കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്ത പിന്‍വലിച്ച് 10 ദിവസത്തിനകം മാപ്പ് പറയണം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമ നടപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകന്റെ നിയമന വിവാദത്തിലെ വാര്‍ത്തയുടെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. നിയമനടപടിയുടെ വിശദാംശങ്ങള്‍ കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

'എന്നേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താനായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഹീനമായ നീക്കത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ്,' എന്ന അടിക്കുറിപ്പോടെയാണ് വിശദാശംശങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് അഭിഭാഷകന്‍ മുഖേനെ കെ. സുരേന്ദ്രന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

1

മകനെതിരായ വാര്‍ത്ത 10 ദിവസത്തിനുള്ളില്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നതാണ് സുരേന്ദ്രന്റെ ആവശ്യം. അല്ലെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും സുരേന്ദ്രന്‍ പറയുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ച് കൊണ്ടാണ് തന്റെ മകന്‍ ഹരീകൃഷ്ണന്‍ കെ എസിന്റെ നിയമനം എന്നാണ സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.

'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി

2

നേരത്തെ കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക് നോളജിയിലെ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഹരികൃഷ്ണന്‍ കെ എസിനെ നിയമിച്ചത് ചട്ടം ലംഘിച്ചാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വലിയ വിവാദമാവുകയും ബി ജെ പി നേതാക്കള്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു.

'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി

3

എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വസ്തുതകളുടെ പിന്‍ബലമില്ലാതെ ആണ് എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത തന്റെ രാഷ്ട്രീയ ജീവിതത്തെ ദോഷകരമായി ബാധിച്ചു എന്നാമ് സുരേന്ദ്രന്‍ പറയുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക് നോളജിയിലെ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ബി.ടെക്ക് അടിസ്ഥാന യോഗ്യതയില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു ഒഴിവിലേക്കാണ് ഹരികൃഷ്ണനെ നിയമിച്ചത്.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

4

അതേസമയം ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് പരീക്ഷയെഴുതി മാസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യമായ വിവരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി നല്‍കുന്നില്ല എന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതി അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനായിരുന്നു രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരുന്നത്.

ഈ ഓണത്തിലെ മലയാളി മങ്ക മാളു തന്നെ.. എന്താ ഒരു ലുക്ക്..; വൈറല്‍ ചിത്രങ്ങള്‍

5

നേരത്തെ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് ഈ തസ്തികയിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ബി.ടെക്ക് മെക്കാനിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചത്. ഇത് കെ സുരേന്ദ്രന്റെ മകന് അനുകൂലമായി നിയമനം നടത്താനാണ് എന്നായിരുന്നു വാര്‍ത്ത.

6

എം ടെക്കുള്ളവര്‍ക്ക് ഷോട്ട് ലിസ്റ്റില്‍ മുന്‍ഗണന നല്‍കുമെന്നും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിനായിരുന്നു ഈ തസ്തിക സംവരണം ചെയ്തിരുന്നത്.

English summary
BJP state president K Surendran took legal action against Asianet News on report against his son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X