വാഗമണ്ണില്‍ ബിജെപിയുടെ 'ഒഴിപ്പിക്കല്‍'; സ്വകാര്യ വ്യക്തി കയ്യേറി സ്ഥാപിച്ച ഗേറ്റും വേലിയും തകര്‍ത്തു

  • By: Afeef
Subscribe to Oneindia Malayalam

തൊടുപുഴ: വാഗമണ്ണില്‍ സ്വകാര്യ വ്യക്തി കയ്യേറി സ്ഥാപിച്ച ഗേറ്റും വേലിയും ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. കയ്യേറ്റങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ ബിജെപി കേന്ദ്രസംഘത്തോടൊപ്പമെത്തിയ ബിജെപി പ്രവര്‍ത്തകരാണ് കയ്യേറി സ്ഥാപിച്ച ഗേറ്റും വേലിയും തകര്‍ത്തത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് വാഗമണ്ണിലെത്തിയത്.

Read More: ഹിന്ദുക്കള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്!നിസ്‌ക്കാരവും ഖുറാനും പഠിക്കുന്നു!ബിജെപിയിലും യോഗിയിലും നിരാശ

നേരത്തെ, മൂന്നാറിലെ കയ്യേറ്റമേഖലകള്‍ സന്ദര്‍ശിച്ച ശേഷമാണ് ബിജെപി സംഘം വാഗമണ്ണിലെത്തിയത്. വാഗമണ്ണിലെ കയ്യേറ്റ പ്രദേശങ്ങള്‍ ബിജെപി സംഘം സന്ദര്‍ശിക്കും. അതേസമയം, കയ്യേറ്റം ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടികാണിച്ചാല്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

bjp

മൂന്നാറിലെയും വാഗമണ്ണിലെയും കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ സംഘം ഉടനെയെത്തുമെന്നും കുമ്മനം വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖര്‍ എംപി, സുരേഷ് ഗോപി എംപി എന്നിവരുള്‍പ്പെടെയുള്ള ബിജെപി സംഘമാണ് വാഗമണ്ണിലെ കയ്യേറ്റമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്.

English summary
bjp team visits vagamon encroachment areas.
Please Wait while comments are loading...