ്കത്തട്ടില്‍ പുതിയ ഭടന്‍!! ചിരി പടര്‍ത്തി പുതിയ ഫോട്ടോയുമായി രമേഷ് പിഷാരടി

7

ഇനി മുതല്‍ മതനിരപേക്ഷ കാഴ്ചപ്പാടിലേക്ക് മാറുകയാണെന്ന് വിവേകാനന്ദന്‍ സ്വീകരണ യോഗത്തില്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് താനൂര്‍ മുന്‍സിപ്പാലിറ്റി. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്ത് കൗണ്‍സലര്‍മാരുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടു. സീറ്റുകളുടെ എണ്ണം ഏഴായി കുറഞ്ഞു. താനൂരില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് വിവരം. ഇതിന്റെ ഫലമാണ് വിവേകാനന്ദന്റെ രാജിയെന്നും പറയപ്പെടുന്നു.

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

English summary
BJP Leader Rishi Palpu Joins Congress With Hundred Workers; Some BJP Workers Join CPM in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X