മട്ടന്നൂരില്‍ ബിജെപിക്ക് പത്തൊന്‍പത് ഇടത്ത് കെട്ടിവെച്ച കാശ് പോലുമില്ല!!! ഒന്‍പതിടത്ത് രണ്ടാമത്..

  • By: Anamika
Subscribe to Oneindia Malayalam

മട്ടന്നൂര്‍: നഗരസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. ആകെയുള്ള 35 സീറ്റില്‍ 28ും സ്വന്തമാക്കി ഉജ്ജ്വല വിജയമാണ് എല്‍ഡിഎഫിന്റേത്. യുഡിഎഫിന് 7 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് നിലംതൊടാനായില്ല. എന്നാല്‍ 9 വാര്‍ഡുകളില്‍ രണ്ടാമത് എത്താനായി എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ചുവപ്പ് കോട്ടയില്‍ നേട്ടം തന്നെയാണ്. മാത്രമല്ല യുഡിഎഫ് ജയിച്ച രണ്ട് വാര്‍ഡുകളില്‍ ബിജെപിക്ക് എല്‍ഡിഎഫിനെ മൂന്നാമത്തെ സ്ഥാനത്തേക്ക് പിന്തള്ളാനുമായി. മട്ടന്നൂരും മട്ടന്നൂര്‍ ടൗണുമാണ് ഇവ.

സുരേന്ദ്രൻ പിന്നേം തേഞ്ഞു...ഇത്തവണ പണി വന്നത് മദനി വക...സുരു പൊങ്കാലക്കലം തന്നെ...!!

bjp

ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..

അതേസമയം മത്സരിച്ച 19 സീറ്റുകളില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് പോലും തിരികെ കിട്ടാത്ത ദയനീയ തോല്‍വി ആയിരുന്നു. ഈ 19 വാര്‍ഡുകളില്‍ 15 ഇടത്തും എല്‍ഡിഎഫ് ആണ് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച് കേറിയത്. നാലിടത്ത് യുഡിഎഫും വിജയം കണ്ടു. ബിജെപി രണ്ടാമത് എത്തിയ ഒമ്പത് വാര്‍ഡുകളിലായി ആകെ ലഭിച്ചിരിക്കുന്നത് 1880 വോട്ടുകളാണ് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്കയിടത്തും രണ്ടക്കം മാത്രമാണ് ബിജെപിയുടെ വോട്ട് നേട്ടം.

English summary
BJP's plight in Mattannur muncipality election.
Please Wait while comments are loading...